1 GBP = 107.76
breaking news

സ്റ്റാന്‍ഡിങ് കോണ്‍സലായി മുഖ്യമന്ത്രിയുടെ ബന്ധുവിന് നിയമനം

സ്റ്റാന്‍ഡിങ് കോണ്‍സലായി മുഖ്യമന്ത്രിയുടെ ബന്ധുവിന് നിയമനം

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഹൈക്കോടതിയിലെ സ്റ്റാന്‍ഡിങ് കോണ്‍സലായി നിയമിതനായ ടി. നവീന്‍ പിണറായിയുടെ ഭാര്യാസഹോദരിയുടെ മകനാണ്. ഇടത് സര്‍ക്കാര്‍ നിലവില്‍ വന്നയുടനെയായിരുന്നു നിയമനം.

അതേസമയം അഭിഭാഷകനെന്ന നിലയില്‍ 14 വര്‍ഷത്തെ അനുഭവപരിചയമുണ്ടെന്നും അതിനാല്‍ താന്‍ ഈ സ്ഥാനത്തിന് അര്‍ഹനാണെന്നും നവീന്‍ മാതൃഭൂമിയോട് പ്രതികരിച്ചു.

വ്യവസായ മന്ത്രി ഇ.പി ജയരാജന്റെയും മറ്റ് സി.പി.എം നേതാക്കളുടെയും ബന്ധുക്കളെ വിവിധ തസ്തികകളില്‍ നിയമിച്ചത് ചര്‍ച്ചയാകുമ്പോഴാണ് മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ നിയമനവും പാര്‍ട്ടിയില്‍ ചര്‍ച്ചയാകുന്നത്. ബിവറേജസ് കോര്‍പറേഷനുമായി ബന്ധപ്പെട്ട കേസുകളുടെ ചുമതലയും നവീനാണ് നല്‍കിയിരിക്കുന്നത്. ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറിന്റെ വകുപ്പിന് കീഴിലുള്ളതാണ് മലിനീകരണ നിയന്ത്ര ബോര്‍ഡ്. അഭിഭാഷക സംഘടനയായ ഐലുവില്‍ അംഗമാണ് താനെന്നും ഹൈക്കോടതിയില്‍ 14 വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടെന്നും നവീന്‍ പറഞ്ഞു. സ്റ്റാന്‍ഡിങ് കോണ്‍സിലായി താനും അപേക്ഷ നല്‍കിയിരുന്നു. യോഗ്യതയുള്ളതിനാലാണ് നിയമിച്ചത്. അതേ സമയം സ്റ്റാന്‍ഡിങ് കോണ്‍സലായി നിയമിതനായ നവീന്‍ മുഖ്യമന്ത്രിയുടെ ബന്ധുവാണോ എന്ന് തനിക്കറിയില്ലെന്ന് ആരോഗ്യമന്ത്രിയും പ്രതികരിച്ചു

Post Your Comments Here ( Click here for malayalam )

Press Esc to close
show more