1 GBP = 109.90
breaking news

ബ്രാഡ്ലി സ്റ്റോക്ക് ഓണാഘോഷം ശ്രദ്ധേയമായി……..

ബ്രാഡ്ലി സ്റ്റോക്ക് ഓണാഘോഷം ശ്രദ്ധേയമായി……..

ബ്രാഡ്ലി സ്റ്റോക്ക് കേരളൈറ്റ്സ് ഫ്രണ്ട്‌സ് ഈ വര്‍ഷത്തെ ഓണാഘോഷം വ്യത്യസ്ഥ കലാകായിക പരിപാടികളോടെ ശ്രദ്ധേയമായി. ഹോളി ട്രിനിറ്റി ചര്‍ച്ച് ഹാളില്‍ മനോഹരമായ ഓണപ്പൂക്കളമൊരുക്കി കൊണ്ടാരംഭിച്ച ആഘോഷപരിപാടികളില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒട്ടേറെ കലാകായിക മത്സരങ്ങള്‍ അരങ്ങേറി.
unnamed-4
പെയിന്റിങ് മത്സരത്തില്‍ സാറാ (സീനിയര്‍), ശ്രേയസ് (ജൂനിയര്‍) എന്നിവര്‍ സമ്മാനാര്‍ഹരായി. അത്യന്തം വാശിയേറിയ വടം വലി മത്സരത്തില്‍ ജീവന്‍ തോമസിന്റെ നേതൃത്വത്തിലുള്ള ബ്രിസ്റ്റോള്‍ റോയല്‍ ടീം ഒന്നാമതെത്തി. മിഠായി പെറുക്കല്‍, മ്യൂസിക്കല്‍ ചെയര്‍, നാരങ്ങാ സ്പൂണ്‍, സൂചി നൂല്‍ തുടങ്ങിയ ഇനങ്ങളില്‍ മത്സരം നടന്നു. പ്രഥമനും പായസവുമടക്കം വിഭവസമൃദ്ധമായ ഓണസദ്യ തൂശനിലയില്‍ വിളമ്പി കഴിച്ചു കൊണ്ട് അംഗങ്ങള്‍ ആസ്വദിച്ചു.
unnamed-5
ശാരദാമ്പാളിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സാംസ്‌കാരിക സമ്മേളനത്തില്‍ സുധാകരന്‍ നീലേശ്വരന്‍ ഓണസന്ദേശം നല്‍കി. മാവേലിത്തമ്പുരാനായി അരങ്ങിലെത്തിയ സന്ദീപ് കാണികളുടെ പ്രശംസ പിടിച്ചു പറ്റി. വര്‍ണ്ണ ആന്‍ഡ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ തിരുവാതിരക്കളി ഏറെ ശ്രദ്ധേയമായി. സുധാകരന്‍ നീലേശ്വരത്തിന്റെ മായാജാല പ്രകടനം, റോജി ചങ്ങനാശേരിയുടെ മിമിക്രി – നാടന്‍ പാട്ട്, സന്ദീപ് – സഞ്ജീവ് എന്നിവരുടെ പാട്ടുകള്‍, കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്നവതരിപ്പിച്ച നൃത്തനൃത്യങ്ങള്‍ എന്നിവ വളരെ ആകര്‍ഷകമായി. രാത്രി 9 മണിയോടെ ഈ വര്‍ഷത്തെ ഓണാഘോഷത്തിന് തിരശീല വീണു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more