1 GBP = 106.75
breaking news

ഒരുമയുടെ ഓണാഘോഷം ഹേവാര്‍ഡ്സ്ഹീത്തില്‍ വര്‍ണ്ണാഭമായി….

ഒരുമയുടെ ഓണാഘോഷം ഹേവാര്‍ഡ്സ്ഹീത്തില്‍ വര്‍ണ്ണാഭമായി….

മാവേലി നാട് വാണീടും കാലം, മാനുഷ്യരെല്ലാരുമൊന്നു പോലെ എന്ന ഈരടികള്‍ അനര്‍ത്ഥമാക്കി കൊണ്ട് ഹേവാര്‍ഡ്സ്ഹീത്ത് മലയാളികളും എഫ്.എഫ്.സിയും ഹമ്മും സംയുക്തമായി ഹേവാര്‍ഡ്സ്ഹീത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓണം ആഘോഷിച്ചു.
അത്തം നാളില്‍ ആരംഭിച്ച വാശിയേറിയ ചീട്ട്, ചെസ്, കാരംസ് മത്സരങ്ങളോട് കൂടിയാണ് ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.
unnamed-12
ഹേവാര്‍ഡ്സ്ഹീത്തിലെ മലയാളി അസോസിയേഷനുകളായ ഫ്രണ്ട്‌സ് ഫാമിലി ക്ലബ്, ഹേവാര്‍ഡ്സ്ഹീത്ത് യുണൈറ്റഡ് മലയാളി ക്ലബ്(ഹം) എന്നിവര്‍ സംയുക്തമായി മെത്തോഡിസ്റ്റ് പാരിഷ് ഹാളിലാണ് ഓണം ആഘോഷിച്ചത്.
ഓണാഘോഷ പരിപാടികളോടനുബന്ധിച്ചു റോസ് ഡിജിറ്റല്‍ വിഷന്‍, യുകെ ഇറക്കിയ പ്രമോഷണല്‍ വീഡിയോ ഒറ്റ ദിവസം കൊണ്ട് തന്നെ 5000 ത്തോളം ആളുകളാണ് വീക്ഷിച്ചത്.
പ്രധാന ആഘോഷദിവസം ഉച്ചക്ക് ഒരു മണിയോടെ വിഭവസമൃദ്ധമായ ഓണസദ്യ നടന്നു. തുടര്‍ന്ന് കുട്ടികള്‍ക്കായി മിഠായി പെറുക്കല്‍, കസേരകളി, മെഴുകുതിരി കത്തിച്ചോട്ടം, ബലൂണുമായി ഓട്ടം, സ്ത്രീകള്‍ക്കായി കസേരകളി, സ്പൂണ്‍ നാരങ്ങ തുടങ്ങിയ മത്സരങ്ങള്‍ അരങ്ങേറി.പിന്നീട് ഏറ്റവും ആവേശം നിറഞ്ഞതും വാശിയേറിയതുമായ വടംവലി മത്സരം കുട്ടികള്‍, സ്ത്രീകള്‍, പുരുഷന്മാര്‍ എന്നിവര്‍ക്കായി അരങ്ങേറി.
unnamed-14
അതിനെ തുടര്‍ന്ന് വൈകുന്നേരം 4 മണിക്ക് വാദ്യമേളങ്ങളുടെയും താലപ്പൊലിയേന്തിയ വനിതകളുടെയും അകമ്പടിയോടെ മാവേലി തമ്പുരാന് സ്വാഗതമേകി. തുടര്‍ന്ന് നടന്ന പൊതു സമ്മേളനത്തിന് ഹം അസോസിയേഷന്‍ പ്രസിഡന്റ് നൗഫല്‍ മുഹമ്മദ് ഏവരെയും സ്വാഗതം ചെയ്തു. എഫ്എഫ്‌സി പ്രസിഡന്റ് ബിജു പോത്താനിക്കാട് അദ്ധ്യക്ഷത വഹിച്ചു കൊണ്ട് സംയുക്ത ഓണാഘോഷത്തിന്റെ നന്മകളെ പറ്റി സദസിനെ ഉത്ബോധിപ്പിച്ചു.
ഓണാഘോഷ കമ്മിറ്റിയുടെ ചെയര്‍പേഴസണ്‍മാരായ ജോഷി കുര്യാക്കോസ്, കോര വര്‍ഗീസ് മടമന എന്നിവരും മഹാബലിയായി വേദിയിലെത്തിയ രാജു ലൂക്കോസ്, എഫ്എഫ്‌സി പ്രസിഡന്റ് ബിജു പോത്താനിക്കാട്, ഹം അസോസിയേഷന്‍ പ്രസിഡന്റ് നൗഫല്‍ മുഹമ്മദ്, സെക്രട്ടറി സിബി കെ. തോമസ് എന്നിവര്‍ ഭദ്രദീപം കൊളുത്തിയാണ് ഒരുമയുടെ ഓണാഘോഷത്തിന് തുടക്കം കുറിച്ചത്. ടിനോ സെബാസ്റ്റിയനാണ് പ്രസ്തുത യോഗത്തില്‍ മുഖ്യ സന്ദേശം നല്‍കിയത്.
unnamed-16
അസോസിയേഷന്‍ സെക്രട്ടറി ജിജോ അരയത്ത്, വൈസ് പ്രസിഡന്റ് ഡിമ്പിള്‍ ബേസില്‍, ട്രഷറര്‍മാരായ ജിമ്മിപോള്‍, മിനി വര്‍ഗീസ്, എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങളായ സജി ജോണ്‍,സണ്ണി ലൂക്കാ ഇടത്തില്‍,മിനി സജിയും പ്രോഗ്രാം കമ്മറ്റിയംഗങ്ങളായ സദാനന്ദന്‍ ദിവാകരന്‍, ബാബു മാത്യു, ജോസഫ് തോമസ്, ഷാബു കുര്യന്‍, അനില്‍ ശിവന്‍, ബേസില്‍ ബേബി, ലിജേഷ് കെ കുട്ടി തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
പൊതുസമ്മേളനത്തെ തുടര്‍ന്ന് മാവേലി ഡാന്‍സ്, പിന്നീട് ഡിമ്പിള്‍, ചിത്ര ഹരി, കൃപാ, അനുഷ, ആന്‍, മിനി സജി, സോണിയ, നീതു എന്നിവരുടെ ടീം അവതരിപ്പിച്ച തിരുവാതിരകളിയും അതിനെ തുടര്‍ന്ന് കോര മടമന, ബാബു മാത്യു, ജോസഫ് തോമസ്, ഷിബു കുര്യന്‍, ജിമ്മി പോള്‍, അരുണ്‍ മാത്യു, സന്തോഷ് ജോസ്, മാനിക്‌സ് ജോസ്, ജിജോ എബ്രഹാം, രാജു ലൂക്കോസ്, ജിജോ അരയത്ത് എന്നിവരുടെ നേതൃത്വത്തില്‍ അരങ്ങേറിയ വഞ്ചിപ്പാട്ട്, കോല്‍ക്കളി, തിരുവാതിരക്കളി, ജോസഫ് തോമസ് അവതരിപ്പിച്ച ഓട്ടം തുള്ളല്‍ എന്നിവ കാണികളുടെ പ്രശംസ പിടിച്ചു പറ്റി.
unnamed-17
ഇത് കൂടാതെ കുട്ടികള്‍ അവതരിപ്പിച്ച വിവിധ ക്ലാസിക്കല്‍ സിനിമാറ്റിക് ഡാന്‍സുകളും കൊണ്ടാടി സ്‌കിറ്റുമെല്ലാം പരിപാടികള്‍ക്ക് വര്‍ണ്ണപകിട്ടേകി. പിന്നീട് അരുണ്‍ മാത്യുവിന്റെയും സണ്ണി ലൂക്കായുടെയും നേതൃത്വത്തില്‍ ജോഷി പനമ്പേല്‍, ജിജോ ആന്‍ഡ്റൂസ്, ജമ്മു കുര്യന്‍, ബേസില്‍ ബേബി, അരുണ്‍ എന്നിവര്‍ അവതരിപ്പിച്ച സ്‌കിറ്റും ആഘോഷ പരിപാടികള്‍ക്ക് തിളക്കം കൂട്ടി. അവസാനമായി ഉണ്ണികൃഷ്ണന്‍ നയിക്കുന്ന ഗ്രെയ്സ് മെലോഡിയസ് ഹാംഷെയറിന്റെ ഗാനമേളയും അതോടൊപ്പം തന്നെ ഹേവാര്‍ഡ്സ്ഹീത്തിലെ അനുഗ്രഹീത കലാകാരന്മാരായ സജി ജോണ്‍. ജിമ്മി, സിലു ജിമ്മി, മാനിക്‌സ്, ജോണ്‍ സെബാസ്റ്റ്യന്‍, ജോണ്‍ സജി തുടങ്ങിയവര്‍ ആലപിച്ച ഗാനങ്ങളും സദസിനെ ആനന്ദത്തിലാറാടിപ്പിച്ചു.
എഫ്എഫ്‌സി മുന്‍ സെക്രട്ടറി സദാനന്ദന്‍ ദിവാകരന്‍, ജെസ്ന ജോയ് എന്നിവരാണ് അവതാരകരായി വേദിയിലെത്തി പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചത്. പുരുഷന്മാരുടെ വടംവലി മത്സരത്തില്‍ ജോഷി കുര്യാക്കോസിന്റെ ടീം ഒന്നാം സ്ഥാനവും, മാത്യു ജോയ് – ജോസ് ബിജുവിന്റെ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കിയപ്പോള്‍ സുനി ജിജോ, അനി ബിജു, സ്മിത ജെയിംസ്, ഹെല്‍ഗ സിജോയ്, മിനി വര്‍ഗീസ്, നിഷ എന്നിവരുടെ ടീം ഒന്നാം സ്ഥാനം നേടി. സദാനന്ദന്‍ ദിവാകരന്‍, ഹരികുമാര്‍, ബെനേഷ്, അനില്‍ ശിവന്‍, ജിജോ എബ്രഹാം എന്നിവര്‍ ഒരുക്കിയ പൂക്കളവും പരിപാടികള്‍ക്ക് നിറപ്പകിട്ടേകി. സജി ജോണ്‍, സെബാസ്റ്റ്യന്‍ ജോണ്‍, ജയകുമാര്‍ തച്ചപ്പാറ, ബാബു മാത്യു, ജോസഫ് തോമസ് എന്നിവരുടെ കമ്മിറ്റി ഒരുക്കിയ ഡിന്നറോഡ് കൂടി ആഘോഷപരിപാടികള്‍ക്ക് സമാപനമായി. ജിജോ അരയത്ത് ഏവര്‍ക്കും നന്ദി പറഞ്ഞു.
വീഡിയോ

Post Your Comments Here ( Click here for malayalam )

Press Esc to close
show more