1 GBP = 108.12
breaking news

‘നൃത്താഞ്ജലി & കലോത്സവം 2016’- ന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

‘നൃത്താഞ്ജലി & കലോത്സവം 2016’- ന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഡബ്ലിന്‍: നവംബര്‍ 4,5 (വെള്ളി, ശനി) തീയതികളിലായി നടത്തപ്പെടുന്ന വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്സിന്റെ ‘നൃത്താഞ്ജലി & കലോത്സവ’ത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. നൃത്താഞ്ജലി വെബ്സൈറ്റിലൂടെയാണ് മത്സരങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, പേപാല്‍ തുടങ്ങിയവ ഉപയോഗിച്ച് രജിസ്ട്രേഷന്‍ ഫീസ് അടയ്ക്കാനുള്ള സൗകര്യം ഉണ്ട്.
മത്സരങ്ങളുടെ ക്രമീകരണങ്ങള്‍ ഒരുക്കുവാനും , സുഗമമായ നടത്തിപ്പും, മൂല്യനിര്‍ണ്ണയത്തിന്റെ സൌകര്യവും കണക്കിലെടുത്ത് വെബ്സൈറ്റില്‍ കൂടി ഓണ്‍ലൈനായി മാത്രമേ രജിസ്ട്രേഷന്‍ സ്വീകരിക്കുകയുള്ളൂ.

രജിസ്ട്രേഷന്റെ അവസാന തീയതി ഒക്ടോബര്‍ 15 ആണ്.

രജിസ്ട്രേഷനുള്ള വെബ്സൈറ്റ് ചുവടെ.

www.nrithanjali.com

കലാഭവന്‍ മണിയുടെ സ്മരണയില്‍ നാടന്‍പാട്ട് മത്സരവും, മലയാളം അക്ഷരമെഴുത്തും, കത്തെഴുത്തും ഈ വര്‍ഷത്തെ പുതിയ ഇനങ്ങളാണ്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more