1 GBP = 123.62
breaking news

ഹോർമുസ് കടലിടുക്കിന് സമീപം 24 മണിക്കൂറിനിടെ നാല് എണ്ണക്കപ്പലുകൾക്ക് കേടുപാടുകൾ; ഒമാൻ തീരത്തും ആക്രമണം

ഹോർമുസ് കടലിടുക്കിന് സമീപം 24 മണിക്കൂറിനിടെ നാല് എണ്ണക്കപ്പലുകൾക്ക് കേടുപാടുകൾ; ഒമാൻ തീരത്തും ആക്രമണം

ടെഹ്‌റാൻ: ആഗോള എണ്ണനീക്കത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലും പരിസരപ്രദേശങ്ങളിലും 24 മണിക്കൂറിനിടെ നാല് എണ്ണക്കപ്പലുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട്. നാവിക മൈനുകളിൽ ഇടിച്ചാണ് മൂന്ന് കപ്പലുകൾ പൊട്ടിത്തെറിച്ച് തീപിടിച്ചതെന്നാണ് ഇറാൻ നാവികസേനയുടെ റിപ്പോർട്ട്. നാലാമത്തെ കപ്പലും മൈനിൽ ഇടിച്ച് തീപിടിച്ചതായി ഇറാൻ അറിയിച്ചു.

നാവിഗേഷൻ സംവിധാനങ്ങൾ ഓഫ് ചെയ്ത നിലയിൽ നിയന്ത്രിത സമുദ്രപരിധിയിലൂടെ സഞ്ചരിച്ച കപ്പലാണ് ഏറ്റവും ഒടുവിൽ അപകടത്തിൽപ്പെട്ടതെന്നാണ് ഇറാൻ നാവികസേനയുടെ ആരോപണം. രാജ്യത്തിന്റെ സായുധസേനയുമായി ഏകോപനം നടത്താതെ നിയന്ത്രിത മേഖലകളിൽ പ്രവേശിക്കുന്ന കപ്പലുകൾക്കെതിരെ കർശന മുന്നറിയിപ്പും ഇറാൻ നൽകിയിട്ടുണ്ട്.

അതേസമയം, ഒമാൻ തീരത്ത് മറ്റൊരു എണ്ണക്കപ്പലിന് നേരെ ആക്രമണമുണ്ടായതായി ബ്രിട്ടന്റെ യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) അറിയിച്ചു. ഒമാനിലെ ഖസബിൽ നിന്ന് ഏഴ് നോട്ടിക്കൽ മൈൽ അകലെയായിരുന്നു സംഭവം. കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും എന്നാൽ കപ്പലിനുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി വ്യക്തമല്ലെന്നും UKMTO അറിയിച്ചു.

തുടർച്ചയായ കപ്പൽ ആക്രമണങ്ങളും മൈനുകൾ മൂലമുള്ള അപകടങ്ങളും ഹോർമുസ് കടലിടുക്കിലെ സമുദ്രസുരക്ഷയെക്കുറിച്ച് വലിയ ആശങ്കയാണ് ഉയർത്തുന്നത്. ലോകത്തെ പ്രധാന എണ്ണക്കടത്ത് പാതകളിലൊന്നായ ഇവിടെ സംഘർഷം രൂക്ഷമായാൽ ആഗോള എണ്ണവിതരണത്തെയും വിപണിയെയും പ്രതികൂലമായി ബാധിച്ചേക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more