1 GBP = 123.62
breaking news

ക്രോളി മലയാളി കമ്മ്യൂണിറ്റിക്ക് (CMC) പുതിയ നേതൃത്വം

ക്രോളി മലയാളി കമ്മ്യൂണിറ്റിക്ക് (CMC) പുതിയ നേതൃത്വം

ക്രോളി: ക്രോളി മലയാളി സമൂഹത്തിന്റെ സാമൂഹിക-സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായ ക്രോളി മലയാളി കമ്മ്യൂണിറ്റി(CMC) 2026–27 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചു. പുതിയ പ്രസിഡൻ്റായി ശ്രീ അനിൽ തോമസ്സിനെയാണ് തിരഞ്ഞെടുത്തത്.

പുതിയ കമ്മിറ്റിയിൽ പ്രീതി യേശുദാസൻ വൈസ് പ്രസിഡന്റായും ജിയോ ഫ്രാൻസിസ് സെക്രട്ടറിയായും അലക്സ് തുരുത്തേൽ ജോയിന്റ് സെക്രട്ടറിയായും അരുൺ വർഗ്ഗീസ് ട്രഷററായും ഷമൽ രാമചന്ദ്രൻ ജോയിൻ്റ് ട്രഷററായും ചുമതലയേറ്റു.
രക്ഷാധികാരി എറിക്സൺ ജോസഫിൻ്റെയും
അരുൺ മോഹൻ, രഞ്ജിത് v വത്സലൻ, സ്മിത രമേഷ്, പ്രിയേഷ് ബാബു, അനിത് മാത്യൂ, തേജു മാത്യൂസ് എന്നിവരുൾപ്പെട്ട കമ്മിറ്റി അംഗങ്ങൾ ഭരണസമിതിക്ക് കരുത്തേകുന്നു.

പുതുതലമുറയുടെ പ്രാതിനിധ്യവും പരിചയസമ്പന്നരായ അംഗങ്ങളുടെ സാന്നിധ്യവും ഒരുമിക്കുന്ന ഭരണസമിതിയാണ് 2026–27 കാലയളവിൽ CMC യെ നയിക്കുന്നത്.
കോളിയിലും സമീപപ്രദേശങ്ങളിലുമുള്ള മലയാളി കുടുംബങ്ങളെ കൂടുതൽ അടുത്തുകൊണ്ടുവരുന്നതിനൊപ്പം കേരളത്തിന്റെ ഭാഷയും കലയും സംസ്കാരവും പാരമ്പര്യവും പുതിയ തലമുറയിലേക്ക് കൈമാറുന്ന പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്നാണ് പുതിയ നേതൃത്വത്തിൽനിന്നുള്ള പ്രതീക്ഷ.

പ്രത്യേകിച്ച് യു.കെ.യിൽ ജനിച്ചുവളരുന്ന മലയാളി കുട്ടികളെയും യുവാക്കളെയും സംഘടനയുടെ സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിലേക്ക് കൂടുതൽ സജീവമായി കൊണ്ടുവരിക, അവരുടെ കലാ-കായിക കഴിവുകൾക്ക് അവസരങ്ങൾ ഒരുക്കുക, കുടുംബങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക, പുതുതായി പ്രദേശത്തെത്തുന്ന മലയാളികൾക്ക് പിന്തുണ നൽകുക തുടങ്ങിയ മേഖലകളിൽ പുതിയ കമ്മിറ്റി കൂടുതൽ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുമെന്ന പ്രതീക്ഷയിലാണ് CMC കുടുംബം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more