1 GBP = 124.47
breaking news

ബിഎൽഎം നിക്ഷേപ തട്ടിപ്പ്; ആർ പ്രേംകുമാറിന് ED സമൻസ്

ബിഎൽഎം നിക്ഷേപ തട്ടിപ്പ്; ആർ പ്രേംകുമാറിന് ED സമൻസ്

ബിഎൽഎം നിക്ഷേപ തട്ടിപ്പിൽ കള്ളപ്പണം വെളുപ്പിക്കൽ പ്രകാരം ED രജിസ്റ്റർ ചെയ്ത കേസിൽ ചോദ്യം ചെയ്യൽ നടപടിയിലേക്ക് കടന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. BLM സ്ഥാപക എംഡി ആർ പ്രേംകുമാറിന് ED സമൻസ് അയച്ചു. പ്രേംകുമാറിന്റെ ഭാര്യ പ്രഭ അടക്കമുള്ളവർക്കും സമൻസ് നൽകിയിട്ടുണ്ട്. അടുത്ത മാസം ഹാജരാവാനാണ് നിർദേശം. കേസിൽ ED 320 അക്കൗണ്ടുകൾ കേന്ദ്രികരിച്ച് നടത്തിയ പരിശോധനയിൽ 102 കോടിയുടെ സ്വത്തുകൾ താത്കാലികമായി മരവിപ്പിച്ചിരുന്നു

നിക്ഷേപകർ കൈമാറിയ പണം വഴിവിട്ട് ചെലവാക്കി സ്വന്തക്കാരുടെ പേരിൽ സ്വത്തുക്കൾ വാങ്ങിയെന്നാണ് ബിഎൽഎം സ്ഥാപകൻ ആർ പ്രേംകുമാറിനെതിരായ ആരോപണം. മൂന്നാറിലെ വൈബ് റിസോർട്ടിൽ 60 ശതമാനം ഓഹരിയും ബിഎൽഎം സ്ഥാപകൻ ആർ. പ്രേംകുമാറിനെന്നാണ് സൂചന. രാഗം തിയേറ്ററും സ്വന്തമാക്കി. തിരുവനന്തരപുരത്തെ വിവിൻ ലക്ഷ്വറി സ്യൂട്ട്സ് ഭാര്യ പ്രഭയുടെ പേരിലാണ് വാങ്ങിയത്. എട്ടേകാൽ കോടിക്കാണ് ഇടപാട് നടന്നത്. സ്വത്തുക്കൾ വാങ്ങാൻ ഉപയോഗിച്ച പണത്തിൻറെ ഉറവിടം ഏതെന്ന് ഇഡി പരിശോധിക്കുന്നത്. മുന്നൂറ് കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് പരാതി. നേരത്തെ ക്രൈംബ്രാഞ്ച് പ്രേംകുമാറിനെ അറസ്റ്റ് ചെയ്തെങ്കിലും നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ജാമ്യം നൽകുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more