1 GBP = 124.47
breaking news

യുകെയിൽ മെഡിക്കൽ കനബീസ് പ്രിസ്‌ക്രിപ്‌ഷൻ നൽകാൻ ബൂട്ട്സ്

യുകെയിൽ മെഡിക്കൽ കനബീസ് പ്രിസ്‌ക്രിപ്‌ഷൻ നൽകാൻ ബൂട്ട്സ്

ലണ്ടൻ: യുകെയിലെ പ്രമുഖ ഫാർമസി ശൃംഖലയായ ബൂട്ട്സ് (Boots) മെഡിക്കൽ കഞ്ചാവ് ചികിത്സയ്ക്കായി ഓൺലൈൻ കുറിപ്പടി സേവനം ആരംഭിക്കുന്നു. ബ്രിട്ടനിലെ ഹൈസ്ട്രീറ്റ് ഫാർമസി രംഗത്ത് ആദ്യമായാണ് ഇത്തരമൊരു സേവനം.

25 വയസും അതിൽ കൂടുതലുമുള്ളവർക്ക് ലഭ്യമാകുന്ന ‘SureLeaf’ സേവനത്തിലൂടെ വിട്ടുമാറാത്ത വേദന, ഉത്കണ്ഠ, ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾക്ക് ചികിത്സ തേടാം.

ഓൺലൈൻ പരിശോധനയ്ക്കും വിദഗ്ധ ഡോക്ടറുമായുള്ള വീഡിയോ കൺസൾട്ടേഷനും ശേഷമായിരിക്കും ചികിത്സയ്ക്ക് അനുമതി നൽകുക. സാധാരണ ചികിത്സകൾ പരീക്ഷിച്ചിട്ടും ഫലമില്ലാത്തവർക്കാണ് മെഡിക്കൽ കഞ്ചാവ് പരിഗണിക്കുക. രണ്ടാമതൊരു സ്വതന്ത്ര കൺസൾട്ടന്റിന്റെ പരിശോധനയും ചികിത്സയ്ക്കുശേഷമുള്ള തുടർനിരീക്ഷണവും ഉറപ്പാക്കുമെന്ന് ബൂട്ട്സ് അറിയിച്ചു.

നോട്ടിങ്ഹാം സർവകലാശാലയുമായി സഹകരിച്ച് ചികിത്സയുടെ ഫലപ്രാപ്തി വിലയിരുത്തുന്നതിനുള്ള ഗവേഷണവും ആരംഭിക്കും.

2018-ലാണ് യുകെയിൽ മെഡിക്കൽ കഞ്ചാവ് മരുന്നുകൾക്ക് നിയമപരമായി കുറിപ്പടി നൽകാൻ അനുമതി ലഭിച്ചത്. എന്നാൽ എല്ലാ രോഗങ്ങൾക്കും ഇവ ഫലപ്രദമാണെന്നതിന് മതിയായ ശാസ്ത്രീയ തെളിവുകളില്ലെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. അതിനാൽ കർശനമായ മെഡിക്കൽ വിലയിരുത്തലിനുശേഷം മാത്രമേ ചികിത്സ നിർദേശിക്കൂവെന്നാണ് ബൂട്ട്സിന്റെ നിലപാട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more