1 GBP = 124.47
breaking news

മുംബൈയിൽ തെരുവ് ക്രിക്കറ്റ് കളിച്ച് വില്യം രാജകുമാരനും കേറ്റും; സച്ചിൻ ടെൻഡുൽക്കറും ഒപ്പം

മുംബൈയിൽ തെരുവ് ക്രിക്കറ്റ് കളിച്ച് വില്യം രാജകുമാരനും കേറ്റും; സച്ചിൻ ടെൻഡുൽക്കറും ഒപ്പം

മുംബൈ: ഇന്ത്യയിലെ ത്രിദിന സന്ദർശനത്തിന് തുടക്കമിട്ട് ബ്രിട്ടനിലെ വെയിൽസ് രാജകുമാരൻ വില്യമും രാജകുമാരി കാതറിനും (കേറ്റ് മിഡിൽടൺ) മുംബൈയിൽ. സന്ദർശനത്തിന്റെ ആദ്യദിനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിനും സ്കൂൾ വിദ്യാർഥിനികൾക്കുമൊപ്പം തെരുവ് ക്രിക്കറ്റ് കളിച്ചാണ് രാജകീയ ദമ്പതികൾ ശ്രദ്ധ നേടിയത്.

മുംബൈയിലെ ബല്ലാർഡ് എസ്റ്റേറ്റിലുള്ള എൻ. മൊറാർജി റോഡിലായിരുന്നു പരിപാടി. പരമ്പരാഗത ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് ഇരുവരെയും സ്വീകരിച്ചത്. തുടർന്ന് വഴിയോര ചായക്കടയിൽ മൺകപ്പിൽ മുംബൈയുടെ പ്രശസ്തമായ ‘കട്ടിങ് ചായ’യും ആസ്വദിച്ചു.

നഗരത്തിലെ ഇടുങ്ങിയ തെരുവുകളിലും വഴികളിലും പരിമിതമായ സൗകര്യങ്ങളിൽ കളിക്കുന്ന അനൗപചാരിക ക്രിക്കറ്റാണ് ഗല്ലി ക്രിക്കറ്റ്. സച്ചിൻ ടെൻഡുൽക്കറിനൊപ്പം ഈ കളിയിൽ പങ്കെടുത്തത് സ്കൂൾ വിദ്യാർഥിനികൾക്ക് വേറിട്ട അനുഭവമായി.

മുംബൈയിലെ നാഗ്പാഡയിലുള്ള അഞ്ജുമാൻ ഇസ്‌ലാമിന്റെ ബീഗം ഷരീഫ കൽസേക്കർ ഗേൾസ് ഇംഗ്ലീഷ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ ബത്തൂൽ ഫാത്തിമ ഷെയ്ഖും ഉമ്മെ ഹാനിയുമാണ് പരിപാടിയിൽ പങ്കെടുത്തത്. നവംബർ 16ന് ഒരു പ്രത്യേക പരിപാടിയുണ്ടെന്ന് അധ്യാപകർ അറിയിച്ചിരുന്നെങ്കിലും ആരാണ് അതിഥികളെന്ന് വിദ്യാർഥിനികൾക്ക് അറിയില്ലായിരുന്നു. സന്ദർശകൻ വെയിൽസ് രാജകുമാരനാണെന്ന് അറിഞ്ഞപ്പോൾ അത്ഭുതവും സന്തോഷവും തോന്നിയതായി വിദ്യാർഥിനികൾ പ്രതികരിച്ചു.

2016 ഏപ്രിലിലെ സന്ദർശനത്തിനുശേഷം വില്യം രാജകുമാരനും കേറ്റും നടത്തുന്ന രണ്ടാമത്തെ ഔദ്യോഗിക ഇന്ത്യാ സന്ദർശനമാണിത്. മൂന്ന് ദിവസം നീളുന്ന സന്ദർശനത്തിന്റെ ആദ്യദിനത്തിൽ തന്നെ മുംബൈയുടെ സാധാരണ തെരുവുജീവിതവുമായി ഇണങ്ങിച്ചേർന്ന രാജകീയ ദമ്പതികളുടെ ചിത്രങ്ങൾ ശ്രദ്ധേയമായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more