1 GBP = 124.48
breaking news

എൻവിഡിയ സി.ഇ.ഒ പദവി രാജിവെച്ച് ജെൻസൺ ഹുവാങ്; കോ​ളെ​റ്റ് ​ക്രീ​സ് ഇ​ട​ക്കാ​ല മേ​ധാ​വി

എൻവിഡിയ സി.ഇ.ഒ പദവി രാജിവെച്ച് ജെൻസൺ ഹുവാങ്; കോ​ളെ​റ്റ് ​ക്രീ​സ് ഇ​ട​ക്കാ​ല മേ​ധാ​വി

വാഷിങ്ടൺ: ടെക് ലോകത്തെ പിടിച്ചുലച്ച ചാരവിവാദത്തിനൊടുവിൽ അമേരിക്കൻ ചിപ്പ് ഭീമനായ എൻവിഡിയയുടെ സി.ഇ.ഒ സ്ഥാനത്തു നിന്നും ജെൻസൺ ഹുവാങിന്റെ രാജി. കമ്പനിയുടെ പ്രസിഡന്റ്, ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ, ബോർഡ് അംഗം എന്നീ സ്ഥാനങ്ങളിൽ നിന്ന് ഉടൻ പ്രാബല്യത്തോടെ ഹുവാങ് രാജിവെച്ചതായി എൻവിഡിയ ഡയറക്ടർ ബോർഡ് ഔദ്യോഗികമായി അറിയിച്ചു.

ഫിനാൻസ് മേധാവി കോളെറ്റ് ക്രീസ് ഇടക്കാല സി.ഇ.ഒ ആയി സ്ഥാനമേൽക്കും. പുതിയ മേധാവിയെ കണ്ടെത്താനുള്ള നടപടികൾക്ക് തുടക്കം കുറിച്ചതായും കമ്പനി ബോർഡ് അറിയിച്ചു. ഇതോടൊപ്പം, ആദ്യ ബോർഡ് ചെയർമാനായി ഹാർവി സി ജോൺസിനെയും നിയമിച്ചു.

ചൈനീസ് ചാര വനിത ആലീസ് ഹുവാങ്ങുമായുള്ള പ്രണയ ബന്ധം ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ജെൻസൺ ഹുവാങ് സമ്മതിച്ചത്. ജീവനക്കാർക്കയച്ച സന്ദേശത്തിൽ താൻ ഭാര്യയോട് വിശ്വാസ വഞ്ചന കാണിച്ചുവെന്ന് കുറ്റസമ്മതം നടത്തിക്കൊണ്ടാണ് ചൈനീസ് വനിതയുമായുള്ള ബന്ധം തുറന്നു പറഞ്ഞത്.

സിംഗപ്പൂർ ആസ്ഥാനമായുള്ള മെഗാസ്പീഡ് എന്ന കമ്പനിയിലെ എക്സിക്യൂട്ടിവായ ആലീസ് ഹുവാങ്ങുമായി 2023 മുതൽ 2025 വരെ ജെൻസൺ ഹുവാങ്ങിന് അടുത്ത ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്. ചൈനീസ് രഹസ്യാന്വേഷണ ഏജൻസികളും സൈന്യവുമായും ഇവർക്ക് അടുത്ത ബന്ധമുണ്ടെന്ന് അമേരിക്കൻ ഏജൻസികളുടെ റിപ്പോർട്ട് കൂടിയായതോടെ പ്രണയബന്ധം കോളിളക്കം സൃഷ്ടിച്ചു.

ദേശീയ സുരക്ഷാ വിവരങ്ങളും എൻവിഡിയയുടെ രഹസ്യങ്ങളും കൈമാറിയെന്ന ആരോപണം ജെൻസൺ ഹുവാങ് നിഷേധിച്ചു. വിവാദങ്ങൾക്കുപിന്നാലെ വിപണിയിൽ തിരിച്ചടി നേരിട്ട എൻവിഡിയയുടെ ഓഹരികൾ വ്യാഴാഴ്ചയും ഇടിഞ്ഞു. പത്ത് ശതമാനത്തോളമാണ് ഏറ്റവും ഒടുവിലായി ഇടിഞ്ഞത്. 33 വർഷംകൊണ്ട് ലോകത്തെ ഏറ്റവും മികച്ച ടെക് കമ്പനിയായി എൻവിഡിയയെ പടുത്തുയർത്തിയ മേധാവിയുടെ പടിയിറക്കം കമ്പനിയുടെ ഭാവിയെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് നിക്ഷേപകർ.

വിവാദങ്ങൾക്കിടെ മെഗാസ്പീഡ് ആദ്യമായി പ്രതികരണവുമായും രംഗത്തെത്തി. യു.എസ് കയറ്റുമതി നിയന്ത്രണ നിയമങ്ങൾ പാലിക്കാനുള്ള ബാധ്യതയെ അതീവ ഗൗരവത്തോയാണ് കാണുന്നതെന്നും, അമേരിക്കയുടെ അന്വേഷണവുമായി സഹകരിക്കുമെന്നും മെഗാസ്പീഡ് സി.ഇ.ഒ അറിയിച്ചു.

എന്നാൽ, ആരോപണവിധേയായ തങ്ങളുടെ മുൻ എക്സിക്യൂട്ടീവുമായി ജെൻസൺ ഹുവാങ്ങിനുള്ള ബന്ധത്തെ കുറിച്ച് അറിയില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു. അതിനിടെ ജെൻസൺ ഹുവാങ്ങിന് ജീവനക്കാരിയുമായും വഴിവിട്ടബന്ധമുണ്ടെന്ന ആരോപണങ്ങളും ഉയർന്നു.

ജീ​വ​ന​ക്കാ​രി​യു​മാ​യും വ​​ഴി​വി​ട്ട​ബ​ന്ധം..?

ന്യൂ​യോ​ർ​ക്: ചൈ​നീ​സ് ചാ​ര​സു​ന്ദ​രി​യു​ടെ കെ​ണി​യി​ൽ കു​രു​ങ്ങി​യ എ​ൻ​വി​ഡി​യ സി.​ഇ.​ഒ ജെ​ൻ​സ​ൺ ഹു​വാ​ങ്ങി​ന് ​മ​റ്റൊ​രു യു​വ​തി​യു​മാ​യും ബ​ന്ധ​മു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ട്. എ​ൻ​വി​ഡി​യ ഹെ​ൽ​​ത്കെ​യ​ർ വൈ​സ് പ്ര​സി​ഡ​ന്റ് കിം​ബ​ർ​ലി പ​വ​ലു​മാ​യും ഹു​വാ​ങ്ങി​ന് വ​ഴി​വി​ട്ട​ബ​ന്ധ​മു​ണ്ടെ​ന്ന് ‘ന്യൂ​യോ​ർ​ക് ടൈം​സാ​ണ്’ പു​റ​ത്തു​വി​ട്ട​ത്. 63കാ​ര​നാ​യ ജെ​ൻ​സ​ൺ ഹു​വാ​ങ്ങും 48കാ​രി പ​വ​ലും ത​മ്മി​ൽ ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ കാ​ലി​ഫോ​ർ​ണി​യ​യി​ലെ സാ​ൻ ജോ​സി​ൽ ന​ട​ന്ന എ​ൻ​വി​ഡി​യ കോ​ൺ​ഫ​റ​ൻ​സി​നി​ടെ അ​ടു​ത്തി​ട​പ​ഴ​കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു. കീ​ഴ് ജീ​വ​ന​ക്കാ​രു​മാ​യു​ള്ള സ്വ​കാ​ര്യ​ബ​ന്ധം ക​മ്പ​നി ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നാ​ണ് ‘എ​ൻ​വി​ഡി​യ’​യു​ടെ ച​ട്ടം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more