1 GBP = 125.19
breaking news

ഗ്രേറ്റ് ബ്രിട്ടൻ രൂപത പാസ്റ്ററൽ കൗൺസിൽ മീറ്റിങ് ബർമിംഗ്ഹാമിൽ നടന്നു

ഗ്രേറ്റ് ബ്രിട്ടൻ രൂപത പാസ്റ്ററൽ കൗൺസിൽ മീറ്റിങ് ബർമിംഗ്ഹാമിൽ നടന്നു

ഷൈമോൻ തോട്ടുങ്കൽ

ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പാസ്റ്ററൽ കൗൺസിൽ മീറ്റിങ് ബർമിംഗ്ഹാമിലെ മേരി വെയിലിലുള്ള ഔർ ലേഡി ഓഫ് അസംപ്‌ഷൻ പള്ളിയിലും മാർ യൗസേഫ് പാസ്റ്ററൽ ഹൗസിലുമായി  നടന്നു. രാവിലെ  ഖുഥ്ആ( യാമപ്രാർത്ഥന) പ്രാർത്ഥന യോടെ ആരംഭിച്ച സമ്മേളനം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു.

രൂപത പ്രോട്ടോസിഞ്ചെല്ലൂസ് വെരി റെവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, ചാൻസിലർ റെവ. ഡോ. മാത്യു പിണക്കാട്ട്, പാസ്റ്ററൽ ഹൗസ് ഡയറക്ടർ റെവ. ഫാ. ജിസ്മോൻ കീരാൻതടത്തിൽ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു സംസാരിച്ചു. റെവ ഡോ  ജോൺ പുളിന്താനത്ത് അടുത്ത പഞ്ചവത്സര അജപാലന പദ്ധതിയെക്കുറിച്ചുള്ള  പ്രാഥമിക രേഖ അവതരിപ്പിച്ചു . രൂപത ഫിനാൻസ് ഓഫീസർ റെവ. ഫാ. ജോ മൂലശ്ശേരി വി.സി. കഴിഞ്ഞ ഒരു വർഷത്തെ വരവുചെലവ് കണക്കുകൾ അവതരിപ്പിച്ചു.പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി റോമിൽസ് മാത്യു മുരിങ്ങമറ്റത്തിൽ കഴിഞ്ഞ വർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു.

രൂപതയുടെ മുൻവർഷത്തെ പ്രവർത്തനങ്ങളുടെ അവലോകനവും വരുംവർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള നിർദ്ദേശങ്ങളും സമ്മേളനത്തിൽ ചർച്ച ചെയ്തു. പാസ്റ്ററൽ കൗൺസിൽ കോർ കമ്മറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന ചർച്ചകൾ രൂപത സി.ഐ.ഒ. ട്രസ്റ്റി ആൻസി ജാക്സൺ ക്രോഡീകരിച്ച് അവതരിപ്പിച്ചു .

തുടർന്ന് അഭിവന്ദ്യ പിതാവിന്റെ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാന അർപ്പണത്തിൽ രൂപത കൂരിയ അംഗങ്ങളും മറ്റു വൈദികരും സഹകാർമികരായി. “നമ്മുടെ ഹൃദയവും ആത്മാവും ശരീരവും മനസ്സും എല്ലാം കർത്താവിന് നൽകിയാൽ മാത്രമേ നിത്യജീവൻ അവകാശമാക്കുവാൻ സാധിക്കുകയുള്ളൂ എന്നും, ഈശോയെ ലഭിക്കാനും അവനോട് ഒന്നാകുവാനും വേണ്ടിയാകണം വിശ്വാസിയുടെ ജീവിതം” എന്നും അഭിവന്ദ്യ പിതാവ് വിശുദ്ധ കുർബാനമധ്യേ നൽകിയ വചനസന്ദേശത്തിൽ ഓർമ്മിപ്പിച്ചു.

ബിർമിംഗ് ഹാം റീജിയണൽ കൗൺസിൽ സെക്രെട്ടറി  ദാസൻ നെറ്റിക്കാടൻ സമ്മേളനത്തിന് നന്ദി അർപ്പിച്ചു. കോർ കമ്മറ്റി അംഗം ജെയ്‌സമ്മ ബിജോ തോമസ്  സമ്മേളന നടപടികൾ ഏകോപിപ്പിച്ചു .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more