1 GBP = 127.09
breaking news

ഹാലോവീൻ പാർട്ടിക്കിടെ അഞ്ച് കൗമാരക്കാർക്ക് കുത്തേറ്റ സംഭവം; മൂന്നാമത്തെ പ്രതിയും പിടിയിൽ, 17കാരന്റെ നില ഗുരുതരം

ഹാലോവീൻ പാർട്ടിക്കിടെ അഞ്ച് കൗമാരക്കാർക്ക് കുത്തേറ്റ സംഭവം; മൂന്നാമത്തെ പ്രതിയും പിടിയിൽ, 17കാരന്റെ നില ഗുരുതരം

ചാൻഡ്‌ലേഴ്‌സ് ഫോർഡ് (ഈസ്റ്റ്‌ലീ): ഹാലോവീൻ ആഘോഷത്തിനിടെ അഞ്ച് കൗമാരക്കാർക്ക് കുത്തേറ്റ സംഭവത്തിൽ മൂന്നാമത്തെ കൗമാരക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തു. ബ്രിസ്റ്റൾ സ്വദേശിയായ 16കാരനെയാണ് തിങ്കളാഴ്ച രാത്രി കൊലപാതകശ്രമം സംശയിച്ച് കസ്റ്റഡിയിലെടുത്തത്. നേരത്തെ സൗത്താംപ്ടൺ സ്വദേശികളായ 16, 17 വയസ്സുള്ള രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂവരും ഇപ്പോഴും കസ്റ്റഡിയിലാണ്.

ഒക്ടോബർ 31 ശനിയാഴ്ച രാത്രി 10.30ഓടെ ഹാംഷെയറിലെ ചാൻഡ്‌ലേഴ്‌സ് ഫോർഡിലുള്ള പാർക്ക് റോഡിലെ വീട്ടിൽ നടന്ന ഹാലോവീൻ പാർട്ടിക്കിടെയായിരുന്നു ആക്രമണം. സ്‌നാപ്ചാറ്റിലൂടെ പാർട്ടിയുടെ വിവരങ്ങൾ പ്രചരിച്ചതിനെത്തുടർന്ന് ക്ഷണിക്കപ്പെടാത്ത എഴുപതോളം പേർ ഉൾപ്പെടെ നൂറോളം കൗമാരക്കാർ വീട്ടിലെത്തിയെന്നാണ് റിപ്പോർട്ട്. വീടിന്റെ വേലിചാടി അകത്തുകയറിയ ഒരു സംഘം യുവാക്കൾ പാർട്ടിയിലുണ്ടായിരുന്നവരുമായി ഏറ്റുമുട്ടുകയും കത്തികളുപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.

ആക്രമണത്തിൽ മൂന്ന് 16കാരും രണ്ട് 17കാരും ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. ഇതിൽ നാല് പേരും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടെങ്കിലും പിന്നീട് ഡിസ്ചാർജ് ചെയ്തു. 17 വയസ്സുകാരനായ അഞ്ചാമത്തെ യുവാവ് ഇപ്പോഴും ആശുപത്രിയിൽ ജീവൻ അപകടത്തിലാക്കുന്ന നിലയിൽ ചികിത്സയിലാണ്.

സംഭവത്തിൽ കൂടുതൽ പ്രതികളെ കണ്ടെത്തുന്നതിനായി പോലീസ് സിസിടിവി ദൃശ്യങ്ങളും സാക്ഷികൾ നൽകിയ വിവരങ്ങളും പരിശോധിച്ചുവരികയാണ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 101 എന്ന നമ്പറിൽ വിളിച്ച് റഫറൻസ് നമ്പർ 44260534624 അറിയിക്കണമെന്ന് ഹാംഷെയർ പോലീസ് അഭ്യർഥിച്ചു. ക്രൈംസ്റ്റോപ്പേഴ്സ് വഴി 0800 555 111 എന്ന നമ്പറിൽ അജ്ഞാതമായും വിവരങ്ങൾ കൈമാറാം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more