1 GBP = 127.10
breaking news

ലാൻഡിംഗിന് എത്തിയത് ഒരേ സമയത്ത്, നേപ്പാളിൽ റോട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഹെലികോപ്ടറുകൾ തകർന്നു, ഒരാൾ കൊല്ലപ്പെട്ടു

ലാൻഡിംഗിന് എത്തിയത് ഒരേ സമയത്ത്, നേപ്പാളിൽ റോട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഹെലികോപ്ടറുകൾ തകർന്നു, ഒരാൾ കൊല്ലപ്പെട്ടു

സോളുഖുംബു:നേപ്പാളിലെ പ്രശസ്തമായ മലയോര ജില്ലയായ സോളുഖുംബുവിൽ ഹെലികോപ്ടറുകൾ കൂട്ടിയിടിച്ച് ഒരാൾ കൊല്ലപ്പെട്ടു. ഹെലിപാഡിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച രാവിലെ കാഠ്മണ്ഡുവിൽ നിന്ന് 250 കിലോമീറ്റർ അകലെയാണ് അപകടം നടന്നത്. വിദേശിയാണ് അപകടത്തിൽ കൊല്ലപ്പെട്ടതെന്നാണ് ലഭ്യമാകുന്ന വിവരം. ഫിഷ്ടെയിൽ എയറിന്റേയും ഡിനാസ്റ്റി എയറിന്റേയും ഹെലികോപ്ടറുകളാണ് അപകടത്തിൽപ്പെട്ടത്. മഞ്ഞുപാളികൾക്ക് മുകളിലുള്ള ഫെരിചെ ഹെലിപാഡിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ രണ്ട് ഹെലികോപ്ടറുകളുടേയും റോട്ടർ ബ്ലേഡുകൾ കൂടിയിടിച്ച് നിലത്തേക്ക് കൂപ്പുകുത്തുകയായിരുന്നു. ഹെലികോപ്ടറുകൾ തകരുന്നതിന്റെ വീഡിയോ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. എന്നാൽ ഒരേ സമയത്ത് എങ്ങനെയാണ് രണ്ട് ഹെലികോപ്ടറുകൾ അപകടകരമായ നിലയിൽ അടുത്തെത്തിയതെന്ന കാര്യത്തിൽ വിശദീകരണമൊന്നും ലഭ്യമായിട്ടില്ല.

അപകടത്തിൽ കൊല്ലപ്പെട്ടയാളുടെ വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല. ഇയാളുടെ മൃതദേഹം ലുക്ലയിലേക്ക് ഹെലികോപ്ടറിൽ എത്തിക്കുമെന്നാണ് അധികൃതർ വിശദമാക്കിയിട്ടുള്ളത്. അപകടത്തിൽ സാരമായി പരിക്കേറ്റ മറ്റൊരാളെ എയർ ലിഫ്റ്റ് ചെയ്തു. നേപ്പാളിലെത്തുന്ന വിനോദ സഞ്ചാരികളേയും പർവ്വതാരോഹരുടേയും സഞ്ചാരത്തിനും അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന തരത്തിലുള്ള ഹെലികോപ്ടറുകളാണ് കൂട്ടിയിടിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more