1 GBP = 127.10
breaking news

രാഹുൽ ഗാന്ധി വീണ്ടും വിദേശത്തേക്ക്; ഈ മാസം 16 മുതൽ 19 വരെ അമേരിക്ക സന്ദർശിച്ചേക്കും

രാഹുൽ ഗാന്ധി വീണ്ടും വിദേശത്തേക്ക്; ഈ മാസം 16 മുതൽ 19 വരെ അമേരിക്ക സന്ദർശിച്ചേക്കും

ഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വീണ്ടും വിദേശത്തേക്കെന്ന് റിപ്പോർട്ട്. ഈ മാസം 16 മുതൽ 19 വരെ അമേരിക്ക സന്ദർശിച്ചേക്കും. ന്യൂയോർക്കിലും ചിക്കാഗോയിലും പരിപാടികളിൽ പങ്കെടുക്കും. വിദ്യാർത്ഥികളുടെയും ഇന്ത്യൻ സമൂഹത്തിൻ്റെയും പരിപാടികളിൽ പങ്കെടുക്കും.

വിഷയത്തിൽ രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ബിജെപി രംഗത്തെത്തി. ഇന്ത്യയെക്കാൾ വിദേശത്ത് രാഹുൽ സമയം ചിലവിടുന്നു എന്ന് ബിജെപി ആരോപിച്ചു. അരാജകവാദികളായ പങ്കാളികളെ കാണാനാണ് യാത്രയെന്ന് ബിജെപി നേതാവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു.

ഗോവയിലെ ഒരു പൊതുയോഗത്തിൽ സംസാരിച്ച ശേഷം രാഹുൽ ഗാന്ധി വിയറ്റ്നാമിലേക്ക് വ്യക്തിഗത യാത്ര പോയതിനെ ബിജെപി നേതാക്കളായ ഷാസിയ ഇൽമി, പ്രദീപ് ഭണ്ഡാരി എന്നിവർ രൂക്ഷമായി വിമർശിച്ചു. ദേശീയതലത്തിൽ പ്രതിഷേധങ്ങൾ നടക്കുന്ന സമയത്ത് അദ്ദേഹം വിദേശയാത്രകളിൽ ഏർപ്പെടുകയാണെന്നും, ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുകയാണെന്നുമാണ് ബിജെപി പക്ഷം.

മറ്റുള്ളവരെപ്പോലെ വ്യക്തിപരമായ ആവശ്യങ്ങൾക്കോ ​​വിദ്യാർത്ഥികളുമായും ബുദ്ധിജീവികളുമായും സംവദിക്കാനോ ആർക്കും എവിടെയും യാത്ര ചെയ്യാമെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് പ്രതികരിച്ചു. പ്രധാനമന്ത്രിയെപ്പോലെയല്ല, രാഹുൽ ഗാന്ധി ആളുകളുമായി ഇടപഴകുന്നുണ്ടെന്നും കോൺഗ്രസ് വാദിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more