1 GBP = 128.15
breaking news

അമിത് ഷാ പ്രതിഷേധങ്ങൾക്ക് അതീതനാണോ? യൂത്ത് കോൺഗ്രസ് പ്രതിഷേധത്തെ പിന്തുണച്ച് കെ സി വേണുഗോപാൽ

അമിത് ഷാ പ്രതിഷേധങ്ങൾക്ക് അതീതനാണോ? യൂത്ത് കോൺഗ്രസ് പ്രതിഷേധത്തെ പിന്തുണച്ച് കെ സി വേണുഗോപാൽ

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ നടന്ന യൂത്ത് കോൺഗ്രസ് പ്രതിഷേധത്തെ പിന്തുണച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. അമിത് ഷാ പ്രതിഷേധത്തിന് അതീതനല്ലെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. പാർലമെന്റിൽ നിന്ന് ഒളിച്ചോടിയാളാണ് അമിത് ഷാ. കൊല്ലത്തെ പ്രതിഷേധം സ്വഭാവികമായ പ്രതിഷേധമാണെന്ന് കെസി വേണുഗോപാൽ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ വരെ കരിങ്കൊടി പ്രതിഷേധം നടത്തുന്നു. അമിത് ഷാ ദൈവമൊന്നുമല്ലല്ലോയെന്ന് വേണുഗോപാൽ ചോദിച്ചു.

കെ.സി വേണുഗോപാൽ പക്ഷത്തെ പ്രധാന യുവനേതാവ് ബിനു ചുള്ളിയലിന്റെ നേതൃത്വത്തിലായിരുന്നു കൊല്ലത്തു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്. സുരക്ഷാ വീഴ്ചയിലെ വിമര്ശനങ്ങൾക്കപ്പുറം സംഭവം ബിജെപിയും യുവമോർച്ചയും ഏറ്റെടുത്തു. സംസ്ഥാന വ്യാപകമായി മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ കരിങ്കൊടി പ്രതിഷേധം നടത്തുകയാണ്. ക്രമാസമാധാന പ്രശ്നമുണ്ടാക്കുന്ന തരത്തിൽ ബിജെപിക്കും യുവമോർച്ചയ്ക്കും പ്രതിഷേധിക്കാൻ അവസരം ഒരുക്കിയതിലാണ് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും അമർഷം.

അതേസമയം തനിക്കെതിരെ സൈബർ ആക്രമണം നടത്തിയ ആർക്കെതിരെയും കേസ് എടുക്കരുതെന്നാണ് നിലപാടെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. സൈബറിടത്തിൽ സ്വന്തം നേതാവിനെ അപമാനിക്കുന്നവർ ആത്മപരിശോധന നടത്തണം. സൈബറിടത്തിലും, അല്ലാതെയുമൊക്കെ നിരവധി ആക്രമണങ്ങൾ നേരിട്ടു കഴിഞ്ഞു. ഇതൊന്നും തന്നെ ബാധിക്കില്ലെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. യുഡിഎഫ് വൻ വിജയം നേടിയതിന് പിന്നാലെ, കോൺഗ്രസിലുണ്ടായ മുഖ്യമന്ത്രി തർക്കത്തിന്റെ പേരിലായിരുന്നു കെ സി വേണുഗോപാലിനെതിരെ സൈബർ ആക്രമണം. സൈബർ ആക്രമണത്തിൽ അഞ്ച് കോൺഗ്രസ് അനുഭാവികൾക്കെതിരെ ഇന്നലെയാണ് കേസെടുത്തത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more