1 GBP = 128.15
breaking news

ഞാന്‍ നിങ്ങളെ കാണുന്നില്ല, ദയവായി മാറിനില്‍ക്ക്’; ഇടുക്കിയില്‍ മാധ്യമങ്ങളോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ഞാന്‍ നിങ്ങളെ കാണുന്നില്ല, ദയവായി മാറിനില്‍ക്ക്’; ഇടുക്കിയില്‍ മാധ്യമങ്ങളോട് ക്ഷുഭിതനായി മുഖ്യമന്ത്രി


ഇടുക്കി: മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി വി ഡി സതീശന്‍. അവലോകന യോഗത്തിന് ശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രിയോട് മാധ്യമങ്ങള്‍ പ്രതികരണം തേടിയപ്പോഴായിരുന്നു വി ഡി സതീശന്റെ രൂക്ഷ പ്രതികരണം

യോഗതീരുമാനങ്ങള്‍ വിശദീകരിക്കുന്നില്ലേ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി കൈയുയര്‍ത്തി പറ്റില്ലെന്ന് പറഞ്ഞു. ഞാന്‍ നിങ്ങളെ കാണുന്നില്ലെന്നും ദയവ് ചെയ്ത് മാറിനില്‍ക്കെന്നും മുഖ്യമന്ത്രി പറയുകയായിരുന്നു.

സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയില്‍ നിന്ന് പണം വാങ്ങിയെന്ന ഷോണ്‍ ജോര്‍ജിന്റെ ആരോപണത്തെക്കുറിച്ച് മാധ്യമങ്ങള്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും യാതൊന്നും പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. താന്‍ ആളുകളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കട്ടേയെന്നും നിങ്ങള്‍ മാറിനില്‍ക്കണം എന്നും വി ഡി സതീശന്‍ പറഞ്ഞു. മാസപ്പടി വിവാദത്തില്‍ ഉള്‍പ്പെടെ പ്രതികരിക്കേണ്ട സ്ഥലമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും മാധ്യമപ്രവര്‍ത്തകരുമായി അല്‍പ സമയം വാക്കുതര്‍ക്കമുണ്ടായി. ഇടുക്കിയിലെ ഭൂവിഷയങ്ങളും പട്ടയ പ്രതിസന്ധിയും പരിസ്ഥിതി ലോല പ്രദേശങ്ങള്‍ സംബന്ധിച്ച കേന്ദ്രത്തിന്റെ കരട് വിജ്ഞാപനം സംബന്ധിച്ച ആശങ്കകളും മറ്റും ചര്‍ച്ച ചെയ്യുന്നതിനാണ് മുഖ്യമന്ത്രി ഇടുക്കിയിലെത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more