1 GBP = 128.15
breaking news

കേരളത്തിൽ ആദ്യം, കെഎസ്ആർടിസിക്ക് ബസ് വാങ്ങി നൽകി അങ്കമാലി സ്വദേശി

കേരളത്തിൽ ആദ്യം, കെഎസ്ആർടിസിക്ക് ബസ് വാങ്ങി നൽകി അങ്കമാലി സ്വദേശി

അങ്കമാലി: കെഎസ്ആർടിസിക്ക് ബസ് വാങ്ങി നൽകി അങ്കമാലി സ്വദേശി. ബസിനായി 40 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി. ഹീമാൻ റോബോട്ടിക് കാർ പാർക്കിംഗ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ ജോസ് ആണ് ബസ് സമ്മാനിച്ചത്. കേരളത്തിൽ ആദ്യമായാണ് ഒരു സ്വകാര്യ വ്യക്തിയോ സ്ഥാപനമോ കെഎസ്ആർടിസിക്ക് ബസ് വാങ്ങി നൽകുന്നതെന്ന് മന്ത്രി റോജി എം ജോൺ പറഞ്ഞു. മുഖ്യമന്ത്രിയുടെ ആഹ്വാനം കേട്ടാണ് ബസ് വാങ്ങി നൽകുന്നത് എന്നാണ് ജോസിന്‍റെ പ്രതികരണം. കെഎസ്ആർടിസി പ്രതിസന്ധിയിലായത് കൊണ്ടാണ് ബസ് വാങ്ങി നൽകുന്നത്. ബസ് അങ്കമാലി ഡിപ്പോയിലേക്ക് നൽകുമെന്നും ജോസ് കൂട്ടിച്ചേർത്തു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more