1 GBP = 128.15
breaking news

വിമാന യാത്രയ്ക്ക് പണം നല്‍കിയ ആളെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ ഞാനില്ല,പകരമായി എന്തെങ്കിലും സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റാന്‍ അവര്‍ ക്യൂ നില്‍ക്കില്ല: മുഖ്യമന്ത്രി

വിമാന യാത്രയ്ക്ക് പണം നല്‍കിയ ആളെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ ഞാനില്ല,പകരമായി എന്തെങ്കിലും സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റാന്‍ അവര്‍ ക്യൂ നില്‍ക്കില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: ചാര്‍ട്ടേര്‍ഡ് വിമാനവിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വിഡി സതീശന്‍.തന്റെ വിമാന യാത്രയ്‌ക്കോ ഹെലികോപ്റ്റര്‍ യാത്രയ്‌ക്കോ സര്‍ക്കാരിന്റെ ഒരു പൈസയും നഷ്ടമായിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദം. സ്വകാര്യ വ്യക്തിയുടെ വിമാനത്തിലാ യിരുന്നു യാത്രയെന്നും പണം ചെലവഴിച്ച വ്യക്തിയെ വിവാദത്തിലേക്ക് വലിച്ചിഴക്കാന്‍ താത്പര്യമില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

മലപ്പുറം വിമാന യാത്രയുടെ സ്‌പോണ്‍സറെ വെളിപ്പെടുത്താതെ വിവാദങ്ങള്‍ തള്ളുകയായിരുന്നു ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍.സുഹൃത്തുക്കള്‍ സഹായം ചെയ്താല്‍ എന്താണ് പ്രശ്‌നമെന്നാണ് ചോദ്യം. പിണറായി വിജയനും രാജ്യത്തെ മുഖ്യമന്ത്രിമാരെല്ലാവരും സ്വകാര്യ വിമാനത്തില്‍ യാത്ര ചെയ്തിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. യാത്രകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതിന് പകരമായി ആ വ്യക്തികളോ സംഘടനകളോ തിരികെ ഒന്നും ആവശ്യപ്പെടില്ലെന്നും അങ്ങനെ ആവശ്യങ്ങള്‍ക്കായി ക്യൂ നിന്നാല്‍ അത് നിവര്‍ത്തിച്ച് കൊടുക്കുന്ന സര്‍ക്കാരല്ല ഇവിടെയുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷത്തായിരുന്നപ്പോള്‍, മന്ത്രിമാരുടെ വിദേശയാത്ര ജനം കാണുന്നുണ്ടെന്ന് ഓര്‍മിപ്പിച്ച വി ഡി സതീശന്‍, മുഖ്യമന്ത്രിയായപ്പോള്‍ ചോദിച്ചത്, ഇത്തരം ചര്‍ച്ചകള്‍ എന്താവശ്യത്തിനെന്നാണ്. ചാര്‍ട്ടേഡ് വിമാനത്തിലെ സ്വന്തം യാത്ര ഉള്‍പ്പെടെ വിവാദത്തിലായതോടെയാണ് ന്യായീകരണം. സ്‌പോണ്‍സേഡ് വിമാനം സ്വീകരിച്ചത് ഖജനാവിലെ ചോര്‍ച്ച തടയാനെന്നുമാണ് വിശദീകരണം. സ്വന്തം യാത്രകളിലെ ചെലവുചുരുക്കലിനെക്കുറിച്ച് വാചാലനായ മുഖ്യമന്ത്രി, മലപ്പുറം യാത്രയ്ക്ക് വിമാനം സ്‌പോണ്‍സര്‍ ചെയ്തത് ആരെന്ന് മാത്രം പറഞ്ഞില്ല.

കെ എം ഷാജിയുടെ റേഞ്ച് റോവര്‍ യാത്രയിലും മന്ത്രിമാരുടെ വിദേശ യാത്രയിലും വിവാദം വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ എം ഷാജിക്ക് നല്‍കിയ വാഹനം 10 വര്‍ഷം കഴിഞ്ഞതാണെന്നും ഇടയ്ക്ക് തകരാര്‍ സംഭവിക്കുന്നതിലാണ് സുഹൃത്തിന്റെ വാഹനം ഉപയോഗിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാര്‍ക്ക് വിദേശയാത്രകള്‍ക്ക് അനുമതി നല്‍കിയത് താനാണ്. ലോകത്ത് നടക്കുന്നതെല്ലാം അവര്‍ കണ്ടുവരട്ടേയെന്നും പഠിക്കട്ടേയെന്നും വിചാരിച്ചു. ഇതില്‍ ഖജനാവില്‍ നിന്ന് പണം ചെലവായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സ്‌പോണ്‍സര്‍ഷിപ്പ് അവിശുദ്ധ കൂട്ടുകെട്ടെന്ന് ആവര്‍ത്തിക്കുകയാണ് പ്രതിപക്ഷം. സുതാര്യതയും ധാര്‍മികതയും ചോദ്യം ചെയ്താണ് വിമര്‍ശനം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more