1 GBP = 128.52
breaking news

76-ൽ നരേന്ദ്ര മോദി: വാട്സ്ആപ്പിൽ നിന്ന് റീൽസിലേക്ക്; ഡിജിറ്റൽ സംവാദത്തിൽ പുതിയ ശൈലിയുമായി പ്രധാനമന്ത്രി

76-ൽ നരേന്ദ്ര മോദി: വാട്സ്ആപ്പിൽ നിന്ന് റീൽസിലേക്ക്; ഡിജിറ്റൽ സംവാദത്തിൽ പുതിയ ശൈലിയുമായി പ്രധാനമന്ത്രി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 76 വയസ്സ് തികയുകയാണ്. എന്നാൽ അദ്ദേഹത്തിന്റെ ഡിജിറ്റൽ സാന്നിധ്യത്തിന് പ്രായം കുറയുകയാണോ എന്നതാണ് വിമര്‍ശകര്‍ പോലും വിലയിരുത്തുന്നത്. സമൂഹമാധ്യമങ്ങളിൽ നിരന്തരം മാറ്റങ്ങൾ ഉൾക്കൊള്ളുന്ന പ്രധാനമന്ത്രി ഇപ്പോൾ പുതിയ തലമുറയുടെ ഭാഷയിലാണ് സംസാരിക്കുന്നത്. ഒരു കാലത്ത് വാട്സ്ആപ്പ് ഗ്രൂപ്പുകളിലും എക്സ് പ്ലാറ്റ്ഫോമുകളിലുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഡിജിറ്റൽ ഇടപെടലുകൾ. അവിടെ നിന്നാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാം റീൽസിലേക്കുള്ള ഈ ചുവടുമാറ്റം. ഇതൊരു സാധാരണ മാറ്റമല്ല, മറിച്ച് തികച്ചും അമ്പരപ്പിക്കുന്ന ഒരു ‘ഗ്ലോ-അപ്പ്’ ആയാണ് വിലയിരുത്തപ്പെടുന്നത്.

ഡിജിറ്റൽ ലോകത്ത് തന്നെത്തന്നെ നവീകരിക്കുന്നതിൽ പ്രധാനമന്ത്രി എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇൻസ്റ്റാഗ്രാമിലെ അദ്ദേഹത്തിന്റെ സജീവ സാന്നിധ്യം. വാട്സ്ആപ്പ് ഗ്രൂപ്പുകളിലും എക്സ് പ്ലാറ്റ്ഫോമുകകളിലും ഉപയോഗിക്കുന്ന സ്ഥിരം ശൈലിയിൽ നിന്ന് മാറി, സെൽഫി റീൽസിലൂടെ യുവാക്കളിലേക്ക് എത്താനാണ് അദ്ദേഹം ഇപ്പോൾ ശ്രമിക്കുന്നത്.

ഈ മാറ്റം വെറുമൊരു പ്ലാറ്റ്ഫോം മാറ്റം മാത്രമല്ല. അവതരണത്തിലും ഉപയോഗിക്കുന്ന വാക്കുകളിലും വലിയ വ്യത്യാസമുണ്ടെന്നാണ് സംസാരം. പുതിയ തലമുറയായ ‘ജെൻ സി’യുടെ രീതികളാണ് അദ്ദേഹം ഇപ്പോൾ പിന്തുടരുന്നതെന്നാണ് പുതിയ വീഡിയോകളിൽ നിന്ന് മനസിലാകുന്നത്. പഴയകാലത്ത് രാഷ്ട്രീയ സന്ദേശങ്ങൾ കൈമാറാൻ വാട്സ്ആപ്പ് ഗ്രൂപ്പുകളെയായിരുന്നു അദ്ദേഹം പ്രധാനമായും ആശ്രയിച്ചിരുന്നത്. എന്നാൽ ഇന്നത്തെ യുവതലമുറ അവിടെയല്ല ഉള്ളതെന്ന് അദ്ദേഹം കൃത്യമായി തിരിച്ചറിയുന്നു. അതുകൊണ്ടാണ് ഇൻസ്റ്റാഗ്രാം റീൽസിലേക്ക് അദ്ദേഹം തന്റെ ശ്രദ്ധ മാറ്റിയത്. 76-ാം ജന്മദിനം ആഘോഷിക്കുന്ന വേളയിൽ അദ്ദേഹത്തിന്റെ ഈ ഡിജിറ്റൽ പരിണാമം ഏറെ ശ്രദ്ധേയമാണ്. സമൂഹമാധ്യമങ്ങളിലെ ഈ മാറ്റം വെറുതെ ആകുന്നില്ല എന്നതാണ് അതിന്റെ കാഴ്ചാക്കണക്കുകളും പ്രതികരണങ്ങളും സൂചിപ്പിക്കുന്നത്.

ഇൻസ്റ്റാഗ്രാം റീൽസുകളിൽ അദ്ദേഹം ഉപയോഗിക്കുന്ന വാക്കുകൾ ശ്രദ്ധിച്ചാൽ ഈ മാറ്റം വ്യക്തമാകും. ‘ഒജി’ (OG), ‘ഫ്ലെക്സ്’ (flex), ‘ഫോമോ’ (FOMO) തുടങ്ങിയ പ്രയോഗങ്ങളാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ഡിജിറ്റൽ ഇടങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. 76-ാം വയസ്സിൽ, പഴയ ജനറേഷനിൽ ഉള്ള അദ്ദേഹം ഇത്തരം വാക്കുകൾ ഉപയോഗിക്കുന്നത്കൗ തുകകരമാണ്. യുവാക്കൾക്കിടയിൽ മാത്രം പ്രചാരമുള്ള ഈ വാക്കുകൾ പ്രധാനമന്ത്രിയുടെ റീൽസുകളിൽ എത്തുമ്പോൾ അതിന് സ്വീകാര്യതയും വിമര്‍ശനങ്ങളും ഉയരുന്നുണ്ടെങ്കിലും അതിനെ പോസറ്റീവായാണ് അദ്ദേഹം കാണുന്നതെന്ന് വ്യക്തമാണ്.

നേരത്തെ സിജെപി സമര സമയത്ത് അര്‍ധരാത്രിയിൽ പുറത്തുവിട്ട റീൽസ് വീഡിയോ ഏറെ ചര്‍ച്ചയായിരുന്നു. അതേ പാത പിന്തുടരാൻ മന്ത്രിമാര്‍ക്ക് നിര്‍ദേശം നൽകുകയും ചെയ്തു പ്രധാനമന്ത്രി. രാഷ്രട്രീയത്തിൽ നവീകരണത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ഓര്‍മപ്പെടുത്തുകയും ചെയ്തു അന്ന് അദ്ദേഹം. ചുരുക്കത്തിൽ, പ്രായം കൂടുമ്പോഴും ഡിജിറ്റൽ ലോകത്ത് കൂടുതൽ ചെറുപ്പമാവുകയാണ് വേണ്ടതെന്ന ആശയം മുന്നിൽ നിന്ന് കാണിച്ചുകൊടുക്കുകയാണ് പ്രധാനമന്ത്രി. ഈ ‘ഗ്ലോ-അപ്പ്’ വരും കാലങ്ങളിലും ജനോപകാരപ്രദമായ സംവാദം സാധ്യമാക്കുമെന്ന് പ്രത്യാശിക്കാം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more