1 GBP = 128.15
breaking news

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ജയത്തോടെ തുടങ്ങാന്‍ എഫ്‌സി ബാഴ്‌സലോണ ഇന്നിറങ്ങും

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ജയത്തോടെ തുടങ്ങാന്‍ എഫ്‌സി ബാഴ്‌സലോണ ഇന്നിറങ്ങും

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ജയത്തോടെ തുടങ്ങാന്‍ എഫ്‌സി ബാഴ്‌സലോണ ഇന്നിറങ്ങും. ലിവര്‍പൂള്‍ – അത്‌ലറ്റികോ മാഡ്രിഡ്, ആഴ്‌സണല്‍ – നാപ്പോളി വമ്പന്‍ പോരാട്ടങ്ങളും ഇന്നുണ്ട്.

സ്പാനിഷ് ലീഗിലെ എക്‌സ്‌പ്ലോസീവ് സ്റ്റാര്‍ട്ട് ചാമ്പ്യന്‍സ് ലീഗിലും ആവര്‍ത്തിക്കാന്‍ എഫ്‌സി ബാഴ്‌സലോണ ഇറങ്ങുന്നു. നാല് കളിയില്‍ നാലും ജയിച്ച ബാഴ്‌സ അടിച്ചുകൂട്ടിയത് 17 ഗോള്‍. റഫീഞ്ഞയും ലമീന്‍ യമാലും ഫെര്‍മിന്‍ ലോപ്പസും ആന്തണി ഗോര്‍ഡനും ഉള്‍പ്പെടുന്ന കറ്റാലന്‍ കൊടുങ്കാറ്റിനെ തടുക്കാന്‍ ഡച്ച് ക്ലബ് ഫെയ്‌നൂര്‍ദ് പാടുപെടും. റൊഡ്രിക്ക് ബാഴ്‌സ കുപ്പായത്തില്‍ ചാമ്പ്യന്‍സ് അരങ്ങേറ്റംകൂടിയാണ് മത്സരം.

രാത്രി പത്തേകാലിന് ക്യാമ്പ് നൗവിലാണ് കളി. പ്രാദേശിക ലീഗുകളില്‍ തപ്പിത്തടയുന്ന ലിവര്‍പൂളും അത്‌ലറ്റികോ മാഡ്രിഡും ചാമ്പ്യന്‍സ് ലീഗില്‍ നല്ലൊരു തുടക്കം മോഹിക്കുന്നു. പ്രീമിയര്‍ ലീഗില്‍ മൂന്ന് കളിയില്‍ ലിവര്‍പൂളിനുള്ളത് ഒറ്റ ജയമാണ്. സ്പാനിഷ് ലീഗില്‍ അത്‌ലറ്റികോ മാഡ്രിഡിനും നാല് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ സമ്പൂര്‍ണ ജയത്തിന്റെ തിളക്കമില്ല. പുതിയ പരിശീലകന് കീഴില്‍ സെറ്റ് ആവാത്തതിന്റെ പ്രശ്‌നമാണ് ചെമ്പടക്കെങ്കില്‍ ഹൂലിയന്‍ അല്‍വാരസ് അടക്കമുള്ളവര്‍ സെറ്റ് ആകാത്തതാണ് അത്‌ലറ്റികോയുടെ തലവേദന.

കഴിഞ്ഞ തവണ കയ്യെത്തും ദൂരെ നഷ്ടമായ കിരീടം ഇത്തവണ നേടാനുറച്ചെത്തുന്ന ആഴ്‌സണലിന്റെ ആദ്യ എതിരാളി ഇറ്റാലിയന്‍ ക്ലബ് നാപ്പോളിയാണ്. പ്രീമിയര്‍ ലീഗില്‍ മൂന്നില്‍ മൂന്ന് മത്സരങ്ങളും ജയിച്ച് തുടങ്ങിയ ഗണ്ണേഴ്‌സ് ഇറ്റാലിയന്‍ ക്ലബിനെയും അനായാസം അടിച്ചിടാമെന്ന പ്രതീക്ഷയിലാണ്. ഇറ്റാലിയന്‍ ലീഗിലെ മോശം തുടക്കം മറന്ന് ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്മാരെ വീഴ്ത്തി തുടങ്ങാമെന്ന് നാപ്പോളിയും കരുതുന്നു. ഹാട്രിക്ക് കിരീടമെന്ന ലക്ഷ്യമിട്ടെത്തുന്ന പിഎസ്ജിക്ക് എതിരാളികള്‍ സ്ലൊവാക്യന്‍ ക്ലബ് സ്ലോവന്‍ ബ്രാറ്റിസ്ലാവയാണ്. ഈ മത്സരങ്ങളെല്ലാം രാത്രി പന്ത്രണ്ടരയ്ക്കാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more