1 GBP = 128.15
breaking news

സജന മിന്നി, കെസിഎ പിങ്ക് വനിതാ ടി20 ചാമ്പ്യൻഷിപ്പ്: സഫയറിനും എമറാൾഡിനും വിജയം

സജന മിന്നി, കെസിഎ പിങ്ക് വനിതാ ടി20 ചാമ്പ്യൻഷിപ്പ്: സഫയറിനും എമറാൾഡിനും വിജയം

തിരുവനന്തപുരം: കെസിഎ പിങ്ക് വനിതാ ടി20 ചലഞ്ചേഴ്സ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ നാലാം വിജയവുമായി സഫയർ പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക്. പേൾസിനെതിരെ ഏഴ് വിക്കറ്റിനായിരുന്നു സഫയറിന്‍റെ വിജയം. മറ്റൊരു മത്സരത്തിൽ എമറാൾഡ് റൂബീസിനെ ഏഴ് റൺസിന് തോൽപ്പിച്ചു. അൻസു സുനിലിന്‍റെയും സജന സജീവന്‍റെയും തകർപ്പൻ പ്രകടനമാണ് പേൾസിനെതിരെ സഫയറിന് വിജയമൊരുക്കിയത്.

നാല് വിക്കറ്റ് വീഴ്ത്തിയ സജനയുടെ ബൗളിങ് മികവാണ് പേൾസിന്‍റെ സ്കോർ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 122ൽ ഒതുക്കിയത്. 42 റൺസെടുത്ത പി അഖില മാത്രമാണ് പേൾസിന്‍റെ ബാറ്റിങ് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സഫയർ അൻസു സുനിലിന്‍റെ അർധസെഞ്ച്വറിയുടെ മികവിൽ 17.5 ഓവറിൽ ലക്ഷ്യത്തിലെത്തി. ഓപ്പണറായി ഇറങ്ങി അൻസു 62 റൺസുമായി പുറത്താകാതെ നിന്നു. പേൾസിന് വേണ്ടി രോഹിണി മാനെ രണ്ട് വിക്കറ്റ് വീഴ്ത്തി. അൻസു സുനിലാണ് പ്ലെയർ ഓഫ് ദി മാച്ച്.

മറ്റൊരു മത്സരത്തിൽ ബി സൗപർണ്ണികയുടെ ഓൾറൗണ്ട് പ്രകടനത്തിന്റെ മികവിലാണ് റൂബീസിനെതിരെ എമറാൾഡ് വിജയം സ്വന്തമാക്കിയത്. റൂബീസിനെതിരെ ആദ്യം ബാറ്റ് ചെയ്ത എമറാൾഡ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 113 റൺസെടുത്തു. 48 റൺസെടുത്ത ബി സൗപർണ്ണികയും 20 റൺസെടുത്ത ശ്രീകൃഷ്ണ ഹരിദാസുമാണ് എമറാൾഡിന് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. റൂബീസിന് വേണ്ടി എം ജയദർശിനി രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റൂബീസിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 106 റൺസ് മാത്രമാണ് നേടാനായത്. 20 റൺസെടുത്ത അമീറ ബീഗമാണ് റൂബീസിന്റെ ടോപ് സ്കോറർ. എമറാൾഡിന് വേണ്ടി സൗപർണ്ണിക മൂന്നും ദർശന മോഹനൻ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. സൗപർണ്ണികയാണ് പ്ലെയർ ഓഫ് ദി മാച്ച്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more