1 GBP = 128.15
breaking news

ഹോർമൂസിന് ബദൽ, ചരക്കുനീക്കത്തിനുള്ള പാതകളുടെ നിർമ്മാണ പ്രവർത്തികൾ വേഗത്തിലാക്കി യുഎഇ

ഹോർമൂസിന് ബദൽ, ചരക്കുനീക്കത്തിനുള്ള പാതകളുടെ നിർമ്മാണ പ്രവർത്തികൾ വേഗത്തിലാക്കി യുഎഇ

അബുദാബി : ഹോർമൂസിന് ബദലായി ചരക്കുനീക്കത്തിനുള്ള പാതകളിലെ നിർമ്മാണ പ്രവർത്തികൾ വേഗത്തിലാക്കി യുഎഇ. ദീർഘകാല ലക്ഷ്യത്തോടെ തന്നെയാണ് പകരം റൂട്ടുകളും തുറമുഖങ്ങളും ശക്തിപ്പെടുത്തുന്നതെന്ന് യുഎഇ വിദേശവ്യാപാരം ഹോർമൂസ് സംഘർഷങ്ങൾക്കിടയിലും യുഎഇ എണ്ണയിതര വ്യാപാരത്തിലും വരുമാനത്തിലും പുതിയ റെക്കോർഡ് സൃഷ്ടിക്കുകയും ചെയ്തു

ഒരു ഹോർമൂസ് അടയുമ്പോൾ പകരം അനേകം വഴികൾ തുറക്കുകയാണ്. അതിൽ പ്രധാനപ്പെട്ട കിഴക്കൻ തീരമേഖലയിലെ തുറമുഖങ്ങളായ ഖോർഫക്കാൻ, ഫുജൈറ, ദിബ്ബ എന്നി തുറമുങ്ങളുടെ വികസനം വേഗം കൂട്ടി. ആഗോള വിപണിയിൽ എണ്ണയെത്തിക്കാനുള്ള പൈപ്പ് ലൈനുകളും വികസിപ്പിക്കുന്നു. ഹോർമൂസിന് ബദലായുള്ള ചരക്കു നീക്കം ത്വരിഗതിയിലാക്കി. യുഎഇയിൽ നടക്കുന്ന ഹില്ലി ഫോറത്തിലാണ് വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിൻ അഹ്മദ് അൽ സയൂദി ഇക്കാര്യം വ്യക്തമാക്കിയത്.

സംഘർഷം കാരണമുണ്ടായ സ്തംഭനം മറികടക്കാൻ മറുവഴികൾ അതിവേഗം തുറന്നു. ഒമാനുമായി ചേർന്ന് സോഹാർ, ദുഖം തുറമുഖങ്ങൾ വഴി ചരക്കെത്തിച്ചു. റോഡ് മാർഗവും ചരക്കെത്തിച്ചു. താൽക്കാലിക പരിഹാരങ്ങൾ അല്ല ഇവയെന്നും, ശാശ്വതമായ മാറ്റമാണെന്നും അദ്ദേഹം വ്യക്തമാക്കി. യുഎഇയുചെ ഈ വർഷത്തെ ആദ്യ ആറു മാസങ്ങളിലെ എണ്ണയിതര വിദേശ വ്യാപാര വരുമാനം 1.94 ട്രില്യൺ ദിർഹമായി റെക്കോർഡിട്ടു. 13.1 ശതമാനം വർധനവ്. എണ്ണയിതര കയറ്റുമതിയിലും റെക്കോർഡിട്ടു. യുഎഇയുടെ സമഗ്ര സാമ്പത്തിക സഹകരണ കരാർ ആറ് ഭൂഖണ്ഡങ്ങളിലായി 38 എണ്ണം പൂർത്തിയായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more