1 GBP = 128.15
breaking news

ആ അപകടത്തന്റെ കാരണമെന്ത്? ആമസോണ്‍ ചരക്ക് വിമാനം തകര്‍ന്ന് അഞ്ചുപേരുടെ മരണം; വിശദമായി അന്വേഷിക്കും

ആ അപകടത്തന്റെ കാരണമെന്ത്? ആമസോണ്‍ ചരക്ക് വിമാനം തകര്‍ന്ന് അഞ്ചുപേരുടെ മരണം; വിശദമായി അന്വേഷിക്കും

മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം ആമസോണ്‍ ചരക്ക് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരണപ്പെട്ട സംഭവം ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നു. പരിക്കേറ്റ അഞ്ചുപേരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.
21 എയര്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന വിമാനം പ്രാദേശിക സമയം ഉച്ചക്ക് രണ്ട് മണിയോടെ (18:00 ജിഎംടി) തകര്‍ന്ന് അഞ്ച് പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബോയിംഗ് 767-300 വിമാനമാണ് റണ്‍വേയ്ക്ക് അപ്പുറത്തുള്ള റോഡ് കടന്ന് നിരവധി വാഹനങ്ങള്‍ ഇടിച്ചത്. വിമാനത്തിലുള്ളവരാണോ അതോ പാര്‍ക്ക് ചെയ്ത വാഹനങ്ങളിലുള്ളവര്‍ അപകടത്തില്‍പ്പെട്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചുവരികയാണ്. നോര്‍ത്ത് കരോലിന ആസ്ഥാനമായുള്ള 21 എയര്‍, തങ്ങളുടെ വിമാനങ്ങളിലൊന്ന് മിയാമിയില്‍ അപകടത്തില്‍പ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. 

‘കുറഞ്ഞത് അഞ്ച് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു, മറ്റ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു,’ മിയാമി-ഡേഡ് കൌണ്ടി മേയര്‍ ഡാനിയേല ലെവിന്‍ കാവ ഞായറാഴ്ച വൈകുന്നേരം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അപകടത്തില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്തെത്തിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റ അഞ്ച് പേരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് മിയാമി ഫയര്‍ ചീഫ് റെയ്ഡ് ജഡല്ല പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more