1 GBP = 128.15
breaking news

‘കേസ് എടുക്കാതെ പിന്നോട്ടില്ല’ പൊലീസ് മർദനത്തിൽ നടപടി വേണം; ഡൽഹിയിൽ വീണ്ടും സിജെപി പ്രതിഷേധം

‘കേസ് എടുക്കാതെ പിന്നോട്ടില്ല’ പൊലീസ് മർദനത്തിൽ നടപടി വേണം; ഡൽഹിയിൽ വീണ്ടും സിജെപി പ്രതിഷേധം

ഡൽഹി: ഡൽഹിയിൽ വീണ്ടും സിജെപി പ്രതിഷേധം. സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തവരെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തവര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സി ജെപി പ്രവർത്തകരെ പൊലീസ് സ്റ്റേഷനു മുന്നിൽ തടഞ്ഞു. സൗരവ് ദാസ്, അഷ്തോഷ് രംഗ തുടങ്ങിയ നേതാക്കൾ പ്രവർത്തകർക്കൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്തു. പ്രവർത്തകർ കുത്തി ഇരുന്ന് പ്രതിഷേധിക്കുന്നു. സൗരവ് ദാസ്, അഷ്തോഷ് രംഗ എന്നിവരെ ഉള്ളിലേക്ക് കടത്തിവിട്ടു. കൂടെ വന്ന പ്രവർത്തകർ സ്റ്റേഷനു മുന്നിൽ പ്രതിഷേധിക്കുന്നു.നീതി ലഭിച്ചില്ലെങ്കിൽ ജന്തർ മന്തറിലേക്ക് എന്ന് സമരക്കാർ വ്യക്തമാക്കി.

അതേസമയം കോക്രോച്ച് ജനതാ പാർട്ടിയിലെ ആഭ്യന്തര ഭിന്നതകളും അഭിപ്രായവ്യത്യാസങ്ങളും ഒടുവിൽ പാർട്ടിയിൽ വലിയൊരു ഔദ്യോഗിക പിളർപ്പിലേക്ക് വഴിതുറന്നിരിക്കുകയാണ്. പാർട്ടിയുടെ മുൻ മുതിർന്ന വളണ്ടിയറായിരുന്ന മനീഷ് ബ്രഹ്മഭട്ടിന്റെ നേതൃത്വത്തിൽ ഒരുവിഭാഗം നേതാക്കൾ മാതൃസംഘടനയിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് ‘സിജെപി-ഡെമോക്രാറ്റിക്’ (CJP-D) എന്ന പേരിൽ പുതിയൊരു രാഷ്ട്രീയ വിഭാഗം പ്രഖ്യാപിച്ചു. പാർട്ടിയുടെ നയരൂപീകരണങ്ങളിൽ നിന്നും ഭരണപരമായ തീരുമാനങ്ങളിൽ നിന്നും താഴെത്തട്ടിലുള്ള പ്രവർത്തകരെയും പ്രസ്ഥാനത്തിന് വേണ്ടി പഴുതടച്ച് പണിെയടുത്തവരെയും തള്ളിക്കളയുന്നു എന്ന കടുത്ത അമർഷമാണ് ഈ പിളർപ്പിലേക്ക് നയിച്ചത്.

സിജെപിയുടെ സ്ഥാപക നേതാക്കളിലൊരാളായ അഭിജീത് ദിപ്കെ പാർട്ടിയുടെ നിലവിലെ അവസ്ഥയ്‌ക്കെതിരെ പരസ്യമായി രംഗത്തെത്തിയത് ഈ തർക്കങ്ങൾക്ക് കൂടുതൽ വീര്യം കൂട്ടി. പ്രശസ്തമായ ജന്തർ മന്തർ പ്രക്ഷോഭ കാലം മുതൽ പാർട്ടിയുടെ കൂടെ നിൽക്കുകയും വലിയ പങ്ക് വഹിക്കുകയും ചെയ്ത മുതിർന്ന പ്രവർത്തകരെയും സ്ഥാപക അംഗങ്ങളെയും പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട്, അടച്ചിട്ട മുറിക്കുള്ളിൽ പ്രവർത്തിക്കുന്ന ഒരു പ്രത്യേക നേതൃത്വ സംഘത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നു എന്നാണ് ദിപ്കെയുടെ പ്രധാന ആരോപണം.

ഛത്രപതി സംഭാജിനഗറിൽ നടന്ന ഒരു രഹസ്യ യോഗത്തിന് ശേഷമാണ് പാർട്ടിയിലെ അതൃപ്തി മറനീക്കി പുറത്തുവന്നതും പ്രതിസന്ധി രൂക്ഷമായതും. യോഗത്തിലെ തീരുമാനങ്ങളിൽ അമർഷം പൂണ്ട മനീഷ് ബ്രഹ്മഭട്ടും പ്രവർത്തകനായ രാഹുൽ പാണ്ഡ്യയും അഭിജീത് ദിപ്കെയുടെ വസതിക്ക് മുന്നിൽ കടുത്ത പ്രതിഷേധം ആരംഭിച്ചു. നീണ്ട മണിക്കൂറുകൾ നീണ്ട ഈ പ്രതിഷേധ സമരത്തെ തുടർന്ന് ശാരീരികമായി തളർന്ന ഇരുവരെയും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നത് വലിയ വാർത്താപ്രാധാന്യവും നേടിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more