1 GBP = 128.15
breaking news

മാവേലിനാടിന്റെ ഓർമ്മകളുമായി ഐഒസി ( യുകെ കേരള ചാപ്റ്റർ ) ഈസ്റ്റ് ലണ്ടൻ യൂണിറ്റ് സംഘടിപ്പിച്ച ഓണാഘോഷം ഒരുമയുടെ നിറക്കൂട്ടിൽ വർണാഭമായി.

മാവേലിനാടിന്റെ ഓർമ്മകളുമായി ഐഒസി ( യുകെ കേരള ചാപ്റ്റർ ) ഈസ്റ്റ് ലണ്ടൻ യൂണിറ്റ് സംഘടിപ്പിച്ച ഓണാഘോഷം ഒരുമയുടെ നിറക്കൂട്ടിൽ വർണാഭമായി.

റജി നന്തികാട്ട് ( ജനറൽ സെക്രട്ടറി, ഐഒസി ഈസ്റ്റ് ലണ്ടൻ യൂണിറ്റ് )

ഐഒസി (യുകെ കേരള ചാപ്റ്റർ ) ഈസ്റ്റ് ലണ്ടൻ യൂണിറ്റിന്റെ ഓണാഘോഷം 2026 ഓഗസ്റ്റ് 29 ന് ഈസ്റ്റ് ഹാമിലെ സെന്റ് . പോൾസ് ചർച്ച് ഓഡിറ്റോറിയത്തിൽ ഗംഭീരമായി നടന്നു, ഷൈനി ഷിജൻ ജോസിൻ്റെ പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച ആഘോഷത്തിൽ ഐ ഒ.സി യു.കെ കേരള ചാപ്റ്റർ ഈസ്റ്റ് ലണ്ടൻ യൂണിറ്റ് പ്രസിഡണ്ട് ഷൈനു മാത്യു സ്വാഗതപ്രസംഗം നടത്തി. ഐ ഒ.സി യു.കെ സീനിയർ വൈസ് പ്രസിഡണ്ട് ഗുർമിന്ദർ രാധവ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. കേരളത്തിന്റെ തനത് സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമായ നിലവിളക്ക് തെളിയിച്ചുകൊണ്ടാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. ഉദ്‌ഘാടന പ്രസംഗത്തിൽ പ്രവാസി മലയാളികൾക്കിടയിൽ കേരളത്തിന്റെ സാംസ്കാരിക പൈതൃകവും ഐക്യവും സൗഹൃദവും നിലനിർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഗുർമിന്ദർ രാധവ അഭിപ്രായപ്പെട്ടു.

ഐ.ഒ.സി യു.കെ കേരള ചാപ്റ്റർ പ്രസിഡണ്ട് സുജു ഡാനിയേൽ മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യൻ യൂത്ത് കോൺഗ്രസ് കേരള സംസ്ഥാന സെക്രെട്ടറി അഡ്വ. സാംജി ഇടമുറി, ഐഒസി (യുകെ ) യൂറോപ്പ് കോർഡിനേറ്റർ ഡോ. ജോഷി ജോസ്, ഐഒസി കേരള ചാപ്റ്റർ ജനറൽ സെക്രെട്ടറി അഷറഫ് അബ്‌ദുള്ള , ഐഒസി കേരള ചാപ്റ്റർ പി ആർ ഒ അജി ജോർജ്ജ്, ഐഒസി കേരള ചാപ്റ്റർ യൂത്ത് പ്രസിഡണ്ട് എഫ്രേം സാം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

സോണിമാത്യുവും സംഘവും ഒരുക്കിയ പരമ്പരാഗത പൂക്കളം, ഓണസദ്യ, കലാപരിപാടികൾ തുടങ്ങിയവ ആഘോഷത്തിന് മാറ്റുകൂട്ടി. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്ത് ഓണത്തിന്റെ സന്തോഷവും ആവേശവും പങ്കുവെച്ചു. പ്രോഗ്രാമിന്റെ അവതാരകരായി അലീന യും , അഞ്ജുവും , അനുശ്രുതിയും വേദിയെ നിയന്ത്രിച്ചു സ്റ്റെഫി, അലീന, പ്രിയങ്ക , സൂര്യ, അല്ലു , ജോസ്‌ന എന്നിവർ അവരിപ്പിച്ച തിരുവാതിരയും എല്കാനാ, ഹോഷിയാന, അഡ്രിയാ ടീമും അനബെൽ, ഹെലൻ ക്രിസ്റ്റീന ടീമും അവതരിപ്പിച്ച നൃത്തവും, ഐഒസി യൂത്ത് അംഗങ്ങൾ എഫ്രേം, ബിബിൻ ബോബച്ചൻ, അഭിഷേക് എന്നിവരുടെ നേതൃത്വ ത്തിൽ ഗാനമേളയും നൃത്തവും കാണികളുടെ മനം കവർന്നു. മിനി ജോയ്, ജസ്റ്റിൻ, മേരി സുമ, മഞ്ജു, ഷൈനി എന്നിവർ ആലപിച്ച ഓണപ്പാട്ടുകളും കാണികളുടെ കാതുകൾക്ക് വിരുന്നായി . ആഘോഷത്തിന്റെ ആവേശത്തിന് ഊർജം പകർന്ന് വനിതകളുടെയും യുവാക്കളുടെയും വടംവലി മത്സരവും ഡീജെ അലക്സ് റെയ്മണ്ട് നയിച്ച സംഗീത വിരുന്നും പരിപാടിയെ ഈസ്റ്റ് ഹാം കണ്ട ഏറ്റുവും ആവേശഭരിതമായ ഓണാഘോഷമാക്കി മാറ്റി.

വ്യത്യസ്ത മേഖലകളിൽ നിന്നുള്ള മലയാളികളെ ഒരുമിപ്പിച്ച പരിപാടി സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശം പകർന്നുകൊണ്ട് ശ്രദ്ധേയമായി. കേരളത്തിന്റെ സമ്പന്നമായ സംസ്കാരവും പാരമ്പര്യവും ബ്രിട്ടനിലെ പുതുതലമുറയിലേക്കും പകർന്നുനൽകുന്നതിന്റെ ഭാഗമായാണ് ഇത്തരം ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

ഓണാഘോഷത്തിന് ഐഒസി ഈസ്റ്റ് ലണ്ടൻ യൂണിറ്റ് നേതാക്കളായ ഷൈനു മാത്യു, റജി നന്തികാട്ട്, ഹിഷാം ഇർഷാദ് , എബ്രഹാം വർക്കി വാഴൂർ, പ്രദീപ് നായർ, സുജ ആർതർ , ഷിജൻ ജോസ് , ജിബു സാബു, ജസ്റ്റിൻ, ഹിജിനാസ് , അഭിഷേക് തുടങ്ങിയവർ നേതൃ ത്വം നൽകി.

ഓണാഘോഷം വിജയകരമാക്കാൻ പ്രവർത്തിച്ച സംഘാടക സമിതി അംഗങ്ങൾക്കും വളണ്ടിയർമാർക്കും കലാകാരന്മാർക്കും പങ്കെടുത്ത എല്ലാവർക്കും ഈസ്റ്റ് ലണ്ടൻ യൂണിറ്റ് നന്ദി അറിയിച്ചു. ഓണാഘോഷത്തിൻ്റെ വിജയത്തിൽ ഐഒസി യൂത്ത് അംഗങ്ങളുടെ പങ്കിനെ കമ്മറ്റി അനുമോദിച്ചു.

ഐക്യത്തിന്റെയും സമത്വത്തിന്റെയും സമൃദ്ധിയുടെയും സന്ദേശവുമായി എത്തിയ ഓണം, ഈസ്റ്റ് ലണ്ടൻ മലയാളി സമൂഹത്തിന് മറക്കാനാവാത്ത ഒരു ആഘോഷമായി മാറി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more