1 GBP = 129.00
breaking news

ഹംഗേറിയൻ കിക്ക്ബോക്സിങ് വേൾഡ് കപ്പിൽ ബ്രിട്ടനെ പ്രതിനിധീകരിച്ച മലയാളി ബാലന് വെള്ളി മെഡൽ

ഹംഗേറിയൻ കിക്ക്ബോക്സിങ് വേൾഡ് കപ്പിൽ ബ്രിട്ടനെ പ്രതിനിധീകരിച്ച മലയാളി ബാലന് വെള്ളി മെഡൽ

ലണ്ടൻ: വേൾഡ് അസോസിയേഷൻ ഓഫ് കിക്ക് ബോക്സിങ് ഓർഗനൈസേഷന്റെ മുപ്പത്തിയൊന്നാമത് അന്താരാഷ്ട്ര കിക്ക് ബോക്സിങ് വേൾഡ് കപ്പിൽ ബ്രിട്ടനെ പ്രതിനിധീകരിച്ച മലയാളി ബാലന് വെള്ളിമെഡൽ നേട്ടം. 11 വയസ്സുകാരനായ ജോഷുവ ആന്റണി നടുവിലവീട്ടിൽ 32 കിലോഗ്രാം വിഭാഗത്തിലാണ് രണ്ടാം സ്ഥാനം നേടിയത്. ഓഗസ്റ്റ് 27 മുതൽ 30 വരെ നടന്ന ടൂർണമെന്റിൽ 47 രാജ്യങ്ങളിൽനിന്നായി 3600 താരങ്ങൾ പങ്കെടുത്തു. മത്സരത്തിൽ പങ്കെടുത്ത ഏക മലയാളി ബാലനും ജോഷുവയായിരുന്നു.

എക്സിറ്ററിൽ താമസിക്കുന്ന ആന്റണി ജോസഫിന്റെയും ജിൻസി ആന്റണിയുടെയും മകനാണ് ജോഷുവ. ബെൻസൺ ആന്റണി സഹോദരനാണ്. എറണാകുളം പച്ചാളം സ്വദേശികളാണ് ജോഷുവയുടെ കുടുംബം.
2025 സെപ്റ്റംബറിൽ ടൈഗർസ്റ്റൈൽ കരാട്ടെ ക്ലബ്ബിലാണ് കിക്ക്ബോക്സിങ് പരിശീലനം ആരംഭിച്ചത്. 2025 നവംബറിൽ പ്ലൈമൗത്തിൽ നടന്ന ഇന്റർക്ലബ് ടൂർണമെന്റിൽ വെങ്കലമെഡൽ നേടിയാണ് മത്സരരംഗത്ത് അരങ്ങേറ്റം കുറിച്ചത്.

ഹംഗേറിയൻ ലോകകപ്പിലെ വെള്ളിമെഡൽ നേട്ടത്തോടെ അന്താരാഷ്ട്ര കിക്ക്ബോക്സിങ് വേദിയിലും ജോഷുവ തന്റെ സാന്നിധ്യമറിയിച്ചിരിക്കുകയാണ്. യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം ബിജോയ് പി വർഗ്ഗീസിന്റെ സഹോദരി പുത്രനാണ് ജോഷുവ. ജോഷുവയുടെ അഭിമാനാർഹമായ നേട്ടത്തിൽ യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റി അഭിനന്ദനങ്ങൾ രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more