1 GBP = 130.59
breaking news

ലണ്ടൻ ഹാരോയിൽ കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ശനിയാഴ്ച്ച 29 മുതൽ; ആർച്ച് ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ, റവ. ഡോ. ജോസഫ് വലിയവീട്ടിൽ എന്നിവർ നയിക്കും.

ലണ്ടൻ ഹാരോയിൽ കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ശനിയാഴ്ച്ച 29 മുതൽ; ആർച്ച് ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ, റവ. ഡോ. ജോസഫ് വലിയവീട്ടിൽ എന്നിവർ നയിക്കും.

അപ്പച്ചൻ കണ്ണഞ്ചിറ

ലണ്ടൻ: പ്രമുഖ മരിയൻ ധ്യാന കേന്ദ്രവും, ആത്മീയ കൃപകൾക്കും, നവീകരണത്തിനും, അനുഗ്രഹീത സന്നിധിയുമായ ‘കൃപാസനം മരിയൻ സെന്റർ’ ലണ്ടനിൽ ത്രിദിന കൃപാസനം ധ്യാനം സംഘടിപ്പിക്കുന്നു. ലണ്ടനിലെ ഹാരോയിൽ, ബയറൺ ഹാളിൽ വെച്ച് ആഗസ്റ്റ് 29,30,31 തീയതികളിലായാണ് കൃപാസനം ഉടമ്പടി ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

കോഴിക്കോട് റോമൻ കത്തോലിക്കാ അതിരൂപതയുടെ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് മാർ വർഗീസ് ചക്കാലക്കൽ, കൃപാസനം മരിയൻ റിട്രീറ്റ് സെന്ററിന്റെ സ്ഥാപകനും, ഡയറക്ടറുമായ റവ.ഡോ ജോസഫ് വലിയവീട്ടിൽ, കദോഷ് മരിയൻ മിനിസ്ട്രികളുടെ സ്‌പിരിച്ച്വൽ ഡയറക്ടറും, സെന്റ് ജോർജ്ജ് കത്തീഡ്രലിന്റെ സബ് ഡീനുമായ ഫാ. ജാക്‌സൺ സെബാസ്റ്റ്യൻ, കദോഷ് മരിയൻ മിനിസ്ട്രീസ് ചെയർമാൻ ബ്രദർ തോമസ് ജോർജ്ജ് എന്നിവരാവും കൃപാസനം ഉടമ്പടി ധ്യാനത്തിന് ലണ്ടനിലെ ഹാരോയിൽ നേതൃത്വം വഹിക്കുക.

പരിശുദ്ധ കന്യാമറിയത്തിന്റെ ദർശന അഭീഷ്‌ഠ പ്രകാരം തുടങ്ങിയ ‘കൃപാസനം മരിയൻ റിട്രീറ്റ് സെന്ററിൽ’ പരിശുദ്ധ അമ്മയോട് ചേർന്ന് ഉടമ്പടി പ്രകാരം, ജീവിതം നയിക്കുമ്പോൾ ലഭിക്കുന്ന അത്ഭുതാനുഭവങ്ങൾക്കും, രോഗശാന്തികൾക്കും, അനുഗ്രഹങ്ങൾക്കും നിത്യേന ലഭിക്കുന്ന അനുഭവ സാക്ഷ്യങ്ങൾ അനവധിയാണ്.

രാവിലെ എട്ടുമണിക്ക് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന പ്രതിദിന ശുശ്രൂഷകളിൽ തുടർന്ന് ആരാധന, സ്തുതിപ്പ്, വിശുദ്ധ കുർബാന, തിരുവചന ശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. ദിവ്യകാരുണ്യ ആരാധനയോടെ പ്രതിദിന ധ്യാന ശുശ്രുഷകൾ വൈകുന്നേരം അഞ്ചു മണിയോടെ സമാപിക്കുന്നതാണ്.

കൃപാസനം മരിയൻ ഉടമ്പടി ധ്യാനത്തിൽ പങ്കെടുക്കുവാൻ ലഭിക്കുന്ന ഈ അവസരം ഉപയോഗിക്കുവാനും, അനുഗ്രഹങ്ങളുടെ വാതായനങ്ങൾ തുറന്നു കിട്ടുന്ന തിരുവചന ശുശ്രൂഷയിലും, തിരുക്കർമ്മങ്ങളിലും പങ്കുചേരുവാനും, കാദോഷ് മരിയൻ മിനിസ്ട്രീസ് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മുൻകൂറായി പേരുകൾ രെജിസ്റ്റർ ചെയ്യേണ്ടതാണ്.

For More Details:
07770 730769, 07459 873176
Bryron Hall, Harrow Leisure Centre,
Christchurch Avenue, Harrow, HA3 5BD

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more