1 GBP = 128.52
breaking news

ഐ ഒ സി ഈസ്റ്റ് ലണ്ടൻ യൂണിറ്റ് ഓണാഘോഷം ആഗസ്റ്റ് 29 ശനിയാഴ്ച്ച ഈസ്റ്റ് ഹാം സെൻറ്‌ പോൾസ് ചർച്ച് ഹാളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 4 വരെ..

ഐ ഒ സി ഈസ്റ്റ് ലണ്ടൻ യൂണിറ്റ് ഓണാഘോഷം ആഗസ്റ്റ് 29 ശനിയാഴ്ച്ച ഈസ്റ്റ് ഹാം സെൻറ്‌ പോൾസ് ചർച്ച് ഹാളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 4 വരെ..

റജി നന്തികാട്ട് ( പി ആർ ഒ , ഐഒസി ഈസ്റ്റ് ലണ്ടൻ യൂണിറ്റ് )

ലണ്ടൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (UK–കേരള ചാപ്റ്റർ), ഈസ്റ്റ് ലണ്ടൻ യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണം 2026 വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 29 ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ ഈസ്റ്റ് ഹാമിലെ St. Paul’s Church, E6 2EU-ൽ വച്ചാണ് ആഘോഷപരിപാടികൾ നടക്കുന്നത്.

കേരളത്തിന്റെ തനത് ഓണാഘോഷങ്ങളുടെ പാരമ്പര്യവും സൗഹൃദവും ഒത്തുചേർന്നാണ് പരിപാടികൾ ഒരുക്കിയിരിക്കുന്നത്. ഓണസദ്യ, വടംവലി, തിരുവാതിര, മാവേലി എഴുന്നള്ളത്ത് എന്നിവയ്ക്കൊപ്പം വിവിധ കലാ-വിനോദ മത്സരങ്ങളും പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി ഉണ്ടായിരിക്കും.

ഓണസദ്യയ്ക്ക് വ്യക്തിക്ക് £15, മൂന്ന് പേരടങ്ങുന്ന കുടുംബത്തിന് £40, നാല് പേരടങ്ങുന്ന കുടുംബത്തിന് £50 എന്നിങ്ങനെയാണ് നിരക്ക്.

ഈസ്റ്റ് ലണ്ടനിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളി കുടുംബങ്ങളെയും സുഹൃത്തുക്കളെയും പരിപാടിയിൽ പങ്കുചേർന്ന് ഓണത്തിന്റെ സന്തോഷവും കേരളീയ പാരമ്പര്യവും ആഘോഷിക്കുവാൻ സംഘാടകർ ക്ഷണിച്ചു.

കൂടുതൽ വിവരങ്ങൾക്കും കൂപ്പൺ ലഭിക്കുന്നതിനുമായി റജി നന്തികാട്ട് – 07852 437505, ഹിഷാം – 07393 701757 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

കേരളത്തിന്റെ നന്മയും ഐക്യവും സൗഹൃദവും വിളിച്ചോതുന്ന ഈ ഓണാഘോഷം ഈസ്റ്റ് ലണ്ടനിലെ മലയാളി സമൂഹത്തിന് വേറിട്ടൊരു ആഘോഷാനുഭവമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more