1 GBP = 128.68
breaking news

വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ

വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ

വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് ലോക്സഭ സ്പീക്കർക്ക് കത്ത് നൽകി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യത്തിനും ഉത്തരം നൽകാൻ തയ്യാർ. ചർച്ചയിലൂടെ മാത്രമേ പരിഹാരങ്ങൾ സാധ്യമാകൂവെന്ന് അമിത് ഷാ പറഞ്ഞു. അതേസമയം ഇന്നും പാർലമെന്റിൽ അമിത് ഷാ എത്തിയില്ല. വിദ്യാർഥികൾക്കെതിരെ അതിക്രമങ്ങളിൽ‌ അമിത് ഷാ മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

സർക്കാരിന് ഒന്നും ഒളിപ്പിക്കാനില്ലെന്നും ഇന്നും നാളെയും ചർച്ചയ്ക്ക് തയാറാണെന്ന് അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. താൻ പതിവായി പാർലമെൻ്റിൽ വരികയും തൻ്റെ ചേംബറിൽ ഇരിക്കുകയും ചെയ്യാറുണ്ടെന്ന് അമിത് ഷാ നേരത്തെ പാർലമെന്റിന് പുറത്ത് വെച്ച് വാർത്ത ഏജൻസിയായ പിടിഐയോട് പ്രതികരിച്ചിരുന്നു. ആരാണ് ഒളിച്ചോടുന്നതെന്ന് എല്ലാവർക്കും അറിയാം. പ്രതിപക്ഷം പാർലമെന്റ് നടത്താൻ അനുവദിക്കുന്നില്ലെന്ന് അദേഹം കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

ജനങ്ങൾക്ക് മുന്നിൽ എല്ലാം വെളിപ്പെടട്ടെയെന്ന് അമിത് ഷാ പറഞ്ഞു. പ്രതിപക്ഷം ബഹളം വയ്ക്കുന്നത് അവസാനിപ്പിക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. “ഏത് വിഷയത്തിലും ചർച്ചയ്ക്ക് ഞാൻ തയ്യാറാണ്, എന്നാൽ അവർ സഭയുടെ പ്രവർത്തനം അനുവദിക്കുന്നില്ല. സർക്കാരിന് മറച്ചുവെക്കാൻ ഒന്നുമില്ല. എന്തുകൊണ്ടാണ് ചർച്ച നടക്കാൻ നിങ്ങൾ അനുവദിക്കാതിരുന്നത് എന്നതിനെക്കുറിച്ചും ഞാൻ ചർച്ച ചെയ്യും,” അമിത് ഷാ പറഞ്ഞു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more