1 GBP = 128.13
breaking news

യുക്മ –  ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 രണ്ടാമത്തെ ഹീറ്റ്സിലെ കാരിച്ചാൽ, വേമ്പനാട്, നെടുമുടി ടീമുകളെ പരിചയപ്പെടാം……

യുക്മ –  ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 രണ്ടാമത്തെ ഹീറ്റ്സിലെ കാരിച്ചാൽ, വേമ്പനാട്, നെടുമുടി ടീമുകളെ പരിചയപ്പെടാം……

കുര്യൻ ജോർജ്ജ്

(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)

യുക്മ –  ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 ഓഗസ്റ്റ് 15 ന് റോഥർഹാമിലെ മാൻവേഴ്സ്  തടാകത്തിൽ അരങ്ങേറുവാൻ ദിവസങ്ങൾ അടുത്ത് വരവെ അതിൻ്റെ ആവേശം ഓരോ നിമിഷവും കൂടി വരുമ്പോൾ ഇന്ന് രണ്ടാമത്തെ ഹീറ്റ്സിൽ മത്സരിക്കുന്ന കാരിച്ചാൽ, വേമ്പനാട്, നെടുമുടി എന്നീ ടീമുകളെ പരിചയപ്പെടാം.

ഹീറ്റ്സ് 2

കാരിച്ചാൽ

ബാബു എബ്രഹാം  കളപ്പുരക്കൽ ക്യാപ്റ്റൻ ആയിട്ടുള്ള സെവൻ സ്റ്റാർ ബോട്ട് ക്ലബ് കവൻട്രി യുക്മ കേരള പൂരം വള്ളംകളി ആരംഭിച്ച 2017 മുതൽ ഇന്നേവരെ ഇടമുറിയാതെ മത്സരത്തിൽ   പങ്കെടുക്കുന്ന ടീമാണ് കാരിച്ചാൽ. 2017 ലെ  കേരള പൂരം വള്ളംകളിയുടെ ആരംഭത്തിൽ തന്നെ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും  തുടർന്നുള്ള എല്ലാ വർഷത്തെയും കേരള പൂരം വള്ളംകളിയിൽ ഫൈനലിൽ പ്രവേശിക്കുകയും  ചാമ്പ്യൻ ട്രോഫി ഒഴിച്ച് ബാക്കി എല്ലാ സ്ഥാനങ്ങളും കരസ്ഥമാക്കിയ ടീമാണ് സെവൻ സ്റ്റാർ  ബോട്ട് ക്ലബ്  കവൻട്രി.യുവാക്കളെ കൊണ്ട് സമ്പന്നമായ ബോട്ട് ക്ലബ് ആണ് സെവൻ സ്റ്റാർ  ബോട്ട് ക്ലബ്  കവൻട്രി. പരിചയസമ്പന്നതയുള്ള ക്യാപ്റ്റനും കൂടെ ആവുമ്പോൾ ഈ വർഷത്തെ കേരള പൂരം വള്ളംകളിയിൽ സെവൻ സ്റ്റാർ  ബോട്ട് ക്ലബ്  കവൻട്രി മാൻവേഴ്‌സ്  തടാകത്തിൽ തീപാറിക്കും എന്ന കാര്യത്തിൽ സംശയമില്ല.കലവറ കേരള  സൂപ്പർ മാർക്കറ്റ് കവൻട്രിയാണ് കാരിച്ചാൽ ടീമിനെ സ്പോൺസർ ചെയ്തിരിക്കുന്നത്.

വേമ്പനാട്

പ്രശസ്തമായ വേമ്പനാട് വളളത്തിൽ ഇത്തവണ തുഴയാനെത്തുന്ന ലൂട്ടൻ മലയാളികളുടെ കൂട്ടായ്മയായ  ലൂട്ടൻ മലയാളി സമാജം ഒരുകൂട്ടം ചെറുപ്പക്കാരെ അണിനിരത്തി ആദ്യമായി യുക്മ കേരളപൂരം  വള്ളംകളിയിൽ പങ്കെടുക്കുന്നത് മികച്ച പ്രകടനം കാഴ്ചവെയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ്. അലി അക്‌ബർ ക്യാപ്റ്റനായി എത്തുന്ന  ലൂട്ടൻ ടീം മറ്റു പല  ടീമുകൾക്കും ഭീഷണിയാകും എന്ന കാര്യത്തിൽ തർക്കമില്ല. ചിട്ടയായ പരിശീലനം  നടത്തിവരുന്ന  ലൂട്ടൻ മലയാളികളെ സ്പോൺസർ ചെയ്യുന്നത് ലണ്ടൺ കേന്ദ്രമായി പ്രവർത്തിക്കുന്ന മാസ്റ്റർ ഷോട്ട് സ്റ്റുഡിയോസ് തങ്ങളുടെ പുതിയ സിനിമാ പ്രൊജക്റ്റായ ”ബത്‌ലഹേം  കുടുംബ  യൂണിറ്റ്” എന്ന സിനിമയുടെ പ്രചാരണാർത്ഥമാണ്.

നെടുമുടി  

രണ്ടാം ഹീറ്റ്സിൽ  കരിച്ചാൽ, വേമ്പനാട് എന്നീ വള്ളങ്ങളോടൊപ്പം മത്സരിക്കുന്നത് വാരിയേഴ്സ്  എൽ കെ സി ബോട്ട് ക്ലബ് ലെസ്റ്റർ ആണ്.   മിഡ്ലാൻഡ്സ് റീജണിലെ ഏറ്റവും പ്രശസ്‌തമായ അസോസിയേഷനുകളിലൊന്നാണ്  എൽ കെ സി ലെസ്റ്റർ. അജിത്ത് സ്റ്റീഫൻ ക്യാപ്റ്റനായ എൽ കെ സി അസ്സോസിയേഷൻ്റെ ടീം ഈ വർഷം യുക്മ വള്ളംകളിയിൽ  നേരിട്ട് ടീമുമായി എത്തുന്നത് ഏറെ വിജയ പ്രതീക്ഷയോടെയാണ്. നിരന്തരമായ പരിശീലനവും അസോസിയേഷന്റെ ശക്തമായ പിന്തുണയുമാണ്  ടീമിൻ്റെ മുതൽ കൂട്ട്. പരിചയ സമ്പന്നരും പുതുമുഖങ്ങളും ഒരുമിച്ച് അണി ചേരുമ്പോൾ  തടാകക്കരയിലെ കാണികൾക്ക് ആവേശമുണർത്തുന്ന ഒരു മത്സരമായി മാറുമെന്ന് കരുതാം.  യുകെയിലെ പ്രശസ്‌ത പ്രോപ്പർട്ടി ഏജൻറ് ആയ ഷാൻ പ്രോപ്പർട്ടീസ് യു കെ ലിമിറ്റഡാണ് എൽ കെ സി യെ സ്പോൺസർ ചെയ്യുന്നത്.

ഷെഫീൽഡിനടുത്ത് റോഥർഹാം മാൻവേഴ്സ് തടാകത്തിൽ വെച്ച് നടക്കുന്ന വള്ളംകളിയും അനുബന്ധ കലാപരിപാടികളും വൻ വിജയമാക്കുവാൻ യുക്മ ദേശീയ സമിതി പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിൽ യുക്മ ദേശീയ, റീജിയണൽ ഭാരവാഹികളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തി വരുന്നത്.

വള്ളംകളിയോട് അനുബന്ധിച്ച് നടക്കുന്ന കാർണിവൽ പതിവ് പോലെ കാണികളെ ആകർഷിക്കുന്ന വിധത്തിലുള്ള വിവിധ പരിപാടികൾ കൊണ്ട് ഇക്കുറിയും അത്യാകർഷമാകും. യുക്മ ഷീ ലീഡ്സ് നേതൃത്വം നൽകുന്ന യുക്മ – തെരേസാസ് ‘ഓണച്ചന്തം സീസൺ 2’ മലയാളി സുന്ദരി മത്സരം, നൂറ് കണക്കിന് മലയാളി വനിതകൾ അണി നിരക്കുന്ന ‘മെഗാ തിരുവാതിര’, കേരളത്തിൻ്റെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന ഓട്ടൻതുള്ളൽ, ഓണക്കാലത്ത് പൂര നഗരിയെ ഹരം പിടിപ്പിക്കുന്ന പുലികളി, യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കലാകാരൻമാരും കലാകാരികളും അവതരിപ്പിക്കുന്ന നൃത്ത സംഗീത പരിപാടികൾ ഉൾപ്പടെ നിരവധി കലാപരിപാടികളാണ് വള്ളംകളി വേദിയിൽ അരങ്ങേറുന്നത്.

യുക്മ – ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 ടൈറ്റിൽ സ്പോൺസറായ ഇസ ലണ്ടനോടൊപ്പം ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡ്, തെരേസാസ് ലണ്ടൻ, പോൾ ജോൺ & കമ്പനി സോളിസിറ്റേഴ്‌സ്, മണവാട്ടി, LTC ഗ്ലോബൽ, ഏലൂർ കൺസൽട്ടൻസി, കേരള ഡിലൈറ്റ്സ് എന്നിവരും ഉടൻ റിലീസിനൊരുങ്ങുന്ന മനോഹരമായ മലയാള ചിത്രം ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ ഉം ആയിരിക്കും മറ്റ് പ്രധാന സ്പോൺസർമാർ.

യുക്മ – ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 സ്പോൺസർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ് :-

അഡ്വ. എബി സെബാസ്റ്റ്യൻ – 07702862186

ജയകുമാർ നായർ – 07403223006

ഡിക്സ് ജോർജജ് – 07403312250.

യുക്മ – ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 നടക്കുന്ന വേദിയുടെ വിലാസം:-

Manvers Lake 

Station Road 

Wath-Upon-Dearne

Rotherham 

South Yorkshire.

S63 7DG.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more