1 GBP = 127.92
breaking news

യോവിലിൽ മലയാളി ഹിന്ദു സമൂഹത്തിന്റെ കർക്കിടക വാവ് ബലിതർപ്പണ ചടങ്ങ് ഓഗസ്റ്റ് 12ന്

യോവിലിൽ മലയാളി ഹിന്ദു സമൂഹത്തിന്റെ കർക്കിടക വാവ് ബലിതർപ്പണ ചടങ്ങ് ഓഗസ്റ്റ് 12ന്

യോവിൽ: യോവിൽ മലയാളി ഹിന്ദു സമൂഹം (YMHS)യുടെ ആഭിമുഖ്യത്തിൽ കർക്കിടക വാവ് ബലിതർപ്പണ ചടങ്ങ് 2026 ഓഗസ്റ്റ് 12-ന് ബുധനാഴ്ച രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ സട്ടൺ ബിംഗ്ഹാം റിസർവോയറിൽ (Sutton Bingham Reservoir), യോവിൽ, സോമർസെറ്റിൽ സംഘടിപ്പിക്കും.തന്ത്രവിദ്യ വിദഗ്ധൻ ശ്രീ .ഗോപികൃഷ്ണൻ ഉണ്ണിത്താൻ ചടങ്ങുകൾക്ക് മേൽനോട്ടം വഹിക്കും.

ഹിന്ദു ആചാരപ്രകാരം പൂർവ്വികരെ സ്മരിച്ച് നടത്തുന്ന ബലിതർപ്പണ ചടങ്ങിൽ എല്ലാ മലയാളി ഹിന്ദു കുടുംബാംഗങ്ങളും പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.ചടങ്ങിനാവശ്യമായ എല്ലാ ഒരുക്കങ്ങളും യോവിൽ മലയാളി ഹിന്ദു സമാജം പൂർത്തിയാക്കിയതായി ഭാരവാഹികൾ അറിയിച്ചു.

പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും താൽപര്യമുള്ളവർ താഴെപ്പറയുന്ന സംഘാടകരെ ബന്ധപ്പെടാവുന്നതാണ്:

  • സജീവ്: 07879107895
  • ശ്യാം: 07586672988
  • റിജേഷ്: 07961572816

യുകെയിലെ മലയാളി ഹിന്ദു സമൂഹത്തെ ഒന്നിപ്പിക്കുന്ന ആത്മീയവും സാംസ്കാരികവുമായ ഈ ചടങ്ങിൽ പരമാവധി ആളുകൾ പങ്കാളികളാകണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more