1 GBP = 130.48
breaking news

മലങ്കര ബൈബിൾ ഓറിയന്റേഷൻ ക്യാമ്പ് 2026 ഓഗസ്റ്റ് 1ന് കേംബ്രിഡ്ജിൽ

മലങ്കര ബൈബിൾ ഓറിയന്റേഷൻ ക്യാമ്പ് 2026 ഓഗസ്റ്റ് 1ന് കേംബ്രിഡ്ജിൽ

അരുൺ വർഗ്ഗീസ്

കേംബ്രിഡ്ജ്: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുകെയിലെ കേംബ്രിഡ്ജ് സെന്റ് ജോൺ ഹെൻറി ന്യൂമാൻ മലങ്കര കത്തോലിക്കാ മിഷന്റെയും ഇപ്‌സ്വിച്ച് മാർ ഇവാനിയോസ് മലങ്കര കത്തോലിക്കാ മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ “മലങ്കര ബൈബിൾ ഓറിയന്റേഷൻ ക്യാമ്പ് 2026” ഓഗസ്റ്റ് 1 ശനിയാഴ്ച കേംബ്രിഡ്ജിൽ സംഘടിപ്പിക്കുന്നു.

കുട്ടികൾക്ക് ദൈവവചനത്തെ കൂടുതൽ ആഴത്തിൽ പരിചയപ്പെടുത്തുകയും വിശ്വാസജീവിതത്തിൽ വളർച്ച പ്രാപിക്കാൻ സഹായിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് ഒരുക്കുന്നത്.

രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ കേംബ്രിഡ്ജിന് സമീപമുള്ള സോസ്റ്റണിലെ ഔർ ലേഡി ഓഫ് ലൂർദ്‌സ് റോമൻ കത്തോലിക്കാ ദൈവാലയത്തിൽ നടക്കുന്ന ക്യാമ്പിൽ വിശുദ്ധ കുർബാന, ബൈബിൾ പഠനം, ബൈബിൾ കഥകൾ, എന്നിവ ഉൾപ്പെടുന്ന ആത്മീയവും സൃഷ്ടിപരവുമായ വിവിധ സെഷനുകൾ ഉണ്ടായിരിക്കും.

കുട്ടികളുടെ പ്രായത്തിനും ആത്മീയ വളർച്ചയ്ക്കും അനുയോജ്യമായ രീതിയിലാണ് പരിശീലനങ്ങളും പ്രവർത്തനങ്ങളും ക്രമീകരിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. മാതാപിതാക്കളും കുട്ടികളും കുടുംബസമേതം പങ്കുചേർന്ന് ഈ ആത്മീയ ദിനം അനുഗ്രഹപ്രദമാക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

ഫാ. ജോർജ് വലിയപറമ്പിൽ

📞 +44 7907 609295

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more