- ശ്രാവണ സുധ ആൽബം പ്രകാശനം ചെയ്തു
- ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷൻ ഓണാഘോഷം ആഗസ്റ്റ് 29ന്; യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ മുഖ്യാതിഥിയാകും
- മാഞ്ചസ്റ്ററിൽ മലയാളി നേഴ്സ് മരണമടഞ്ഞു; വിടവാങ്ങിയത് തൃശൂർ സ്വദേശിയായ ഷൈമി പി കെ
- യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി
- ഇന്ത്യയിൽ നിന്നും വിദേശയാത്ര ചെയ്യുന്നവർക്ക് ഇനി ഫിസിക്കൽ ബോർഡിങ് പാസ് ആവശ്യമില്ല; പുതിയ നിയമവുമായി കേന്ദ്രം
- പ്രസംഗവേദിയിൽ നിന്ന് ആഗോള കൂട്ടായ്മയിലേക്ക്; ഓർമ്മ സീസൺ 4ന് ഫിലാഡൽഫിയായിൽ പ്രൗഢഗംഭീര തുടക്കം
- സ്കോട്ട്ലൻഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം ഓഗസ്റ്റ് 22ന് ഗ്ലാസ്ഗോയിൽ
തീർത്ഥാടക സഹസ്രങ്ങളെ സാക്ഷിയാക്കി വാത്സിങ്ഹാം മാതാവിനുള്ള ‘ട്രൈബ്യുട്ട്’ മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്തു; രചയിതാവ്, ഹിന്ദി ഭാഷയിലും വ്യക്തിമുദ്ര പതിപ്പിച്ച ഫാ.ബാബു ജോൺ.
- Jul 29, 2026
അപ്പച്ചൻ കണ്ണഞ്ചിറ
വാത്സിങ്ഹാം: ഇംഗ്ളണ്ടിലെ നസ്രത്തും, അനുഗ്രഹങ്ങളുടെ പറുദീസയുമായ വാത്സിങ്ഹാം തീർത്ഥാടന കേന്ദ്രത്തിൽ പരിശുദ്ധ അമ്മക്കുള്ള പ്രകീർത്തന ഗാനവുമായി ഫാ.ബാബു ജോൺ ചിരിയങ്കണ്ടത്ത്.ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട പത്താമത് വാത്സിങ്ഹാം തീർത്ഥാടന വേളയിലാണ് ബാബു അച്ചന്റെ പരിശുദ്ധ അമ്മക്കുള്ള പ്രകീർത്തന ഗാനത്തിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചത്. വാത്സിങ്ഹാം മാതാവിന്റെ പരിപാവന സന്നിധിയിൽ തീർത്ഥാടകരായ ജന സഹസ്രങ്ങളെ സാക്ഷി നിറുത്തി സീറോമലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലാണ് സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചത്. വാൽസിംഗാം മാതാവിന് സമർപ്പിച്ചിരിക്കുന്ന ഈ മനോഹരമായ വഴിപാടിനെ അനുഗ്രഹിക്കുന്നതിലും അഭിനന്ദിക്കുന്നതിലും ബസിലിക്കയുടെ റെക്ടർ റവ. ഡോ. റോബർട്ട് ബില്ലിംഗിന്റെ സാന്നിധ്യം ഈ അവസരത്തിന് കൂടുതൽ അനുഗ്രഹദായകമായി.തീർത്ഥാടകർ ഏറെ കയ്യടിയോടെയും, ഭക്തിപാരമ്യതയിലുമാണ് ഈ ഗാനം ഏറ്റെടുത്തത്.

ഈ ഗാനത്തിന് പിന്നിലെ പ്രചോദനം തന്നെ വിശ്വാസത്തിന്റെ മനോഹരമായ ഒരു സാക്ഷ്യമാണ്. വാൽസിംഗാമിലെ നാഷണൽ കാത്തലിക് ബസിലിക്കയിലേക്കുള്ള തന്റെ ആദ്യ സന്ദർശന വേളയിൽ, ആഴമായ സമാധാനവും, മാതൃസ്നേഹവും അച്ചൻ അനുഭവിച്ചിരുന്നുവത്രേ. വിശുദ്ധമായ അന്തരീക്ഷവും, പരിശുദ്ധ മാതാവിന്റെ സ്നേഹനിർഭരമായ സാന്നിധ്യവും ഹൃദയത്തെ ആഴത്തിൽ സ്പർശിക്കുകയും, തന്റെ സംഭാവനയായി എന്തെങ്കിലും പരിശുദ്ധ അമ്മക്കായി നൽകാൻ അദമ്യമായ ആഗ്രഹത്താൽ അദ്ദേഹം പ്രചോദിതനാവുകയായിരുന്നു. ആ ആത്മീയ കൂടിക്കാഴ്ചയാണ് ഈ ഭക്തി മാസ്റ്റർപീസിന്റെ വിത്തായി മാറിയത്, ഓരോ തീർത്ഥാടകനെയും തന്റെ ദേവാലയത്തിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്ന അമ്മയ്ക്കുള്ള ഹൃദയംഗമമായ ട്രൈബ്യുട്ടായാണ് ഗാനം എഴുതി സംഗീതം നൽകിയിരിക്കുന്നത്.
ദൈവകൃപയായി നൽകപ്പെട്ട മികവിൽ രൂപപ്പെട്ട ഭക്തിഗാന രചനയ്ക്കും അതിന്റെ ആകർഷകമായ സംഗീതത്തിനും ഫാ. ബാബു ജോൺ ഏറെ അഭിനന്ദനങ്ങൾ ഏറ്റു വാങ്ങുകയായിരുന്നു. ബാബു അച്ചന്റെ തീർത്ഥാടക ഹൃദയത്തിൽ ജനിച്ച പരിശുദ്ധ അമ്മയോടുള്ള ഭക്തിയും സ്നേഹവും നന്ദിയും, തന്റെ തൂലികയിലൂടെ പകർത്തി സ്വയം സംഗീതം നൽകിയ ഈ പ്രകീർത്തന ഗാനം ദൈവമാതാവിനെ ആദരിക്കാൻ ഒത്തുകൂടിയ ആയിരക്കണക്കിന് വിശ്വസ്ത തീർത്ഥാടകർക്ക് മുമ്പാകെ പ്രകാശനം നിർവ്വഹിക്കുവാൻ സാധിച്ചുവെന്നത് ഏറ്റവും അവിസ്മരണീയ നിമിഷങ്ങളിലൊന്നായി മാറിയതായി ബാബു അച്ചൻ പറഞ്ഞു.

വിശ്വാസവും ആത്മീയതയും കൊണ്ട് സമ്പന്നമായ ഈ വരികൾ, യേശുവിന്റെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിലുള്ള സ്നേഹം, സ്തുതി, കൃതജ്ഞത, പൂർണ്ണ വിശ്വാസം എന്നിവ ഏറെ മനോഹരമായി പ്രകടിപ്പിക്കുന്നതാണ് . ഓരോ വരിയും ഒരു തീർത്ഥാടകന്റെ ഹൃദയത്തിൽ നിറഞ്ഞുനിൽക്കുന്ന ഭക്തിയും നന്ദിയും പ്രതിഫലിപ്പിക്കുന്നുവന്നു തന്നെ പറയാം. ഈ പ്രകീർത്തന ഗാനത്തിന്റെ ഈണവും സംഗീത രചനയും ഒരുപോലെ ആകർഷകമാണ്. സൗമ്യവും എന്നാൽ ശക്തവുമായ ഈണത്താൽ, ഈ ഗാനം ശ്രോതാക്കളെ പ്രാർത്ഥനയിലേക്ക് ക്ഷണിക്കുകയും നമ്മുടെ പരിശുദ്ധ അമ്മയോടുള്ള ആഴമായ ഭക്തിയെ പ്രചോദിപ്പിക്കുകയും ചെയ്യുന്നതാണ്. അതിന്റെ ലാളിത്യം, സൗന്ദര്യം, ആത്മീയ ആഴം എന്നിവ നിരവധി കുടുംബങ്ങൾക്കും പ്രാർത്ഥനാ ഗ്രൂപ്പുകൾക്കും പ്രിയപ്പെട്ട മരിയൻ ഗാനമായി മാറും എന്ന് തീർച്ച.
വിശ്വാസവും സ്നേഹവും നിറഞ്ഞ ഹൃദയത്തിൽ നിന്ന് ജനിച്ച യഥാർത്ഥ പ്രാർത്ഥനയ്ക്ക്, പരിശുദ്ധ കന്യകാമറിയത്തിന്റെ സ്നേഹനിർഭരമായ മധ്യസ്ഥതയിലൂടെ ആയിരക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കാനും എണ്ണമറ്റ ആത്മാക്കളെ ദൈവത്തിലേക്ക് അടുപ്പിക്കാനും ശക്തിയുണ്ടെന്ന മനോഹരമായ ഓർമ്മപ്പെടുത്തലായി വാൽസിംഗാമിലെ ഈ മരിയൻ ഗാനത്തിന്റെ പ്രകാശനം നിലകൊള്ളുന്നു. ആത്മീയ സമ്പന്നമായ നിരവധി ഗാനങ്ങൾ രചിക്കുകയും സംഗീതം ചെയ്യുകയും ചെയ്തിട്ടുള്ള അച്ചൻ ഹിന്ദി ഭാഷയിൽ അടക്കം വലിയ സംഭാനകൾ നൽകിയിട്ടുണ്ട്. അവയിൽ പലതും ക്രിസ്ത്യൻ സമൂഹങ്ങൾക്കിടയിൽ പ്രചുര പ്രചാരത്തിലുണ്ട്.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിൽ കേംബ്രിഡ്ജ് റീജണിലെ കിങ്സ്ലിൻ സേക്രഡ് ഹാർട്ട് മിഷനിലും, ബോസ്റ്റണിലെ മാർ യൗസേപ്പ് പ്രൊപോസ്ഡ് മിഷനിലും, മിഷൻ ഡയറക്ടറായി സേവനം ചെയ്യുന്ന ഫാ.ബാബു ജോൺ ചിരിയങ്കണ്ടത്ത്, റീജണിലെ മെൻസ് ഫോറം, സാവിയോ ഫ്രണ്ട്സ്, ചെറുപുഷ്പ മിഷൻ ലീഗ് എന്നിവയുടെ ഡയറക്ടറുമാണ്.
ഫാ. ബാബു ജോൺ ചിരിയങ്കണ്ടത്തിന്റെ ജീവിതയാത്ര
തൃശൂർ അതിരൂപതയിലെ കണ്ടശാംകടവ് സെന്റ് മേരീസ് ഫൊറോനാ ഇവകാംഗമായിരുന്നു ബാബു അച്ചന്റെ കുടുംബം. ചിരിയങ്കണ്ടത്ത് അച്ചൻ കുടുംബത്തോടൊപ്പം. പിന്നീട് പുതുതായി രൂപീകരിച്ച മണലൂർ വെസ്റ്റ്, സെന്റ് ജോസഫ് ഇടവകയിലേക്ക് മാറിയിരുന്നു. കണ്ടശാംകടവ് സെന്റ് മേരീസ് ഫൊറോനാ ഇടവകയിലായിരിക്കുമ്പോളാണ് ദൈവിളി ലഭിച്ച ബാബു ജോൺ, സാഗർ രൂപതക്കായി വൈദിക പഠനത്തിന് ചേർന്നത്. മണലൂർ സെന്റ് മേരീസ് ഇടവകയിലെ ഒരു സാധാരണ കുടുംബമായ ചിരിയങ്കണ്ടത്തിൽ ജോണിയുടെയും മണലൂർ സെന്റ് ഇഗ്നേഷ്യസ് ഇടവകാംഗമായ ചാഴൂർ തട്ടുപറമ്പിൽ ത്രേസ്യാകുട്ടിയുടെയും ഏക മകനായ ബാബു ജോൺ അച്ചന് രണ്ടു സഹോദരിമാരാണുള്ളത്. വിവാഹിതരായി തറവാടിനടുത്തു തന്നെ കുടുംബ ജീവിതം നയിക്കുന്ന റാണി, ഷീല എന്നിവരാണ് സഹോദരിമാർ.വിവിധങ്ങളായ സാധാരണ ജോലികൾ ചെയ്തിരുന്ന പിതാവ് ഉപജീവന മാർഗ്ഗമായി മുഖ്യമായും മീൻ പിടുത്ത ജോലിയാണ് നടത്തിയിരുന്നത്.
1992 ൽ സാഗർ രൂപതക്കായി ഉജ്ജയ്യിനിലുള്ള ഗോസല എന്ന സ്ഥലത്തുള്ള മൈനർ സെമിനാരിയിലാണ് വൈദിക പഠനം ആരംഭിച്ചത്. പാട്ടിനോടുള്ള ഭ്രമം മൂത്ത് അക്കാലത്ത് ഒരു ‘വാക് മാൻ’ വാങ്ങുവാൻ പോയപ്പോൾ ഉണ്ടായ വാഹന അപകടത്തിൽ കാലൊടിഞ്ഞു ചികിത്സകൾ കഴിഞ്ഞു ആറുമാസത്തോളം താമസിച്ചാണ് ഉജ്ജയിനിലെ രാജ്ഘട്ട് സെമിനാരിയിൽ തുടർ പഠനത്തിനായി അച്ചന് പോകുവാൻ ആയത്. തുടർന്ന് പൂനാ പേപ്പൽ സെമിനാരിയിൽ നിന്നും ഫിലോസഫിയിൽ ബിരുദം നേടിയ ബാബു അച്ചൻ തുടർന്ന് കജൂരിയാ എന്ന സ്ഥലത്തുള്ള സാഗർ രൂപതയുടെ മൈനർ സെമിനാരിയിൽ റീജൻസിക്കായി ചേരുകയായിരുന്നു. ഏഷ്യയിലെ ഏറ്റവും ഉയരമുള്ള കാരുണ്യ ക്രിസ്തുവിന്റെ പൂർണ്ണകായ പ്രതിമയിലൂടെ ഖ്യാതി നേടും, ഒട്ടേറെ അനുഗ്രഹങ്ങൾക്ക് വിളനിലയമാവുകയും ചെയ്യുന്ന ഈ സ്ഥലം ‘ദയാ സാഗർ’ എന്ന പ്രശസ്തമായ തീർത്ഥാടന കേന്ദ്രമായി പിന്നീട് മാറുകയും ചെയ്തു.
ആലുവ പൊന്തിഫിക്കൽ സെമിനാരിയിൽ തുടർ വൈദിക പഠനം നടത്തിയ ബാബു അച്ചൻ 2003 ഏപ്രിൽ ഒന്നിന് സാഗർ രൂപതയുടെ വിദിഷാ ജില്ലയിലെ വിമല മാതാ ദേവാലയത്തിൽ വെച്ച് ദിവംഗതനായ ജോസഫ് നീലങ്കാവിൽ പിതാവിന്റെ കൈവെപ്പു ശുശ്രുഷയിലൂടെ വൈദിക തിരുപ്പട്ടം സ്വീകരിച്ചു വൈദികനായി.
പരിശുദ്ധാത്മാവിന്റെ ചൈതന്യത്തിൽ ആദ്യമായി ഒരു അഭിഷേക ഗാനം ഹിന്ദിയിൽ രചിക്കുകയും തന്റെ പട്ടത്തിന്റെ തിരുക്കർമ്മങ്ങൾക്കിടയിൽ ആ ഗാനം ഗായക സംഘം ആലപിക്കുകയും, എല്ലാവരുടെയും അഭിനന്ദനങ്ങളും കൂടി ചേർന്നപ്പോൾ അവിചാരിതമായാണ് തന്നിലെ രചയിതാവിനെയും മ്യൂസിഷ്യനെയും കണ്ടെത്തുവാനായതെന്നു അച്ചൻ പറയുന്നു. ‘ആത്മാ പാവനാത്മാ’ എന്ന ഈ ഗാനം അദ്ദേഹത്തിന്റെ കാസറ്റിലുണ്ട്.
ബാബു ജോൺ അച്ചൻ പിന്നീടിറക്കിയ കരുണാ സാഗർ, പ്രേഷിത് , ഹല്ലേലൂയ്യ, ഹെ പിതാഹമാരെ തുടങ്ങി ഹിന്ദിയിൽ രചിച്ചു സംഗീതം നൽകിയ പല ഭക്തിഗാനങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർസിംഗർ ഫെയിം നജീബ് ആലപിച്ച ഹിന്ദി ഗാനവും അദ്ദേഹത്തിന്റെ കാസറ്റിലുണ്ട് കെസ്റ്റർ , അഫ്സൽ, രാധികാ തിലക്, എലിസബത്ത് രാജു, അൽഫോൻസ്, സിതാര, മരിയ, സിലിസ്റ്റൻ, ജിപ്സൺ, ജോബി, ഫാ ജോസഫ് അരീക്കാട്, മഞ്ജു, പ്രമുഖ ഹിന്ദി ഗായകനായ ദിലീപ് ബോസ്, സിസ്റ്റർ ലിൻഡ അടക്കം നിരവധി പ്രഗത്ഭരായ ഗായകർ അച്ചന്റെ കാസറ്റുകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
ഡിവൈൻ വോയ്സ് മ്യൂസിക്കൽ മിനിസ്ട്രീസ്, സാഗർ എന്ന പ്ലാറ്റ്ഫോമിലാണ് കാസറ്റുകൾ ഇറക്കുവാൻ അച്ചൻ ആരംഭിച്ചത്. നവാഗതരായ കലാകാർക്കു രചനകൾക്ക് വേദിയായായാണ് ഈ പ്ലാറ്റ്ഫോം ആരംഭിച്ചത് എന്ന് അച്ചൻ പറഞ്ഞു. മേരാ യേശു ജബ് സാത്ത്, സമ്പൂർണ ഹൃദയസേ അടക്കം നിരവധി ഗാനങ്ങൾക്ക് മ്യൂസിക്ക് കൊടുക്കുവാനും ബാബു അച്ചന് സാധിച്ചിട്ടുണ്ട്. നിരവധി പുതിയ ഗാനങ്ങൾ ഇപ്പോഴും പ്രസിദ്ധീകരണത്തിനായി കാത്തിരിക്കുകയാണെന്നും, സാമ്പത്തിക പരിമിതികൾ മൂലം അവ പുറത്തിറക്കാൻ കഴിയാത്തത് വലിയ വേദനയാണെന്നും ഫാ. ബാബു ജോൺ പങ്കുവെക്കുന്നു.
ദൈവീക വരദാനമായി ബാബു അച്ചന് ലഭിച്ച മികച്ച സംഗീത ശുശ്രൂഷകളിലൂടെ, പരിശുദ്ധ കന്യകാമറിയത്തോടും സുവിശേഷത്തോടുമുള്ള ആഴമായ സ്നേഹം വളർത്തിയെടുക്കുവാനും, ആളുകളെ ക്രിസ്തുവിലേക്ക് കൂടുതൽ അടുപ്പിക്കുവാനും സാധിക്കട്ടെ.
Latest News:

ശ്രാവണ സുധ ആൽബം പ്രകാശനം ചെയ്തു
അരുൺ ജോർജ്ജ് ഹെറിഫോഡ്: പൊന്നിൻ ചിങ്ങമാസത്തിലെ പൊന്നോണത്തിന് ഹെറിഫോഡ് മലയാളികൾ അണിയിച്ചൊരുക്കിയ ഓ...Associations
ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷൻ ഓണാഘോഷം ആഗസ്റ്റ് 29ന്; യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ മു...
ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷന്റെ (DMA) ഈ വർഷത്തെ ഓണം ആഘോഷം ആഗസ്റ്റ് 29ന് ഡാർട്ട്ഫോർഡിലെ റിവർസൈഡ് കമ...Associations
സമീക്ഷ യുകെയുടെ നാലാമത് ഓൾ യുകെ വടംവലി മത്സരം ഒക്ടോബർ 18 നു ബർമിംഗ്ഹാമിൽ; ഈവർഷം വനിതകളുടെ മത്സരത്തിന...
സമീക്ഷ യുകെയുടെ നാലാമത് ഓൾ യുകെ വടംവലി മത്സരം ഈ വർഷം ബർമിംഗ്ഹാമിലെ ടിപ്ട്ടൊൺ സ്പോർട്സ് അക്കാദമിയിൽ ...Associations
മാഞ്ചസ്റ്ററിൽ മലയാളി നേഴ്സ് മരണമടഞ്ഞു; വിടവാങ്ങിയത് തൃശൂർ സ്വദേശിയായ ഷൈമി പി കെ
മാഞ്ചസ്റ്റർ: മാഞ്ചസ്റ്ററിൽ മലയാളി നേഴ്സ് മരണമടഞ്ഞു. റോയൽ മാഞ്ചസ്റ്റർ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ നഴ്സായ...Obituary
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്...
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ കേരളപൂരം വള്ളംകളിയോടനുബന്ധി...uukma
ഇന്ത്യയിൽ നിന്നും വിദേശയാത്ര ചെയ്യുന്നവർക്ക് ഇനി ഫിസിക്കൽ ബോർഡിങ് പാസ് ആവശ്യമില്ല; പുതിയ നിയമവുമായി ...
ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി എമിഗ്രേ...India
പ്രസംഗവേദിയിൽ നിന്ന് ആഗോള കൂട്ടായ്മയിലേക്ക്; ഓർമ്മ സീസൺ 4ന് ഫിലാഡൽഫിയായിൽ പ്രൗഢഗംഭീര തുടക്കം
മെർളിൻ മേരി അഗസ്റ്റിൻ, പിആർഒ ഫിലാഡൽഫിയ: ലോകമെമ്പാടുമുള്ള മലയാളി വിദ്യാർത്ഥികളുടെ പ്രസംഗശേഷിയും ഭ...Associations
സ്കോട്ട്ലൻഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം ഓഗസ്റ്റ് 22ന് ഗ്ലാസ്ഗോയിൽ
ഗ്ലാസ്ഗോ: സ്കോട്ട്ലൻഡ് മലയാളി അസോസിയേഷൻ (SMA) സംഘടിപ്പിക്കുന്ന ഓണാഘോഷം നാളെ ഓഗസ്റ്റ് 22 ശനിയാഴ്ച ...Associations
Post Your Comments Here ( Click here for malayalam )
Latest Updates
- ശ്രാവണ സുധ ആൽബം പ്രകാശനം ചെയ്തു അരുൺ ജോർജ്ജ് ഹെറിഫോഡ്: പൊന്നിൻ ചിങ്ങമാസത്തിലെ പൊന്നോണത്തിന് ഹെറിഫോഡ് മലയാളികൾ അണിയിച്ചൊരുക്കിയ ഓണം മ്യൂസിക് ആൽബം ഗാന രചയിതാവ് ശ്രീ ജെയ്സൺ ആറ്റുവായും ഗായകൻ ശ്രീ ജോബി ജോണിയും ചേർന്ന് ഇന്ത്യൻ സൈന്യത്തിൽ വിശിഷ്ട സേവനം നടത്തി വിരമിച്ച വിമുക്ത ഭടൻ ശ്രീ.ജോർജ്ജ് വർഗീസിനെ ക്കൊണ്ട് നിർവ്വഹിപ്പിച്ചു. തദവസരത്തിൽ ആൽബത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളായ ഹെറിഫോഡിലെ കലാ പ്രതിഭകൾ പങ്കെടുത്തു. പ്രവാസ ഭൂമിയിലെ പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് ചുരുങ്ങിയ സമയം കൊണ്ട് നിർമ്മിച്ച ഈ സംഗീതവിരുന്ന് കുറവുകൾ ഉൾക്കൊണ്ട്
- ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷൻ ഓണാഘോഷം ആഗസ്റ്റ് 29ന്; യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ മുഖ്യാതിഥിയാകും ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷന്റെ (DMA) ഈ വർഷത്തെ ഓണം ആഘോഷം ആഗസ്റ്റ് 29ന് ഡാർട്ട്ഫോർഡിലെ റിവർസൈഡ് കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. സംഘടനയുടെ 20-ാം വാർഷികം ആഘോഷിക്കുന്ന ഈ വർഷത്തെ ഓണാഘോഷത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഡാർട്ട്ഫോർഡ് മേഖലയിലെ സാംസ്കാരിക പ്രവർത്തനങ്ങൾക്കും സാമൂഹിക സേവനങ്ങൾക്കും നൽകിയ സംഭാവനകളുടെ ഓർമ്മപ്പെടുത്തൽ കൂടിയാകും ഈ ആഘോഷം. യുക്മ (UUKMA) നാഷണൽ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ മുഖ്യാതിഥിയായി പങ്കെടുക്കും. കേരളത്തിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിലും യുകെയിലെ മലയാളി സമൂഹത്തിന്റെ
- സമീക്ഷ യുകെയുടെ നാലാമത് ഓൾ യുകെ വടംവലി മത്സരം ഒക്ടോബർ 18 നു ബർമിംഗ്ഹാമിൽ; ഈവർഷം വനിതകളുടെ മത്സരത്തിനും തുടക്കം കുറിക്കുന്നു സമീക്ഷ യുകെയുടെ നാലാമത് ഓൾ യുകെ വടംവലി മത്സരം ഈ വർഷം ബർമിംഗ്ഹാമിലെ ടിപ്ട്ടൊൺ സ്പോർട്സ് അക്കാദമിയിൽ വെച്ച് ഒക്ടോബർ 18 നു നടക്കും. യുകെയിലെ വടംവലി ടൂർണമെന്റുകളിൽ പ്രഥമ സ്ഥാനത്തുള്ള ഈ ടൂർണമെന്റിൽ യുകെയിലെ പ്രമുഖടീമുകളെല്ലാം തന്നെ അണിനിരക്കും. ഒന്നാമതെത്തുന്നവർക്ക് സമീക്ഷയുടെഎവർറോളിങ് ട്രോഫിയും സ്ഥിരം ട്രോഫിയും 1504 പൗണ്ടും അടങ്ങുന്ന സമ്മാനം ലഭിക്കും. 704 പൗണ്ടാണ് രണ്ടാം സ്ഥാനക്കാരെ കാത്തിരിക്കുന്നത്. മൂന്നും നാലും സ്ഥാനക്കാർക്ക് 304 പൗണ്ടും 204 പൗണ്ടും ലഭിക്കും. അഞ്ച് മുതല്എട്ട് സ്ഥാനം
- ഇന്ത്യയിൽ നിന്നും വിദേശയാത്ര ചെയ്യുന്നവർക്ക് ഇനി ഫിസിക്കൽ ബോർഡിങ് പാസ് ആവശ്യമില്ല; പുതിയ നിയമവുമായി കേന്ദ്രം ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി എമിഗ്രേഷൻ ബ്യൂറോ. വരുന്ന സെപ്റ്റംബർ 1 മുതൽ രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്നും വിദേശത്തേക്ക് യാത്ര ചെയ്യുമ്പോൾ ഫിസിക്കൽ ബോർഡിങ് പാസുകളോ അവയിൽ എമിഗ്രേഷൻ സ്റ്റാമ്പ് പതിപ്പിക്കുന്നതോ ആയ നിർബന്ധിത രീതി പൂർണമായും ഒഴിവാക്കുമെന്ന് റിപ്പോർട്ട് ചെയ്യുന്നു. ഇതുവരെ യാത്രക്കാർ വിമാനത്താവളങ്ങളിൽ ഫിസിക്കൽ ബോർഡിങ് പാസ് ഹാജരാക്കുകയും ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അതിൽ സ്റ്റാമ്പ് പതിക്കുകയും ചെയ്യേണ്ടത് നിർബന്ധമായിരുന്നു. എന്നാൽ ഈ രീതി യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുകൾ
- പ്രസംഗവേദിയിൽ നിന്ന് ആഗോള കൂട്ടായ്മയിലേക്ക്; ഓർമ്മ സീസൺ 4ന് ഫിലാഡൽഫിയായിൽ പ്രൗഢഗംഭീര തുടക്കം മെർളിൻ മേരി അഗസ്റ്റിൻ, പിആർഒ ഫിലാഡൽഫിയ: ലോകമെമ്പാടുമുള്ള മലയാളി വിദ്യാർത്ഥികളുടെ പ്രസംഗശേഷിയും ഭാഷാപാടവവും ചിന്താശേഷിയും നേതൃത്വഗുണങ്ങളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഓർമ്മ ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രസംഗമത്സരത്തിൻറ്റെ നാലാം സീസണിന് ഫിലാഡൽഫിയായിൽ പ്രൗഢഗംഭീരമായ തുടക്കം. ഓഗസ്റ്റ് 19-ന് ഫിലാഡൽഫിയ സെയിന്റ് തോമസ് സീറോ മലബാർ ഫൊറോനാ കത്തോലിക്കാ ദേവാലയത്തിലെ സാന്തോം ഓഡിറ്റോറിയത്തിൽ നടന്ന “An Evening of Celebration, Partnership & Community” എന്ന പ്രത്യേക പരിപാടിയിലാണ് സീസൺ 4 ഔദ്യോഗികമായി കിക്കോഫ് ചെയ്തത്. ഓർമ്മ അന്താരാഷ്ട്ര
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ കേരളപൂരം വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച യുക്മ–ഇസ–തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 മത്സരത്തിന് ഇത്തവണ മത്സരാർത്ഥികളിൽ നിന്നും കാണികളിൽ നിന്നും ഒരുപോലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ നോട്ടിംഗ്ഹാമിൽ നിന്നുള്ള അപർണ ശൈലേഷ് മലയാളി സുന്ദരി സീസൺ 2 കിരീടം സ്വന്തമാക്കി. സംഗീതം, വായന, എഴുത്ത് എന്നിവയെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് ആത്മവിശ്വാസവും
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി….. /
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലണ്ടന്‍: കേരളത്തിന്റെ ജലോത്സവ പാരമ്പര്യവും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ ദേശീയാഭിമാനവും യു.കെ മലയാളികളുടെ ഐക്യവും ബഹുസാംസ്കാരിക ബ്രിട്ടന്റെ സൗഹൃദവും ഒരേ വേദിയില്‍ സംഗമിച്ചപ്പോള്‍, യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ചരിത്രത്തിലേക്ക് തുഴഞ്ഞുകയറിയ അവിസ്മരണീയ ദിനമായി മാറി. ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടന്ന യുക്മയുടെ എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരിക മഹോത്സവവും വള്ളംകളി എന്ന കായികമത്സരത്തിന്റെ അതിരുകള്‍ക്കപ്പുറം ഒരു സമ്പൂര്‍ണ മലയാളി
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ /
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ സംഘടിപ്പിക്കുന്ന എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരികോത്സവവും ഓഗസ്റ്റ് 15 ശനിയാഴ്ച ഷെഫീൽഡിന് സമീപമുള്ള റോതർഹാം മാൻവേഴ്സ് ലേക്കിൽ അരങ്ങേറുമ്പോൾ, ഈ മഹാമേളയുടെ വിജയത്തിന് കരുത്തേകാൻ യുകെയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളും കൈകോർക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദികളിലൊന്നായി വളർന്ന കേരളപൂരം വള്ളംകളിയുടെ പിന്നിൽ സംഘാടകരുടെയും വോളന്റിയർമാരുടെയും അധ്വാനത്തിനൊപ്പം വർഷങ്ങളായി യുക്മയോടും മലയാളി സമൂഹത്തോടും ചേർന്നുനിൽക്കുന്ന ബിസിനസ് സ്ഥാപനങ്ങളുടെ പിന്തുണയും നിർണായകമാണ്
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ് /
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘കേരളപുരം 2026’ വേദി സംഗീത സാന്ദ്രമാക്കാൻ യുകെയിലെ പ്രമുഖ മ്യൂസിക് ഗ്രൂപ്പായ Music Mantra ‘മ്യൂസിക് മന്ത്ര’ എത്തുന്നു. സ്വിൻഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂസിക് മന്ത്ര ബാൻഡ്, സംഗീതാസ്വാദകർക്കിടയിൽ വളരെ പെട്ടെന്നാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ യുകെയിലുടനീളം ഒട്ടനവധി വേദികളിൽ മികച്ച പരിപാടികൾ അവതരിപ്പിച്ച് വലിയ മുന്നേറ്റമാണ് ഈ ബാൻഡ് കാഴ്ചവെച്ചിട്ടുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് യുകെ
യുക്മ – ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 വിപുലമായ സംഘാടക സമിതി പ്രഖ്യാപിച്ചു…. /
യുക്മ – ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 വിപുലമായ സംഘാടക സമിതി പ്രഖ്യാപിച്ചു….
യുക്മ – ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 ൻ്റെയും മെഗാ കാർണിവൽ, ആഘോഷങ്ങളുടെ മഹാസംഗമത്തിനുമായി വിപുലമായ സംഘാടക സമിതിയെ പ്രഖ്യാപിച്ചു. ചെയര്മാന്: അഡ്വ. എബി സെബാസ്റ്റ്യന്‍ കോര്‍ഡിനേറ്റര്‍: ജയകുമാര്‍ നായര്‍ ജനറല്‍ കണ്‍വീനര്‍: ഡിക്സ് ജോര്‍ജ്ജ് ടീം മാനേജ്മെന്റ്: ജോര്‍ജ്ജ് തോമസ്, ജോബിന് ജോര്‍ജ്ജ് ഫിനാന്‍സ് കണ്ട്രോള്: ഷീജോ വര്‍ഗ്ഗീസ് സണ്ണിമോന്‍ മത്തായി, പീറ്റര്‍ താണോലില്‍, സുരേന്ദ്രന് ആരക്കോട്ട്, സുനില്‍ ജോര്‍ജ്ജ്, ബിജു പീറ്റര്‍, ജെയ്സണ്‍ ചാക്കോച്ചന്, രാജേഷ് രാജ്, ജോസ് വര്‍ഗ്ഗീസ്, ബെന്നി അഗസ്റ്റിന്, ജാക്സൻ തോമസ്,






click on malayalam character to switch languages