1 GBP = 130.11
breaking news

ഓണത്തിന് ‘ശ്രാവണസുധ‘ ഒരുങ്ങുന്നു

ഓണത്തിന് ‘ശ്രാവണസുധ‘ ഒരുങ്ങുന്നു

അരുൺ ജോർജ്ജ്

ഹെറിഫോഡ് :എവിടെ ആയിരുന്നാലും മലയാളിയ്ക്ക് എന്നും ഗ്രഹാതുരത്വം ഉണർത്തുന്ന നല്ല ഓർമ്മകളാണ് ഓണം നൽകുന്നത്. ഇത്തവണ ഓണം ആഘോഷിയ്ക്കുവാൻ ഹെറിഫോഡിലെ ഒരു കൂട്ടം കലാപ്രവർത്തകർ ഉത്സാഹത്തിലാണ്. നാല്പതിലേറെ കലാ പ്രവവർത്തകരെ അണി നിരത്തി പ്രശസ്ത ഗാനരചയിതാവ് ശ്രീ ജെയ്സൺ ആറ്റുവാ രചിച്ചു നിരവധി സംഗീത സൃഷ്ടികൾക്ക് ഈണവും നാദവും നൽകിയ പ്രശസ്ത ഗായകൻ ശ്രീ ജോണി ജോബി സംഗീതം നൽകി ആലപിച്ച ഓണം മ്യൂസിക് ആൽബം ശ്രാവണ സുധ അണിയറയിൽ ഒരുങ്ങുന്നു.

യുകെ യുടെ പ്രകൃതി ഭംഗി ഒപ്പിയെടുത്ത്‌ ഹെറിഫോഡിലും സമീപ പ്രദേശങ്ങളിലുമായി ചിത്രീകരിച്ച ഈ സഗീത ആൽബം പുറത്തിറക്കുന്നത് മിഡിൽ ഈസ്റ്റ്‌ വിഷനും, മ്യൂസിക് ലിങ്കും ചേർന്നാണ്. നാട്ടിൽ നിന്നും ഉപ ജീവനം തേടി ഇവിടെയെത്തിയ പ്രവാസികൾക്കു ഇങ്ങിനെയുള്ള സൃഷ്ടികൾ തികച്ചും മാനസിക സന്തോഷം നൽകുന്നതാണെന്നും ഇനിയും ഇങ്ങിനെയുള്ള കലാസൃഷ്ടികളുമായി കഴിവും താല്പര്യവുമുള്ള കലാ പ്രവർത്തകരെ ഉൾപ്പെടുത്തിക്കൊണ്ട് മുന്പോട്ടു പോകുവാനാണ് ആഗ്രഹിയ്ക്കുന്നതെന്ന് ശ്രാവണ സുധയുടെ ശില്പികളായ ജോബിയും, ജയ്സണും അറിയിച്ചു. ആൽബം ഓണത്തിന് പുറത്തിറങ്ങും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more