1 GBP = 130.55

രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെ അറസ്റ്റ് ജനാധിപത്യവിരുദ്ധം; പ്രതിഷേധവുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ. ഐ ഓ വൈ സി യുടെ നേതൃത്വത്തിൽ വൈകിട്ട് ലണ്ടനിൽ വൻ പ്രതിഷേധം

രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെ അറസ്റ്റ് ജനാധിപത്യവിരുദ്ധം; പ്രതിഷേധവുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ. ഐ ഓ വൈ സി യുടെ നേതൃത്വത്തിൽ വൈകിട്ട് ലണ്ടനിൽ വൻ പ്രതിഷേധം

ലണ്ടൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ. ജനാധിപത്യ രാജ്യത്ത് സമാധാനപരമായി പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തെ ഹനിക്കുന്ന നടപടിയാണ് ഇതെന്നും രാഷ്ട്രീയ ഭിന്നാഭിപ്രായങ്ങളെ അറസ്റ്റും ബലപ്രയോഗവും ഉപയോഗിച്ച് നേരിടുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും ചാപ്റ്റർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ജന്തർ മന്തറിൽ വിദ്യാർഥി-യുവജന പ്രതിഷേധക്കാർക്കെതിരായ പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാർച്ച് നടത്തിയത്. പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര, മല്ലികാർജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളെ ഡൽഹി പൊലീസ് തടഞ്ഞുവച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിഷേധവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും സമരപരിപാടികൾ തുടരുകയാണ്.

സമാധാനപരമായ പ്രതിഷേധം ഓരോ പൗരന്റെയും ഭരണഘടനാപരമായ അവകാശമാണെന്നും ജനങ്ങളുടെ ശബ്ദം അടിച്ചമർത്തുന്നതിന് പകരം അവരുടെ ആശങ്കകൾ കേട്ട് ജനാധിപത്യപരമായ സംവാദത്തിലൂടെ പരിഹാരം കണ്ടെത്തുകയാണ് കേന്ദ്ര സർക്കാർ ചെയ്യേണ്ടതെന്നും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ ആവശ്യപ്പെട്ടു. അറസ്റ്റിലായ പ്രതിപക്ഷ നേതാക്കളെ ഉടൻ മോചിപ്പിക്കണമെന്നും പ്രതിഷേധക്കാർ ഉന്നയിച്ച വിഷയങ്ങളിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ചർച്ചകൾ ആരംഭിക്കണമെന്നും പ്രസ്താവനയിൽ അഭ്യർഥിച്ചു.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ പ്രസിഡന്റ്‌ സുജു കെ. ഡാനിയൽ, വൈസ് പ്രസിഡന്റുമാരായ ബേബിക്കുട്ടി ജോർജ്, അപ്പ ഗഫൂർ, ഇൻസൺ ജോസ്, അശ്വതി നായർ, ജനറൽ സെക്രട്ടറിമാരായ അഷ്റഫ് അബ്ദുല്ല, അജിത് വെണ്മണി, സുരാജ് കൃഷ്ണൻ, ബിനോ ഫിലിപ്പ്, സെക്രട്ടറിമാരായ സന്തോഷ് ബെഞ്ചമിൻ, വിഷ്ണു പ്രതാപ്, ബിജു കുളങ്ങര , (മീഡിയ ഇൻചാർജ്) ബോബിൻ ഫിലിപ്പ് ,, മെബിൻ ബേബി, ട്രഷറർ ബിജു ജോർജ്, വനിതാ വിഭാഗം കോ-ഓർഡിനേറ്റർ ജെന്നിഫർ ജോയ്, പി.ആർ.ഒ അജി ജോർജ്, യൂത്ത് വിങ് പ്രസിഡന്റ് എഫ്രേം സാം മറ്റപ്പള്ളിൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ സുനിൽ രവീന്ദ്രൻ, അരുണ്‍ പൗലോസ്, റോണി ജേക്കബ്, ഷോബിൻ സാം, ലിജോ കെ. ജോഷ്വ എന്നിവർ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.അതെ സമയം ഇന്ന് വൈകിട്ട് 6 മണിക്ക് ലണ്ടനിലുള്ള പാർലമെന്റ് സ്‌ക്വയറിൽ ഇന്ധ്യൻ ഓവർസീസ് യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം സംഘടിപ്പിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more