1 GBP = 127.90
breaking news

‘കൊമ്പൻസ് കപ്പ് 2026’ ഓൾ യു കെ ക്രിക്കറ്റ് ടൂർണ്ണമെന്റ് സ്റ്റീവനേജിൽ ആഗസ്റ്റ് 23 ന്; വിജയികൾക്ക് യഥാക്രമം 1501, 751 പൗണ്ട് കാഷ് പ്രൈസുകൾ.

‘കൊമ്പൻസ് കപ്പ് 2026’ ഓൾ യു കെ ക്രിക്കറ്റ് ടൂർണ്ണമെന്റ് സ്റ്റീവനേജിൽ ആഗസ്റ്റ് 23 ന്; വിജയികൾക്ക് യഥാക്രമം 1501, 751 പൗണ്ട് കാഷ് പ്രൈസുകൾ.

അപ്പച്ചൻ കണ്ണഞ്ചിറ

സ്റ്റീവനേജ്: പ്രശസ്ത മലയാളി ക്രിക്കറ്റ് ക്ലബ്ബും, ലണ്ടൻ ലീഗിൽ ശ്രദ്ധേയമായ കളി കാഴ്ച്ച വെക്കുകയും ചെയ്യുന്ന സ്റ്റീവനേജ് കൊമ്പൻസ് സംഘടിപ്പിക്കുന്ന രണ്ടാമത് ‘കൊമ്പൻസ് കപ്പ് 2026’ ഓൾ യു കെ ഏകദിന ക്രിക്കറ്റ് ടൂർണ്ണമെന്റാണ് സ്റ്റീവനേജിൽ നടക്കുക. ടൂർണമെന്റ് രജിസ്ട്രേഷൻ ഫീസ് 300 പൗണ്ടാണ്. ഹർട്ട്ഫോർഡ്ഷയറിലെ
മികച്ച ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലൊന്നായ നെബ് വർത്ത് പാർക്ക് ക്രിക്കറ്റ് ക്ലബ്ബ് സ്റ്റേഡിയത്തിൽ ആവേശകരമായ മത്സരമാവും കാണികൾക്കായി അരങ്ങേറുക.

ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ12 ടീമുകൾ മാറ്റുരക്കും. പ്രാഥമിക റൗണ്ടിൽ നറുക്കെടുപ്പിലൂടെ മൂന്ന് ടീമുകൾ വീതമുള്ള നാല് ഗ്രൂപ്പുകളായി ടീമുകളെ തിരിക്കും. ഓരോ ഗ്രൂപ്പിലും ലീഗ് അടിസ്ഥാനത്തിൽ നടക്കുന്ന മത്സരങ്ങളിൽ നിന്നും വിജയികളാവുന്ന ടീമുകൾ
സെമിഫൈനലിലേക്ക് യോഗ്യത നേടും. സെമിഫൈനൽ മത്സരങ്ങൾ വിജയിക്കുന്ന ടീമുകൾ ഫൈനലിൽ ചാമ്പ്യൻഷിപ്പിനായി ഏറ്റുമുട്ടും.

‘കൊമ്പൻസ് കപ്പ് 2026’ ഓൾ യു കെ ഏകദിന ക്രിക്കറ്റ് ടൂർണമെന്റിലെ വിജയികൾക്ക് ആകർഷകമായ കാഷ് പ്രൈസും, ട്രോഫിയും സമ്മാനിക്കുന്നതാണ്. ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് 1501 പൗണ്ടും ട്രോഫിയും, റണ്ണറപ്പിന് 751 പൗണ്ടും ട്രോഫിയും ലഭിക്കും. കൂടാതെ ടൂർണമെന്റിലെ മികച്ച ബാറ്റ്‌സ്മാൻ, മികച്ച ബൗളർ, മാൻ ഓഫ് ദി മാച്ച്, മാൻ ഓഫ് ദി സീരീസ്, ബെസ്റ്റ് ഫീൽഡർ തുടങ്ങിയ തലങ്ങളിൽ ആകർഷകമായ ഉപഹാരങ്ങൾ നേടുവാനും കളിക്കാർക്ക് അവസരം ഉണ്ട്.

ഹർട്ട്ഫോർഡ്ഷയറിലെ കായിക-ക്രിക്കറ്റ് പ്രേമികളുടെ ഈറ്റില്ലമായ സ്റ്റീവനേജിലെ, മികച്ച കാഷ് പ്രൈസ് വാഗ്ദാനം നൽകുന്ന ഓൾ യു കെ ക്രിക്കറ്റ് ടൂർണ്ണമെന്റിൽ, സ്പോൺസർമാരെ തേടുന്നതായും, കായികപ്രേമികൾക്ക് ആവേശകരമായ മത്സരങ്ങൾ സമ്മാനിക്കുന്ന ഈ ടൂർണമെന്റിലേക്ക് ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായും കോർഡിനേറ്റർമാരായ മെൽവിൻ അഗസ്റ്റിൻ, ബേസിൽ ജോയി എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്
മെൽവിൻ അഗസ്റ്റിൻ – 07456281428
ബേസിൽ ജോയി – 07721678689
Venue: Knebworth Park Cricket Club Stadium,
SG3 6HQ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more