1 GBP = 127.90
breaking news

OHM UK രാമായണോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി യോവിൽ മലയാളി ഹിന്ദു സമാജം

OHM UK രാമായണോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി യോവിൽ മലയാളി ഹിന്ദു സമാജം

യോവിൽ: ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് UK (OHM UK) ആദ്യമായി സംഘടിപ്പിച്ച രാമായണോത്സവം 2026-ൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി യോവിൽ മലയാളി ഹിന്ദു സമാജം (YMHS) ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കി.

വൂസ്റ്ററിലെ Tudor Grange Academyയിൽ നടന്ന മത്സരങ്ങളിൽ സ്കിറ്റ് (നാടകം), തിരുവാതിര, രാമായണ പ്രശ്നോത്തരി എന്നീ ഗ്രൂപ്പ് ഇനങ്ങളിൽ ഒന്നാം സ്ഥാനം ഉൾപ്പെടെ വിവിധ വ്യക്തിഗത-സംഘ മത്സരങ്ങളിലെ മികച്ച പ്രകടനമാണ് യോവിൽ മലയാളി ഹിന്ദു സമാജത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിക്കൊടുത്തത്.

മത്സരങ്ങളിൽ വിവിധ വിഭാഗങ്ങളിലായി യോവിൽ മലയാളി ഹിന്ദു സമാജത്തിന്റെ അംഗങ്ങൾ ശ്രദ്ധേയമായ വിജയങ്ങളാണ് കൈവരിച്ചത്. രാമായണപാരായണത്തിൽ അഞ്ജലി മേനോൻ, ഭരതനാട്യത്തിൽ രേഷ്മ ശ്യാം, കവിതാരചനയിൽ ശാലിനി റിജേഷും ചിത്ര കിരണും, ഉപന്യാസരചനയിൽ ഇഷാൻ റിജേഷ്, കഥാരചനയിൽ ദിക്ഷ ഗിരീഷ് എന്നിവർ വിജയികളായി. പ്രശ്നോത്തരി, തിരുവാതിര, നാടകം എന്നീ ഗ്രൂപ്പ് ഇനങ്ങളിലും സമാജത്തിന്റെ ടീമുകൾ മികച്ച പ്രകടനം കാഴ്ചവെച്ച് ഒന്നാം സ്ഥാനം നേടി.

ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച മത്സരാർത്ഥികൾ, പരിശീലകർ, രക്ഷിതാക്കൾ, സംഘാടകർ, സന്നദ്ധ പ്രവർത്തകർ, സമാജം അംഗങ്ങൾ എന്നിവരുടെ ആത്മാർത്ഥമായ പരിശ്രമവും കൂട്ടായ പ്രവർത്തനവുമാണ് വിജയത്തിന്റെ അടിത്തറയെന്ന് ഭാരവാഹികൾ അറിയിച്ചു.

വിദേശത്ത് വളരുന്ന പുതുതലമുറയ്ക്ക് ഭാരതീയ സംസ്കാരവും സനാതന ധാർമിക മൂല്യങ്ങളും പകർന്നുനൽകുന്നതിനും രാമായണ പാരമ്പര്യം പരിചയപ്പെടുത്തുന്നതിനും OHM UK സംഘടിപ്പിച്ച രാമായണോത്സവം മാതൃകാപരമായ സംരംഭമാണെന്ന് യോവിൽ മലയാളി ഹിന്ദു സമാജം അഭിപ്രായപ്പെട്ടു. യുകെയിലെ ഹിന്ദു മലയാളി സമൂഹത്തെ ഒരുമിപ്പിച്ച് സാംസ്കാരിക നവോത്ഥാനത്തിനും ആത്മീയ വളർച്ചയ്ക്കും വഴിയൊരുക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന OHM UK-യ്ക്ക് സമാജം നന്ദിയും അഭിനന്ദനവും രേഖപ്പെടുത്തി.

ഈ ചരിത്രവിജയം യോവിൽ മലയാളി ഹിന്ദു സമാജത്തിന്റെ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജവും പ്രചോദനവും നൽകുന്നതോടൊപ്പം, ഭാവിയിലും കൂടുതൽ മികവോടെ സാംസ്കാരിക-ആത്മീയ രംഗങ്ങളിൽ മുന്നേറാനുള്ള ആത്മവിശ്വാസം പകരുന്നതായും ഭാരവാഹികൾ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more