1 GBP = 127.90
breaking news

ജസീക്കയെന്ന മാലാഖയ്ക്ക് അന്ത്യയാത്ര നല്കാനുള്ള നീണ്ട കാത്തിരിപ്പിന് അന്ത്യമാകുന്നു; സംസ്കാരം ഇന്ന് ലിറ്റിൽഹാംപ്ടണിൽ

ജസീക്കയെന്ന മാലാഖയ്ക്ക് അന്ത്യയാത്ര നല്കാനുള്ള നീണ്ട കാത്തിരിപ്പിന് അന്ത്യമാകുന്നു; സംസ്കാരം ഇന്ന് ലിറ്റിൽഹാംപ്ടണിൽ

ലിറ്റിന്‍ഹാംപ്ടണില്‍ അമ്മക്കൊപ്പം ഉറങ്ങുന്നതിനിടെ വിധി ക്രൂരമായി തട്ടിയെടുത്ത ജസീക്കയെന്ന കുഞ്ഞ് മാലാഖയുടെ മുഖം യുകെ മലയാളികള്‍ മറക്കാന്‍ വഴിയില്ല. ഇക്കഴിഞ്ഞ മെയ് 25 ന് രാവിലെ ഉറക്കമുണര്‍ന്ന യുകെ മലയാളികള്‍ ഞെട്ടലോടെയാണ് ഈ വാര്‍ത്ത വായിച്ച് തീര്‍ത്തത്. അമ്മക്കൊപ്പം ഉറങ്ങിക്കിടക്കുന്നതിനിടെ വിധി കവര്‍ന്നെടുത്ത ജസീക്കയെന്ന മാലാഖയ്ക്ക് അന്ത്യയാത്ര നല്കാനുള്ള നീണ്ട കാത്തിരിപ്പിന് ഒടുവില്‍ അവസാനമായിരിക്കുകയാണ്.

പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ലഭിക്കാനായി ഉള്ള കാലാതാമസം മൂലം ഒന്നരമാസത്തിലധികമായി സംസ്‌കാര നടപടികള്‍ നടത്താനാവാതെ നീട്ടിവയ്ക്കുകയായിരുന്നു. ഇപ്പോള്‍ ജസീക്കയുടെ മൃതദേഹം ഇന്ന് തിങ്കളാഴ്ച്ച സംസ്‌കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ലിറ്റിന്‍ഹാംപ്ടണിലെ സെന്റ് കാതറിന്‍ ചര്‍ച്ചിലാണ് സംസ്‌കാരം നടക്കുക. രാവിലെ 9 മണിക്ക് പൊതുദര്‍ശനവും തുടര്‍ന്ന് സംസ്‌കാര ശ്രുശ്രൂഷകളും നടക്കും.

അങ്കമാലി മൂക്കന്നൂര്‍ സ്വദേശി പടയാറ്റില്‍ ജിതിന്‍ സാജുവിന്റെയും റോസ് മേരിയുടെയും ഏക മകളായിരുന്നു ജെസിക്കയെന്ന മാലാഖക്കുട്ടി. അഞ്ച് മാസം മാത്രം പ്രായമുള്ള ഈ പൊന്നമോനയുടെ മാമോദീസാ ചടങ്ങുകള്‍ നാട്ടിലെത്തി കുടുംബാംഗങ്ങള്‍ക്കൊപ്പം ആഘോഷിച്ച് തിരിച്ചു വന്നതിന് പിന്നാലെയാണ് വിധി കുരുന്നിനെ തട്ടിയെടുത്ത് പോയത്. 2022ല്‍ യുകെയിലെത്തിയ ജിതിനും റോസ് മേരിയും ഒരേ കെയര്‍ഹോമില്‍ ജോലി ചെയ്ത് വരുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more