1 GBP = 127.92
breaking news

പാലാ നഗരസഭയിലെ പ്രതിസന്ധി; യുഡിഎഫ് ഭരണസമിതിക്കുള്ളിലെ തര്‍ക്കം പരിഹരിക്കാനാകാതെ വലഞ്ഞ് നേതൃത്വം

പാലാ നഗരസഭയിലെ പ്രതിസന്ധി; യുഡിഎഫ് ഭരണസമിതിക്കുള്ളിലെ തര്‍ക്കം പരിഹരിക്കാനാകാതെ വലഞ്ഞ് നേതൃത്വം

പാലാ നഗരസഭയിലെ യുഡിഎഫ് ഭരണസമിതിക്കുള്ളിലെ തര്‍ക്കം പരിഹരിക്കാനാകാതെ വലഞ്ഞ് നേതൃത്വം. പ്രതിപക്ഷം അവിശ്വാസം കൊണ്ടുവന്നിട്ടും ഇരുവിഭാഗത്തെ മനുനയിപ്പിക്കാന്‍ നേതൃത്വത്തിന് സാധിച്ചിട്ടില്ല. ഭരണസമിതിക്കെതിരെ പ്രമേയം പാസാക്കിയതില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിക്കെതിരെ ഫ്രാന്‍സിസ് ജോര്‍ജ് എം പി രംഗത്ത് വന്നു.

അവിശ്വാസം ഈ മാസം 21 ചര്‍ച്ചയ്ക്ക് എടുക്കും. ഭരണ സ്തംഭനം ചൂണ്ടിക്കാട്ടിയാണ് അവിശ്വാസം കൊണ്ടുവന്നതെങ്കിലും എല്‍ഡിഎഫിന്റെ ലക്ഷ്യം ഭരണം പിടിക്കുക എന്നത് തന്നെയാണ്. എന്നാല്‍, പ്രശ്‌നം അതിരൂക്ഷമായിട്ടും അത് പരിഹരിക്കാന്‍ ഇതുവരെ യുഡിഎഫ് നേതൃത്വത്തിന് സാധിച്ചിട്ടില്ല. ഫോണില്‍ ചില ആശയവിനിമയങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ചര്‍ച്ചയിലേക്ക് കടക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസ് പാസാക്കിയ ഭരണവിരുദ്ധ പ്രമേയമാണ് ഇതിന് വിലങ്ങുതടി ആയതെന്നാണ് സൂചന. പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് പറയുമ്പോഴും പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടിനെ അതുകൊണ്ടുതന്നെയാണ് ഫ്രാന്‍സിസ് ജോര്‍ജ് എം പി വിമര്‍ശിക്കുന്നത്. ജനഹിതം മാനിച്ച് ജില്ല യുഡിഎഫ് നേതൃത്വമാണ് ധാരണ ഉണ്ടാക്കിയത്. അത് മാനിക്കാതെ മുന്നോട്ടുപോകുന്നത് ശരിയല്ലെന്നും ഫ്രാന്‍സിസ് ജോര്‍ജ് എംപി പറഞ്ഞു.

അവിശ്വാസം ചര്‍ച്ചയ്ക്ക് വന്നാല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പിന്തുണച്ചെക്കുമെന്നാണ് സൂചന. പിന്തുണ നേരത്തെ തന്നെ പിന്‍വലിച്ചതാണെന്നാണ് കോണ്‍ഗ്രസ് കൗണ്‍സില്‍മാര്‍ പറയുന്നത്. അതുകൊണ്ടുതന്നെ ട്രാന്‍സിസ്റ്റര്‍ എംപിയുടെ നിലപാടിനെ കോണ്‍ഗ്രസ് തള്ളിക്കളയുകയാണ്.

ഇരു വിഭാഗവും കടുത്ത നിലപാട് സ്വീകരിക്കുന്നതിനാല്‍ കെപിസിസി എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഇനി അറിയേണ്ടത്. ഈ മാസം ഇരുപത്തിയൊന്നാം തീയതിയാണ് അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more