1 GBP = 126.86
breaking news

ഓന്തിനേക്കാൾ വേഗത്തിൽ നിറം മാറുന്നവർ, വഖഫിന്റെ പേരിൽ ഭൂമി വിറ്റഴിച്ചതിൽ കോണ്‍ഗ്രസ് നേതാക്കളുടെ വായ ഫെവിക്കോളിട്ട് അടച്ചിരിക്കുന്നു’; വിമർശനവുമായി യോഗി

ഓന്തിനേക്കാൾ വേഗത്തിൽ നിറം മാറുന്നവർ, വഖഫിന്റെ പേരിൽ ഭൂമി വിറ്റഴിച്ചതിൽ കോണ്‍ഗ്രസ് നേതാക്കളുടെ വായ ഫെവിക്കോളിട്ട് അടച്ചിരിക്കുന്നു’; വിമർശനവുമായി യോഗി

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയിൽ കോൺഗ്രസിനെയും സമാജവാദി പാർട്ടിയെയും വിമർശിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസും സമാജ് വാദി പാർട്ടിയും ഹിന്ദു വിശ്വാസത്തെ പരിഹസിക്കുന്നു. ഓന്തിനേക്കാൾ വേഗത്തിൽ നിറം മാറുന്നവരാണ് കോൺഗ്രസും സാമാജ് വാദി പാർട്ടിയും. ആയിരക്കണക്കിന് ഹെക്ടർ ഭൂമി വഖഫിന്റെ പേരിൽ വിറ്റഴിച്ചതിനെക്കുറിച്ച് കോൺഗ്രസും സമാങ് വാദി പാർട്ടിയും എന്തുകൊണ്ട് മൗനം പാലിച്ചു എന്നും യോഗി ചോദിച്ചു. വഖഫ് കാര്യങ്ങളില്‍ വരുമ്പോള്‍ മാത്രം എസ്പിയുടെയും കോണ്‍ഗ്രസ് നേതാക്കളുടെയും വായ ഫെവിക്കോളിട്ട് അടച്ചിരിക്കുന്നത് എന്തുകൊണ്ടാണ്?’; എന്നാണ് യോഗി ചോദിച്ചത്.

പ്രതിപക്ഷ പാര്‍ട്ടികള്‍ സനാതന ധര്‍മ്മത്തെ ആക്രമിക്കുന്നു എന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചു. ഹിന്ദുക്കളെ വെടിവെയ്ക്കാന്‍ ഉത്തരവിട്ടവരാണ് സമാജ്‌വാദി പാര്‍ട്ടിയെന്നും യോദി ആദിത്യനാഥ് കുറ്റപ്പെടുത്തി. പാവങ്ങളുടെ ഭൂമി വഖഫ് ബോര്‍ഡുകള്‍ കയ്യേറി ക്രയവിക്രയം നടത്തുന്നെന്നും യോഗി ആരോപിച്ചു. സംഭവത്തില്‍ കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും പ്രതികരിച്ചില്ലെന്നും യോഗി കുറ്റപ്പെടുത്തി. അയോധ്യ രാമക്ഷേത്ര ക്രമക്കേട് എസ്‌ഐടി പുറത്ത് കൊണ്ട് വരുമെന്നും അതില്‍ ഒരു സംശയവും വേണ്ടെന്നും യോഗി കൂട്ടിച്ചേര്‍ത്തു.

അതേസമയം അയോധ്യ ക്ഷേത്രക്കൊള്ളയില്‍ എസ് ഐ ടിയുടെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ പ്രസ്താവന പുറത്തിറക്കി ചമ്പത് റായ്. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ സത്യം പുറത്ത് വരുമെന്നും അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് തനിക്കെതിരെ ഉയര്‍ന്നതെന്നുമാണ് ചമ്പത് റായിയുടെ വിശദീകരണം. 35 വര്‍ഷമായി അയോധ്യയില്‍ പ്രവര്‍ത്തിക്കുന്ന തന്‍റെ പൊതു ജീവിതം തുറന്ന പുസ്തകമാണെന്നും എസ് ഐ ടിയുടെ അന്തിമ റിപ്പോര്‍ട്ടിന് ശേഷം വിശദമായ പ്രതികരണം നടത്തുമെന്നും ചമ്പത് റായി വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more