ആറാം ലോകകപ്പിലും കിരീടമില്ലാതെ കളംവിടുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇനി ഈ വേദിയിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ചതോടെ കാല്‍പന്തുകളിയുടെ വിശ്വകീരടം ചൂടാനാകാത്ത ഇതിഹാസങ്ങളുടെ പട്ടികയില്‍ തന്നൈയകും റൊണാള്‍ഡോ എന്ന് ഉറപ്പായിരിക്കകയാണ്. പ്രീ ക്വാര്‍ട്ടറില്‍ ഏകപക്ഷീയമായ ഒരു ഗോളിന് പോര്‍ച്ചുഗലിനെ തകര്‍ത്ത് സ്‌പെയിന്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചപ്പോള്‍ പോര്‍ച്ചുഗല്‍ ആരാധകര്‍ക്ക് ഇരട്ടി വേദനയാണുണ്ടായത്.
കോടിക്കണക്കിന് ഹൃദയങ്ങള്‍ അരുതെന്ന് അപേക്ഷിക്കുന്നുണ്ടായിരുന്നു. ഇംഗ്ലീഷ് റഫറി ആന്റണി ടെയ്‌ലറുടെ കൈകള്‍ വിറയ്ക്കുന്നുമുണ്ട്. പക്ഷേ അയാള്‍ക്ക് മുന്നില്‍ മറ്റ് വഴിളുണ്ടായിരുന്നില്ല. സര്‍വശക്തിയുടെത്ത് കയ്യിരുന്ന വിസില്‍ ചുണ്ടോട് ചേര്‍ത്ത് മൂന്ന് തവണ ഊതി. ആ ശബ്ദമുയര്‍ന്ന നിമിശം മെദിരയിലെ തെരുവോരങ്ങളിലെ വിളക്കുകെട്ടു. ലോകമാകെ പരന്നകിടക്കുന്ന ഒരു ജനതയുടെ ഉള്ളിലേക്ക് ഇരുട്ടുപടര്‍ന്നു. അകം തുളച്ചുകയറി ഘനത്തിലേറ്റ വികാരം കണ്ണുകളിലൂടെ പുറത്തേയ്ക്ക് വന്നു. തോല്‍ക്കാന്‍ മനസ്സില്ലാത്ത തങ്ങളുടെ നായകന്‍ കിരടീമില്ലാതെ മടങ്ങുകയാണ്. അവസാന അവസരവും കഴിഞ്ഞിരിക്കുന്നു.
വമ്പ് പറയാന്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമുള്ള പേരും പകിട്ടും മങ്ങിയ ഒരു ഫുട്‌ബോള്‍ രാജ്യത്തെ മൈതാനത്ത് സ്വന്തം ചുമലില്‍ താങ്ങിയവനാണ്. കവിതകളെഴുതി പാടിപ്പുകഴ്ത്താനോ പരവതാനിവിരിച്ച് ആനയിക്കാനോ അധികമാരുമുണ്ടായിട്ടില്ല. എതിരാളികളോടും വിരോധികളോടും അയാള്‍ പടവെട്ടി പിടിച്ചെടുത്തതാണ് ഇന്ന് കളത്തിനകത്തും പുറത്തും പോര്‍ച്ചുഗലിന് ലഭിക്കുന്ന പരിഗണനയുടെ ഓരോ അണവും. അയാളെ പേടിച്ച് മാത്രം തലപുകച്ച് ഉറക്കം കളഞ്ഞ പ്രഗത്ഭരായ എത്രയോ പരിശീലകര്‍. പിടിച്ചുകെട്ടാന്‍ പോയിട്ട് തൊട്ടുനോക്കാന്‍ പോലും അനുവധിക്കാതെ അവന്‍ നിരാശരാക്കിയ എത്രയോ പ്രതിരോധഭടന്മാര്‍. ഗോളഴക് കണ്ട് മതിമറന്ന് പോസ്റ്റിന് മുന്നില്‍ നിന്ന കീപ്പര്‍മാര്‍ ഉണ്ടായിട്ടുണ്ട്.
എന്നും അകന്ന് നിന്നത് ഒന്നുമാത്രമാണ്.ഏതൊരു കളിക്കാരനും കൊതിക്കുന്ന കനകകിരീടം. അഞ്ച് തവണ വിളിച്ചിട്ടും കൂടെ വരാതിരുന്ന തന്റെ പ്രണയത്തിനായി നാല്‍പ്പത്തിയൊന്നാം വയസ്സിലും അയാള്‍ ഒന്നുകൂടി ശ്രമിച്ചു. പലപ്പോഴും ഒറ്റപ്പെട്ട് നിരാശനായി മുഖം പൊത്തി നിന്നെങ്കിലും പ്രതീക്ഷ കൈവിട്ടിട്ടിരുന്നില്ല. എന്നാല്‍ ഡാലസ് സ്റ്റേഡിയത്തില്‍ തൊണ്ണൂറ്റിയെട്ടാം മിനിറ്റില്‍ ആ മോഹം അവസാനിച്ചു . ആകെ 21 മത്സരങ്ങള്‍ പതിനൊന്ന് ഗോളുകള്‍.. രണ്ടാല്‍പൊക്കത്തില്‍ ചാടിയുയര്‍ന്ന് കറങ്ങി ഭൂമി പിളര്‍ക്കുമാറുച്ചത്തില്‍ ആഞ്ഞ് ചട്ടിയുള്ള ലോകം പകര്‍ത്തിയ ആ ആഘോഷ നിമിശങ്ങള്‍ ഇനി ഒരിക്കലും ലോകകപ്പ് വേദിയില്‍ പിറക്കില്ല. ആറേകാല്‍ കിലോ ഭാരമുള്ള ഒരു കിരീടത്തിന്റെ പേരില്‍ ആര്‍ക്കും അയാളെ എഴുതിതള്ളാനുമാവില്ല. ക്രിസ്ത്യാനോ റൊണാള്‍ഡോ എന്ന പേരില്ലാതെ ഈ നൂറ്റാണ്ടിലെ ഫുട്‌ബോള്‍ കഥ എങ്ങനെ പറയാനാകും.
click on malayalam character to switch languages