1 GBP = 127.50
breaking news

ബാഡ്‌മിന്റൺ താരത്തിൽ നിന്ന് വൈദികപട്ടത്തിലേക്ക്; മുൻ യുക്മ ദേശീയ ഭാരവാഹിയും യുക്മയിൽ സജീവ സാന്നിധ്യവുമായ ടിറ്റോ തോമസിന്റെ മകൻ ജിതിൻ തോമസ് ടിറ്റോ നാളെ വൈദികപട്ടം സ്വീകരിക്കും

ബാഡ്‌മിന്റൺ താരത്തിൽ നിന്ന് വൈദികപട്ടത്തിലേക്ക്; മുൻ യുക്മ ദേശീയ ഭാരവാഹിയും യുക്മയിൽ സജീവ സാന്നിധ്യവുമായ ടിറ്റോ തോമസിന്റെ മകൻ ജിതിൻ തോമസ് ടിറ്റോ നാളെ വൈദികപട്ടം സ്വീകരിക്കും

കുര്യൻ ജോർജ്ജ് (നാഷണൽ പിആർഒ & മീഡിയ കോർഡിനേറ്റർ)

ലണ്ടൻ: മുൻ യുക്മ ദേശീയ ഭാരവാഹിയും യുക്മയിൽ സജീവ സാന്നിധ്യവുമായ ടിറ്റോ തോമസിന്റെ മകൻ ജിതിൻ തോമസ് ടിറ്റോ നാളെ വൈദികനായി അഭിഷിക്തനാകും. ബിർമിംഗ്ഹാമിലെ സെന്റ് ചാഡ്‌സ് കത്തിഡ്രൽ ദേവാലയത്തിൽ നാളെ ഉച്ചയ്ക്ക് രണ്ടു മണിക്കാണ് തിരുപ്പട്ട ശുശ്രൂഷകൾ ആരംഭിക്കുക.

മികച്ച ബാഡ്മിന്റൺ താരവും കായികതാരവുമായ ജിതിൻ നേരത്തെ തന്നെ യുകെയിലെ നിരവധി ടൂർണമെന്റുകളിൽ പങ്കെടുത്ത് വിജയിച്ചിട്ടുള്ളയാളാണ്. യുക്മ സ്പോർട്ട്സ് മീറ്റുകളിലും സജീവ സാന്നിധ്യമായിരുന്ന ജിതിൻ പിന്നീട് കോളേജ് പഠനത്തിനിടെ ദൈവവിളിയിലേക്ക് തിരിയുകയായിരുന്നു.

മുൻ യുക്മ ദേശീയ വൈസ് പ്രസിഡന്റും യുക്മയിൽ സജീവ സാന്നിധ്യവുമായ അടിമാലി മച്ചിപ്ലാവിൽ പുന്നമൂട്ടിൽ ടിറ്റോ തോമസിന്റെയും ഡെസി ടിറ്റോയുടെയും മകനാണ് ജിതിൻ തോമസ് ടിറ്റോ. ജിസ് മറിയ ടിറ്റോ സഹോദരിയും അതുൽ ആന്റണി സഹോദരി ഭർത്താവുമാണ്. ബാൻബറിയിലാണ് കുടുംബം താമസിക്കുന്നത്.

ജിതിൻ തോമസ് ടിറ്റോയ്ക്ക് യുക്മ ദേശീയ സമിതി, സൗത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റി എന്നിവർക്കൊപ്പം മുഴുവൻ യുക്മ കുടുംബങ്ങളുടെയും പ്രാർത്ഥനാശംസകൾ നേരുന്നു…. ജിതിൻ തോമസ് ടിറ്റോയ്ക്ക് യുക്മ ന്യൂസിന്റെ ആശംസകൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more