1 GBP = 127.37
breaking news

വടകര കാഫിർ സ്ക്രീൻഷോട്ട് കേസ് ; പ്രതി ജിതിൻ ഭാസ്കറിന് ജാമ്യം

വടകര കാഫിർ സ്ക്രീൻഷോട്ട് കേസ് ; പ്രതി ജിതിൻ ഭാസ്കറിന് ജാമ്യം

കാഫിർ സ്ക്രീൻഷോട്ട് കേസിൽ പ്രതി ജിതിൻ ഭാസ്കറിന് ജാമ്യം. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വടകര ഒന്നാം ക്ലാസ് ജൂഡീഷ്യൽ മജിസ്‌ട്രേറ്റ് ജാമ്യ ഹർജി തള്ളിയതിനെ തുടർന്നാണ് ജിതിൻ ഭാസ്കർ ജില്ലാ സെക്ഷൻ കോടതിയെ സമീപിച്ചത്. വടകര സ്ക്രീൻഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ട വടകര സ്ക്വഡ് ഗ്രൂപ്പിന്റെ അഡ്മിൻ ആണ് ഡി വൈ എഫ് ഐ നേതാവായ ജിതിൻ.

നടന്നത് രാഷ്ട്രീയ വേട്ടയെന്നായിരുന്നു ജിതിന്റെ വാദം .ഫോൺ റീസെറ്റ് ചെയ്യുന്നതിനെ തെളിവ് നശിപ്പിക്കലാക്കി കണക്കാക്കാനാകുമോ. സ്ക്രീൻഷോട്ട് പ്രചരിച്ചതല്ലാതെ മറ്റ് അനിഷ്ട സംഭവങ്ങൾ ഒന്നും വടകരയിൽ ഉണ്ടായിട്ടില്ല. അന്വേഷണവുമായി എല്ലാ ഘട്ടത്തിലും സഹകരിച്ചിട്ടുണ്ടെന്നും ജിതിൻ കോടതിയെ അറിയിച്ചിരുന്നു. ബുധനാഴ്ച വാദം പൂർത്തിയായ ഹർജിയിലാണ് ഇന്ന് വിധി വന്നത്.

അതേസമയം, ജിതിൻ മനപ്പുർവം തെളിവ് നശിപ്പിച്ചെന്നും, ഫോണിലെ രേഖകൾ തിരിച്ചുകിട്ടാനാകാത്ത വിധം ഇല്ലാതാക്കിയെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത് .ജില്ലാ ഫോറൻസിക് ലാബിൽ നിന്ന് ലഭിച്ച ശാസ്ത്രീയ പരിശോധനാ ഫലം പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more