1 GBP = 128.40
breaking news

യുക്മ കേരളപൂരത്തിന് വർണ്ണക്കാഴ്ചയൊരുക്കാൻ മെഗാ തിരുവാതിരയുടെ അണിയറ പ്രവർത്തനങ്ങളുമായി ഷീ ലീഡ്സ്….. വൈവിധ്യമാർന്ന കലകളുടെ നിറക്കാഴ്ചയുമായി യുക്മ കേരളപൂരം വള്ളംകളി ആഗസ്റ്റ് 15ന് റോഥർഹാം മാൻവേഴ്‌സിൽ

യുക്മ കേരളപൂരത്തിന് വർണ്ണക്കാഴ്ചയൊരുക്കാൻ മെഗാ തിരുവാതിരയുടെ അണിയറ പ്രവർത്തനങ്ങളുമായി ഷീ ലീഡ്സ്….. വൈവിധ്യമാർന്ന കലകളുടെ നിറക്കാഴ്ചയുമായി യുക്മ കേരളപൂരം വള്ളംകളി ആഗസ്റ്റ് 15ന് റോഥർഹാം മാൻവേഴ്‌സിൽ

കുര്യൻ ജോർജ്ജ് (നാഷണൽ പിആർഒ ആൻഡ് മീഡിയ കോർഡിനേറ്റർ)

എട്ടാമത് യുക്മ കേരളപൂരം വള്ളംകളിയുടെ ഒരുക്കങ്ങൾ ദൃതഗതിയിൽ പുരോഗമിക്കുകയാണ്. റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ വെച്ച് ആഗസ്റ്റ് 15 ശനിയാഴ്ച നടക്കുന്ന വള്ളംകളി കാണുവാനെത്തുന്ന കായിക പ്രേമികൾക്ക് ഹരം പകരുവാൻ മലയാളത്തിൻ്റെ തനത് കലാരൂപങ്ങളും അരങ്ങേറുകയാണ്. വള്ളംകളിയോടൊപ്പം ദിവസം മുഴുവൻ നീണ്ട് നിൽക്കുന്ന നിരവധി കലാപരിപാടികളാണ് അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

യുക്മ കേരളപൂരം വള്ളംകളിയുമായി അനുബന്ധിച്ചുള്ള കലാപരിപാടികളിൽ ഏറെ ആകർഷണീയമായ മെഗാ തിരുവാതിരയിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന നൂറ് കണക്കിന് മലയാളി വനിതകളാണ് പങ്കെടുക്കുന്നത്. യുക്മയുടെ വനിതാ വിഭാഗമായ ഷീ ലീഡ്‌സിന്റെ നേതൃത്വത്തിലാണ് മെഗാ തിരുവാതിരയും മറ്റു കലാരൂപങ്ങളും കേരളപ്പൂരം വേദിയിൽ അരങ്ങേറുക. അഞ്ചു വയസ്സ് മുതലുള്ള പെൺകുട്ടികൾക്കും സ്ത്രീകൾക്കുമാണ് മെഗാ തിരുവാതിരയിൽ പങ്കെടുക്കുവാൻ അവസരം. യുക്മ റീജിയണൽ ഭാരവാഹികൾ വഴി അംഗ അസ്സോസിയേഷനുകൾക്ക് ഇതിനായുള്ള നിർദ്ദേശങ്ങൾ ഇതിനകം തന്നെ നല്കിക്കഴിഞ്ഞതായി ഷീ ലീഡ്‌സിന്റെ ചുമതലയുള്ള നാഷണൽ ജോയിന്റ് സെക്രട്ടറി റെയ്‌മോൾ നിധിരി അറിയിച്ചു.

ഇതിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഇനിയും അവസരമുണ്ട്. താല്പര്യമുള്ളവർക്ക് ഈ വാർത്തയോടൊപ്പം തന്നിരിക്കുന്ന ലിങ്കിലൂടെ ഇതിനായി തുടങ്ങിയിട്ടുള്ള വാട്ട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാനുള്ള അവസരമുണ്ട്. ഗ്രൂപ്പിലൂടെ മെഗാതിരുവാതിരയുമായി ബന്ധപ്പെട്ട വീഡിയോകളും നിർദ്ദേശങ്ങളും അംഗങ്ങൾക്ക് ലഭ്യമാക്കുന്നതാണ്.

https://chat.whatsapp.com/Ik3dbjKPpqhIWDMkSmJi5m?s=cl&p=a&mlu=1

പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ യുക്മയുടെ കേരളപൂരം വള്ളംകളി 2026 വേദിയിൽ തങ്ങളുടെ കലാപ്രകടനങ്ങൾ (ഗ്രൂപ്പ് ഇനങ്ങൾക്ക് മുൻഗണന) ഉൾപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവർ യുക്മ ദേശീയ വൈസ് പ്രസിഡൻ്റ് സ്മിത തോട്ടം (+44 7450964670), ജോയിൻ്റ് സെക്രട്ടറി റെയ്മോൾ നിധീരി (+44 7789149473), അമ്പിളി എസ് മാത്യൂസ് (പ്രസിഡൻ്റ്, യോർക്ക്ഷയർ & ഹംമ്പർ റീജിയൻ)- 07901 063481 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

ഇന്ത്യയുടെ എൺപതാമത് സ്വാതന്ത്ര്യദിനാഘോഷ ദിവസമാണ് ഇക്കുറി യുക്മ കേരളപൂരം വള്ളംകളി നടത്തപ്പെടുന്നതുകൊണ്ട് തന്നെ വിപുലമായ ആഘോഷ പരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഓണച്ചന്തം മലയാളി സുന്ദരി സീസൺ ടു മത്സരവും, കേരളത്തിൻ്റെ പൗരാണിക കലാരൂപങ്ങളായ തെയ്യം, പുലികളി എന്നിവയോടൊപ്പം യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കലാകാരൻമാരും കലാകാരികളും അവതരിപ്പിക്കുന്ന നൃത്ത സംഗീത പരിപാടികളും വേദിയിൽ അരങ്ങേറും. കഴിഞ്ഞ വർഷങ്ങളിൽ നൂറ് കണക്കിന് മലയാളി വനിതകളെ അണിനിരത്തി വളരെ വിജയകരമായി അവതരിപ്പിച്ച മെഗാ തിരുവാതിര തന്നെയാണ് ഈ വർഷത്തെയും പ്രധാന ആകർഷണം. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കലാകാരൻമാരും കലാകാരികളും അണിനിരക്കുന്ന സംഗീത, നൃത്ത നൃത്യങ്ങൾ കേരളപൂരം വേദിയെ കൂടുതൽ ആകർഷണീയമാക്കും. സ്‌കൂൾ അവധിക്കാലവും ഓണാഘോഷവും ഒരുമിച്ചെത്തുന്ന ആഗസ്റ്റ് മാസത്തിൽ യുകെ മലയാളി സമൂഹത്തിന് ഒരു ദിവസം മുഴുവൻ ആഹ്‌ളാദിച്ചുല്ലസിക്കുവാൻ കഴിയുന്ന വിധത്തിലാണ് കേരളപൂരം പരിപാടികൾ ക്രമീകരിക്കുന്നത്.

യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദിയായ യുക്‌മ കേരളപൂരം വള്ളംകളിയുടെ തയ്യാറെടുപ്പുകൾ യുക്മ ദേശീയ ഭാരവാഹികളായ വർഗ്ഗീസ് ഡാനിയൽ, സ്മിത തോട്ടം, സണ്ണിമോൻ മത്തായി, റെയ്‌മോൾ നിധീരി, പീറ്റർ താണോലിൽ, വള്ളംകളി രജിസ്‌ട്രേഷൻ ചുമതല വഹിക്കുന്ന ജോർജ്ജ് തോമസ്, യുക്മ ദേശീയ സമിതിയംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന് വരികയാണ്.

യുക്‌മ കേരളപൂരം വള്ളംകളി 2026 മായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് എബി സെബാസ്റ്റ്യൻ (പ്രസിഡൻ്റ്) – 07702862186,
ജയകുമാർ നായർ (ജനറൽ സെക്രട്ടറി) – 07403223066
ഡിക്സ് ജോർജ്ജ് (വള്ളംകളി കോർഡിനേറ്റർ) – 07403312250
എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more