1 GBP = 127.54
breaking news

കേരളത്തിലെ കമ്മി ഇക്കോ സിസ്റ്റം തൂത്തെറിയണം, പത്തുവർഷം സൈലൻറ് ഫെഡറേഷൻ ഓഫ് ഇന്ത്യയായി SFI പ്രവർത്തിച്ചു, ഇപ്പോൾ സമരവുമായി ഇറങ്ങിയിരിക്കുന്നു’; വി ടി ബൽറാം

കേരളത്തിലെ കമ്മി ഇക്കോ സിസ്റ്റം തൂത്തെറിയണം, പത്തുവർഷം സൈലൻറ് ഫെഡറേഷൻ ഓഫ് ഇന്ത്യയായി SFI പ്രവർത്തിച്ചു, ഇപ്പോൾ സമരവുമായി ഇറങ്ങിയിരിക്കുന്നു’; വി ടി ബൽറാം

എസ് എഫ് ഐയെ പരിഹസിച്ച് വി ടി ബൽറാം എംഎൽഎ. പത്തുവർഷമായി ‘സൈലൻറ് ഫെഡറേഷൻ ഓഫ് ഇന്ത്യ’യായി നിന്ന ഒരു വിദ്യാർത്ഥി പ്രസ്ഥാനം ഭരണം മാറിയപ്പോൾ സമരവുമായി ഇറങ്ങിയിരിക്കുകയാണ്. സിനിമയിൽ പറയുന്നതുപോലെ നിനക്കിതൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ എന്ന് ബൽറാം നിയമസഭയിൽ എസ്എഫ്ഐയെ വിമർശിച്ചു.

കേരളത്തിലെ പാരസൈറ്റുകളെ തൂത്തെറിയണം. കേരളത്തിൽ പത്തുകൊല്ലമായി ഒരു കമ്മി ഇക്കോ സിസ്റ്റം നിലനിൽക്കുന്നുണ്ട്. അധികാരത്തിൽ പറ്റി പിടിച്ചിരുന്ന പാരസൈറ്റുകൾ ഉണ്ട്. അവയെ തൂത്തെറിയാനാകണം. പിഎസ് സി പോലും പരീക്ഷാ അട്ടിമറി നടത്തുന്നു എന്ന പരാതി വരുന്നു. കേസ് അട്ടിമറിച്ച പബ്ലിക് പ്രോസിക്യൂട്ടർമാർ ഉണ്ട്. ഇത്തരക്കാരെ തൂത്തെറിയണമെന്നും ബൽറാം ആവശ്യപ്പെട്ടു.

പി എം എ വൈ ബ്രാൻഡിംഗ്, ആശൂപത്രികൾക്ക് ഉത്തരേന്ത്യൻ ചുവയുള്ള പേരും ബ്രാൻഡും നൽകി. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് കുടുംബശ്രീയുടെ കത്ത് ഉണ്ട്. പി എംഎവൈ യിൽ ലോഗോ പ്രദർശിപ്പിക്കണമെന്ന് നിങ്ങളാണ് എല്ലാം ചെയ്തത്. പാപഭാരം നിങ്ങൾക്കാണെന്നും ബൽറാം പരിഹസിച്ചു. KSRTC സൗജന്യ യാത്രയിലും ബൽറാം മറുപടി നൽകി, മലബാറിൽ കൂടുതൽ ബസ് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more