1 GBP = 130.57

തിരു. കോര്‍പറേഷനിലെ കയ്യാങ്കളി: എഫ്‌ഐആറില്‍ എസ് പി ദീപക്കിന് പകരം എഴുതിയത് ദീപക് ദേവ് എന്ന്; പൊലീസിന് പിഴവ്

തിരു. കോര്‍പറേഷനിലെ കയ്യാങ്കളി: എഫ്‌ഐആറില്‍ എസ് പി ദീപക്കിന് പകരം എഴുതിയത് ദീപക് ദേവ് എന്ന്; പൊലീസിന് പിഴവ്

തിരുവനന്തപുരം കോര്‍പറേഷനിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിന്റെ എഫ്‌ഐആറില്‍ പിഴവ് വരുത്തി പൊലീസ്. പ്രതിപ്പട്ടികയിലെ സിപിഐഎം കൗണ്‍സിലറുടെ പേര് മാറിപ്പോകുകയായിരുന്നു. ഒന്നാം പ്രതിയായ എസ്പി ദീപക്കിന് പകരം ദീപക് ദേവ് എന്നാണ് എഫ്‌ഐആറില്‍ എഴുതിയിരുന്നത്.

ഇന്നലെയാണ് തിരുവനന്തപുരം കോര്‍പറേഷനില്‍ നാടകീയമായ കയ്യാങ്കളി നടന്നത്. കയ്യാങ്കളിയില്‍ ഇരു വിഭാഗങ്ങള്‍ക്കുമെതിരെ മ്യൂസിയം പോലീസ് കേസെടുത്തിട്ടുണ്ട്. മേയറും ഡെപ്യൂട്ടി മേയറും അടക്കം പ്രതികളാണ്. അന്യായമായ് സംഘം ചേര്‍ന്നതിനു മുന്‍ മന്ത്രി വി ശിവന്‍കുട്ടിക്കും, കടകമ്പള്ളി സുരേന്ദ്രനുമെതിരെ പോലീസ് സ്വമേധയാ കേസെടുത്തു. വിവാദങ്ങള്‍ക്ക് ഇടയില്‍ അവിശ്വാസ പ്രമേയം കൊണ്ട് വരാനുള്ള നീക്കത്തിലാണ് യുഡിഎഫ്.

എല്‍ഡിഎഫ് കൗണ്‍സിലര്‍ സിന്ധു ശശിയുടെ പരാതിയില്‍ മേയര്‍ക്കും ഡെപ്യൂട്ടി മേയര്‍ക്കും എതിരെ കേസ്. ബിജെപി കൗണ്‍സിലര്‍ ശ്രുതിയുടെ പരാതിയില്‍ എസ് പി ദീപക്, മുന്‍ മേയര്‍ ശ്രീകുമാര്‍, വഞ്ചിയൂര്‍ ബാബു അടക്കം അഞ്ച് പേര്‍ക്കെതിരെയും കേസെടുത്തു. അന്യായമായി സംഘം ചേര്‍ന്നതിനു മുന്‍ മന്ത്രിമാരായ വി ശിവന്‍കുട്ടിക്ക് എതിരെയും, കടകമ്പള്ളി സുരേന്ദ്രനെതിരെയും പോലീസ് കേസെടുത്തു. നഗരസഭയില്‍ മേയര്‍ വി വി രാജേഷിന്റെ നേതൃത്വത്തില്‍ ഗുണ്ടായിസമാണ് നടക്കുന്നത് എന്നായിരുന്നു മുന്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ വിമര്‍ശനം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more