1 GBP = 124.84
breaking news

വെസ്റ്റ് ലണ്ടൻ സെന്റ് ആന്റണീസ് മിഷനിൽ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ ജൂൺ 21ന്

വെസ്റ്റ് ലണ്ടൻ സെന്റ് ആന്റണീസ് മിഷനിൽ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ ജൂൺ 21ന്

അരുൺ വർഗ്ഗീസ്

ലണ്ടൻ: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ വെസ്റ്റ് ലണ്ടൻ സെന്റ് ആന്റണീസ് മിഷന്റെ ആഭിമുഖ്യത്തിൽ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ 2026 ജൂൺ 21-ന് ഭക്തിനിർഭരമായി ആഘോഷിക്കും.

ഉച്ചകഴിഞ്ഞ് 2.30-ന് കൊടിയേറ്റത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് വിശുദ്ധ കുർബാനയും നൊവേനയും പ്രദക്ഷിണവും നടക്കും. ഈസ്റ്റ് ലണ്ടൻ മലങ്കര മിഷൻ വികാരി റവ.ഫാ. ചെറിയാൻ ജോൺ കോട്ടയിൽ മുഖ്യകാർമികത്വം വഹിക്കും. പെരുന്നാളിനോട് അനുബന്ധിച്ച് ആദ്യഫല ലേലവും സമൂഹ സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.

മിഷൻ ട്രസ്റ്റി ബിനോജ് ജോൺ, സെക്രട്ടറി ഷിജു കൊച്ചുതുണ്ടിയിൽ, നാഷണൽ കൗൺസിൽ അംഗങ്ങളായ ശ്രീ. എബ്രഹാം ചാണ്ടി , പ്രിൻസി വർഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.ആത്മീയതയും കൂട്ടായ്മയും ഒരുമിച്ച് അനുഭവിക്കാനുള്ള അവസരമായി തിരുനാൾ മാറുമെന്ന് മിഷൻ ഭാരവാഹികൾ പറഞ്ഞു.

Address: Everest Road, TW19 7EE, West London

കൂടുതൽ വിവരങ്ങൾക്ക്
ഫാ.ജോർജ് വലിയപറമ്പിൽ : +44 7907 609295

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more