1 GBP = 124.92
breaking news

നോളജ് വാലി പദ്ധതി, ട്രൈബൽ സർവകലാശാല, റാഗിംഗ് തടയാൻ പ്രത്യേക പദ്ധതി; വിദ്യാഭ്യാസമേഖലയ്ക്ക് പുത്തൻ പ്രഖ്യാപനങ്ങൾ

നോളജ് വാലി പദ്ധതി, ട്രൈബൽ സർവകലാശാല, റാഗിംഗ് തടയാൻ പ്രത്യേക പദ്ധതി; വിദ്യാഭ്യാസമേഖലയ്ക്ക് പുത്തൻ പ്രഖ്യാപനങ്ങൾ

വിദ്യാഭ്യാസമേഖലയ്ക്ക് പുത്തൻ പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ്. കേരളത്തെ ലോകോത്തര ഉന്നത വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റാൻ നോളജ് വാലി പദ്ധതി നടപ്പാക്കും. വയനാട്ടിൽ ട്രൈബൽ സർവകലാശാലയും തദ്ദേശീയ വിജ്ഞാന മേഖലയും സ്ഥാപിക്കും. പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് 1477 കോടി രൂപ ബജറ്റിൽ വകയിരുത്തി. റാഗിംഗ് തടയാൻ സിദ്ധാർഥന്റെ പേരിൽ സ്റ്റുഡന്റ് ആക്ട്, സ്പെഷൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകുമെന്നും പ്രഖ്യാപനം.

അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസം നാട്ടിൽ നൽകാനായി കേരള നോളജ് വാലി പദ്ധതി. ഉന്നതവിദ്യാഭ്യാസ രംഗത്ത് കൂടുതൽ നിക്ഷേപങ്ങളും വികസനവും സാധ്യമാക്കുന്നതിനായി സ്വകാര്യ സർവ്വകലാശാല ബില്ലിൽ ആവശ്യമായ പരിഷ്കരണങ്ങൾ വരുത്തുമെന്ന് പ്രഖ്യാപനം

ഉന്നത വിദ്യാഭ്യാസമേഖലയ്ക്ക് 100 കോടി രൂപ. പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് 1477 കോടി രൂപയും ബജറ്റിൽ വകയിരുത്തി. പെൺകുട്ടികളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി ഗേൾ ഫ്രണ്ട്ലി ക്യാമ്പസുകൾ ഒരുക്കും. ആർത്തവ ശുചിത്വ സംരംഭം നടപ്പാക്കും. വയനാട് ട്രൈബൽ യൂണിവേഴ്സിറ്റിയുടെ വികസനത്തിനായി 50 കോടി രൂപ ബജറ്റിൽ വകയിരുത്തിയതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു.ക്യാമ്പസുകളിൽ റാഗിംഗ് തടയാൻ സിദ്ധാർത്ഥിന്റെ പേരിൽ ആന്റി റാഗിംഗ് ആന്റ് സ്റ്റുഡന്റ് വെൽഫെയർ ആക്ട് നടപ്പാക്കും. ഇതിനായി ആപ്ലിക്കേഷൻ വികസിപ്പിക്കും.

അക്കാദമിക് വിഷയങ്ങളിൽ രാഷ്ട്രീയ ഇടപെടൽ ഒഴിവാക്കാൻ കൗൺസിൽ രൂപീകരിക്കാനും കോളേജുകളിൽ ഓംബുട്സ്മാൻ സംവിധാനം ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.സ്പെഷൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകും. കുട്ടികൾക്ക് എതിരായ അതിക്രമങ്ങളോട് സീറോ ടോളറൻസ് നിലപാട് സ്വീകരിക്കും. രഹസ്യ സ്വഭാവം ഉള്ള ടോൾ ഫ്രീ ഹെൽപ്പ് ലൈൻ, പോർട്ടൽ എന്നിവ സജ്ജീകരിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more