1 GBP = 127.02
breaking news

അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു; വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്, നാവിക ഉപരോധം പിൻവലിക്കും

അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു; വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്, നാവിക ഉപരോധം പിൻവലിക്കും

അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു.വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നാവിക ഉപരോധം പിൻവലിച്ച് അമേരിക്ക ഹോർമുസ് കടലിടുക്ക് ടോൾ രഹിതമായി തുറക്കുന്നതിന് അംഗീകാര നൽകി. ഇറാന്റെ തുറമുഖങ്ങൾക്കുമേലുള്ള ഉപരോധം നീക്കം ചെയ്യുന്നതിനും ട്രംപ് അംഗീകാരം നൽകിയിട്ടുണ്ട്. ഇറാൻ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജൂൺ 19, വെള്ളിയാഴ്ച ജനീവയിൽ വെച്ച് കരാറിൽ ഒപ്പിടുമെന്ന് ഇറാന്റെ ദേശീയ സുരക്ഷാ കൗൺസിൽ വ്യക്തമാക്കി.

അമേരിക്കയും ഇറാനും തമ്മിൽ എല്ലാ യുദ്ധമുഖങ്ങളിലും സൈനിക നടപടികൾ അവസാനിപ്പിച്ചതായി പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് എക്സിൽ കുറിച്ചു. ലെബനോണിലും സൈനിക നടപടി അവസാനിപ്പിച്ചതായി ഷെഹബാസ് ഷെരീഫ്. കരാറിൻ്റെ അന്തിമ രൂപം തയ്യാറാക്കുന്നതിനായി മധ്യസ്ഥ രാജ്യങ്ങൾ ഈ ആഴ്ച നിരവധി യോഗങ്ങൾ സംഘടിപ്പിക്കുമെന്നും പാക് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ഖത്തറിനും സൗദി അറേബ്യക്കും തുർക്കിക്കും ഷെഹബാസ് ഷെരീഫ് നന്ദി രേഖപ്പെടുത്തി.

കരാർ മേഖലയിൽ സമാധാനത്തിനും സുരക്ഷിതത്വത്തിന് വഴിവെക്കുമെന്ന് ട്രംപ് വ്യക്തമാക്കി.”ലോകത്തിലെ കപ്പലുകളെ, നിങ്ങളുടെ എഞ്ചിനുകൾ സ്റ്റാർട്ട് ചെയ്യൂ, എണ്ണ ഒഴുകട്ടെ ” എന്ന് ട്രംപിൻ്റെ ആഹ്വാനം ചെയ്തു. പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫാണ് കരാറിലെത്തിയതായി ആദ്യം എക്സിലൂടെ അറിയിച്ചത്. ട്രംപ് ഈ വിവരം ട്രൂത്ത് സോഷ്യലിലൂടെ സ്ഥിരീകരിക്കുകയായിരുന്നു.

അമേരിക്കയുമായി ധാരണയിലെത്തിയതായി ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ. അമേരിക്ക നാവിക ഉപരോധം ഉടൻ അവസാനിപ്പിക്കുമെന്നും ലെബനോൺ അടക്കമുള്ള യുദ്ധമുഖങ്ങളിൽ സൈനിക നടപടി അവസാനിപ്പിക്കുമെന്നും ധാരണയായതായി കൗൺസിൽ സ്ഥിരീകരിച്ചു.

കരാറിന്റെ ഉള്ളടക്കം “അന്തിമമാക്കി” എന്നും ലെബനോൺ ഉൾപ്പെടെ എല്ലാ മുന്നണികളിലും യുദ്ധം അവസാനിക്കുമെന്നും ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗാരിബാബാദി പറഞ്ഞു. തോൽവി സമ്മതിച്ച് കീഴടങ്ങുകയല്ലാതെ അമേരിക്കയ്ക്കും ഇസ്രായേലിനും മറ്റ് മാർഗമില്ലെന്ന് ഇറാനിയൻ ജനത തെളിയിച്ചതായി ഇറാൻ സൈന്യം അവകാശപ്പെട്ടു. സമാധാന കരാറിനെ ഫ്രാൻസ് സ്വാഗതം ചെയ്തു. ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മക്രോൺ ആണ് കരാറിനെ സ്വാഗതം ചെയ്‌ത്‌ രംഗത്തെത്തിയത്. യുഎസും ഇറാനും തമ്മിലുള്ള പ്രഖ്യാപിച്ച സമാധാന കരാർ നിർണായക ചുവടുവെപ്പാണെന്നാണ് എന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞത്. കരാർ ഒപ്പിടൽ ചടങ്ങിൽ തനിക്കൊപ്പം ട്രംപും പങ്കെടുത്തേക്കുമെന്ന് അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസ് കൂട്ടിച്ചേർത്തു.

കരാർ ഒപ്പിട്ടശേഷമുള്ള 60 ദിവസങ്ങളിൽ മറ്റ് വിഷയങ്ങളിൽ ചർച്ച നടക്കും. ഇറാൻ്റെ മരവിപ്പിച്ച ആസ്തി വിട്ടു നൽകൽ, നാവിക ഉപരോധം പിൻവലിക്കൽ, യുദ്ധം പൂർണമായി അവസാനിപ്പിക്കൽ എന്നിങ്ങനെയുള്ള നിബന്ധനകൾ അമേരിക്ക പാലിച്ചാൽ മാത്രമേ 60 ദിന ചർച്ച നടക്കുകയുള്ളുവെന്ന് ഇറാന്റെ കാസിം ഗാരിബാബാദി വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more