യുക്മ കേരളപൂരം വള്ളംകളി 2026 ആഗസ്റ്റ് 15 ന് …..യുകെയിലെ ഏറ്റവും വലിയ ജനകീയ മഹോത്സവത്തിന് അണിയറയിൽ ഒരുങ്ങുന്നത് മെഗാതിരുവാതിരയും നിരവധി കേരളീയ കലാരൂപങ്ങളും…….
Jun 05, 2026
കുര്യൻ ജോർജ്ജ്
(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
എട്ടാമത് യുക്മ കേരളപൂരം വള്ളംകളി ആഗസ്റ്റ് 15 ന് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ ആവേശത്തിരമാലകൾ തീർക്കുമ്പോൾ തടാകക്കരയിലെ വേദിയിൽ കലയുടെ മഴവിൽ മനോഹാരിത തീർക്കുവാൻ അണിയറയിൽ ഒരുങ്ങുന്നത് മെഗാ തിരുവാതിരയും നിരവധി കേരളീയ കലാരൂപങ്ങളുമാണ്. കേരളത്തിൻ്റെ തനത് കലാരൂപങ്ങളായ തിരുവാതിര മുതൽ തെയ്യം വരെ വൈവിദ്ധ്യം നിറഞ്ഞ കലകളോടൊപ്പം സംഗീതവും ബോളിവുഡ് നൃത്തങ്ങളും കോർത്തിണക്കി ഉത്സവാന്തരീക്ഷം തീർക്കുവാനുള്ള തയ്യാറെടുപ്പുകൾ നടന്ന് വരികയാണ്.
യുക്മ കേരളപൂരം വള്ളംകളിയ്ക്ക് തുടക്കം കുറിച്ച 2017 മുതൽ വള്ളംകളിയുടെ ആവേശത്തോടൊപ്പം തന്നെ വള്ളംകളി പ്രേമികളെ ആനന്ദിപ്പിച്ച മനോഹരങ്ങളായ കലാപ്രകടനങ്ങളാണ് വേദികളിൽ അരങ്ങേറിയിരുന്നത്. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ മലയാളി സംഗമവേദിയായ യുക്മ കേരളപൂരം വള്ളംകളിയ്ക്ക് വേദിയൊരുങ്ങുന്നത് റോഥർഹാമിലെ മാൻവേഴ്സ് തടാകക്കരയിലാണ്. പതിനായിരത്തിലേറെ കാണികളെ ഉൾക്കൊള്ളുവാൻ കഴിയുന്ന മാൻവേഴ്സിൽ വള്ളംകളിയും ഓണച്ചന്തം സീസൺ 2 സുന്ദരി മത്സരവും മെഗാ തിരുവാതിരയും മറ്റ് അനുബന്ധ കലാപരിപാടികളും ഏറ്റവും ഭംഗിയായി നടത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ നടന്ന് വരികയാണെന്ന് യുക്മ ദേശീയ സമിതിക്ക് വേണ്ടി പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ എന്നിവർ അറിയിച്ചു.
കഴിഞ്ഞ വർഷങ്ങളിൽ നൂറ് കണക്കിന് മലയാളി വനിതകളെ അണിനിരത്തി വളരെ വിജയകരമായി അവതരിപ്പിച്ച മെഗാ തിരുവാതിര തന്നെയാണ് ഈ വർഷത്തെയും പ്രധാന ആകർഷണം. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കലാകാരൻമാരും കലാകാരികളും അണിനിരക്കുന്ന സംഗീത, നൃത്ത നൃത്യങ്ങൾ കേരളപൂരം വേദിയെ കൂടുതൽ ആകർഷണീയമാക്കും. സ്‌കൂൾ അവധിക്കാലവും ഓണാഘോഷവും ഒരുമിച്ചെത്തുന്ന ആഗസ്റ്റ് മാസത്തിൽ യുകെ മലയാളി സമൂഹത്തിന് ഒരു ദിവസം മുഴുവൻ ആഹ്‌ളാദിച്ചുല്ലസിക്കുവാൻ കഴിയുന്ന വിധത്തിലാണ് കേരളപൂരം പരിപാടികൾ ക്രമീകരിക്കുന്നത്.
പതിനായിരത്തിലേറെ മലയാളികൾ കാണികളായെത്തുന്ന യുക്മ കേരളപൂരം വേദിയിൽ തങ്ങളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുവാനുള്ള അസുലഭാവസരമാണ് കലാകാരൻമാർക്ക് യുക്മ ഒരുക്കുന്നത്. ചെണ്ടമേളം, ക്ളാസ്സിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, നാടൻ പാട്ട്, തെയ്യം, പുലികളി, മ്യൂസിക് ബാൻഡ് തുടങ്ങി വൈവിദ്ധ്യമാർന്ന ഇനങ്ങളാണ് സംഘാടക സമിതി പ്രതീക്ഷിക്കുന്നത്.
പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ യുക്മയുടെ കേരളപൂരം വള്ളംകളി 2026 വേദിയിൽ തങ്ങളുടെ കലാപ്രകടനങ്ങൾ (ഗ്രൂപ്പ് ഇനങ്ങൾക്ക് മുൻഗണന) ഉൾപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവർ ദയവായി താഴെ പേര് കൊടുത്തിരിക്കുന്നവരെ ബന്ധപ്പെടുക:-
യുക്മ കേരളപൂരം വള്ളംകളി 2026 ആഗസ്റ്റ് 15 ന് …..യുകെയിലെ ഏറ്റവും വലിയ ജനകീയ മഹോത്സവത്തിന് അണിയറയിൽ ഒരുങ്ങുന്നത് മെഗാതിരുവാതിരയും നിരവധി കേരളീയ കലാരൂപങ്ങളും……. /
click on malayalam character to switch languages